Connect with us

സല്‍മാന്‍-ഐശ്വര്യ പ്രണയത്തിലെ വില്ലത്തി കരിഷ്മ;ഐശ്വര്യയുടെ പ്രതികാരമാണ് അഭിഷേകുമായുള്ള വിവാഹം; ജീവിതത്തിൽ വിള്ളലുണ്ടാക്കിയ സംഭവം ഇതാണ്!!!

Bollywood

സല്‍മാന്‍-ഐശ്വര്യ പ്രണയത്തിലെ വില്ലത്തി കരിഷ്മ;ഐശ്വര്യയുടെ പ്രതികാരമാണ് അഭിഷേകുമായുള്ള വിവാഹം; ജീവിതത്തിൽ വിള്ളലുണ്ടാക്കിയ സംഭവം ഇതാണ്!!!

സല്‍മാന്‍-ഐശ്വര്യ പ്രണയത്തിലെ വില്ലത്തി കരിഷ്മ;ഐശ്വര്യയുടെ പ്രതികാരമാണ് അഭിഷേകുമായുള്ള വിവാഹം; ജീവിതത്തിൽ വിള്ളലുണ്ടാക്കിയ സംഭവം ഇതാണ്!!!

മോഡലിംഗിലൂടെ കടന്നുവന്ന് പിന്നീട് വിശ്വസുന്ദരി പട്ടം നേടിയ ഐശ്വര്യ ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ പ്രശസ്തയാണ്.
സൗന്ദര്യം കൊണ്ടും തന്റെ കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്താൻ ഐശ്വര്യയ്ക്ക് സാധിച്ചിരുന്നു. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ-അഭിഷേക് വേര്‍പിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പരന്നത്. കുറച്ചുനാളുകളായി ഐശ്വര്യയും ബച്ചൻ കുടുംബവുമായി അസ്വാരസ്യത്തിലാണെന്ന് റിപ്പോർട്ടുകൾ വരുകയും ഇതിനു പിന്നാലെ ഐശ്വര്യയും അഭിഷേകും തമ്മിൽ വേർപിരിയുകയാണെന്നുമുള്ള വാർത്തകളും ചർച്ചയായിമാറിയിരുന്നു.

അഭിഷേകുമായുള്ള വിവാഹത്തിനുമുമ്പ് സൽമാൻ ഖാനുമായുള്ള ഐശ്വര്യയുടെ പ്രണയം പാപ്പരാസികൾക്കിടയിൽ വലിയ ചർച്ചാവിഷയമായിരുന്നു. അതിനുപിന്നാലെ സല്‍മാന്‍ ഖാന്‍ ഐശ്വര്യയെ മര്‍ദ്ദിക്കുന്നതായുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. എന്നാലൊടുവിൽ ഇരുവരും തമ്മിൽ പിരിഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. സല്‍മാന്‍ ഖാനുമായുള്ള ടോക്‌സിക്ക് റിലേഷന്‍ഷിപ്പില്‍ നിന്നും പുറത്ത് വന്നശേഷമാണ് ഐശ്വര്യഅഭിഷേക് ബന്ധം ആരംഭിച്ചത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും.

എന്നാലിപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു ഗോസ്സിപ്പാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സല്‍മാന്‍ ഖാനും ഐശ്വര്യ റായും പിരിയാനുള്ള കാരണം കരിഷ്മ കപൂര്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. അതിനുള്ള ഐശ്വര്യയുടെ പ്രതികാരമായിരുന്നു അഭിഷേകുമായുള്ള വിവാഹമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

അന്ന് ബോളിവുഡിലെ വലിയൊരു ആരാധകവൃന്തം നേടിയെടുക്കാൻ കഴിഞ്ഞ ജോഡികളായിരുന്നു സല്‍മാന്‍ ഖാനും കരിഷ്മ കപൂറും. നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. എന്നാൽ അന്ന് ഐശ്വര്യയും സല്‍മാനും പ്രണയത്തിലായിരുന്നു. സല്‍മാനും ഐശ്വര്യയ്ക്കുമിടയില്‍ വിള്ളലുണ്ടാക്കിയതും അകറ്റിയതും കരിഷ്മയാണെന്നാണ് ഒരു പോസ്റ്റ് പറയുന്നത്.

”സല്‍മാനും ഐശ്വര്യയ്ക്കും ഇടയില്‍ കരിഷ്മ ഒരു മതിലുണ്ടാക്കി. അവള്‍ക്ക് അവനെ മുഴുവനായും വേണമായിരുന്നു” എന്നാണ് വിവാദമായി മാറിയിരിക്കുന്ന പോസ്റ്റ്. സല്‍മാനും കരിഷ്മയും നല്ല സുഹൃത്തുക്കളായിരുന്നു. അസമയത്ത് കരിഷ്മ വരുന്നതും സല്‍മാന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കുറേനേരം ചെലവിടുന്നതും ഐശ്വര്യയെ അലട്ടിയിരുന്നു. അതേക്കുറിച്ച് ഐശ്വര്യ സല്‍മാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

സല്‍മാന്റെ ബോക്‌സ് ഓഫീസ് വിജയമായിരുന്നു കരിഷ്മയുടെ ലക്ഷ്യം. പിന്നീട് കരിഷ്മ സല്‍മാന്റെ അയല്‍ക്കാരിയായി വന്നതോടെ ഐശ്വര്യ കൂടുതല്‍ അസ്വസ്ഥയായി മാറുകയായിരുന്നു എന്നാണ് പോസ്റ്റിലെ കുറിപ്പില്‍ പറയുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയ തങ്ങളുടെ വിലയിരുത്തലുകളുമായി എത്തുകയായിരുന്നു. ഐശ്വര്യ സല്‍മാന്റേയും കരിഷ്മയുടേയും സൗഹൃദത്തില്‍ അസൂയപ്പെട്ടതാണെന്നാണ് ചിലര്‍ പറയുന്നത്.

അതേസമയം അന്ന് കരിഷ്മയുടെ കാമുകനായിരുന്ന അഭിഷേക് ബച്ചനെ ഐശ്വര്യ വിവാഹം കഴിച്ചത് ഒരുപക്ഷെ തന്റെ പ്രണയം തകര്‍ത്തതിന്റെ പ്രതികാരം എന്ന നിലയിലാകാമെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ഈ കഥകള്‍ ഒക്കെ വെറും ഭാവനകള്‍ മാത്രമാണെന്നും സല്‍മാന്റെ ഭാഗത്തു നിന്നുമുണ്ടായ വഞ്ചനയും മര്‍ദ്ദനവും പീഡനവുമാണ് ഐശ്വര്യ ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോരാനുള്ള കാരണമെന്നാണ് മറ്റ് ചിലര്‍ വാദം.

അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ-അഭിഷേക് വേര്‍പിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകളാണ് പുറത്തുവന്നത്. ഇതുകൂടാതെ അഭിഷേക് ബച്ചന്‍ പങ്കെടുത്തൊരു പരിപാടിയിലെ ചിത്രങ്ങളിൽ തന്റെ വിവാഹമോതിരം ധരിച്ചിട്ടില്ല എന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുകയും ചെയ്‌തിരുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അഭിഷേക് വിവാഹമോതിരം ഊരി വച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ആരാധകരും ഉറപ്പിച്ചു.

കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ തന്റെ മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ജയ ബച്ചനും ശ്വേത ബച്ചനും ഐശ്വര്യയെ പലവട്ടം അവഗണിച്ചതും ഈയ്യിടെ വാര്‍ത്തയായി മാറിയിരുന്നു. അഭിഷേകിന്റെ സഹോദരി ശ്വേതയും ഐശ്വര്യയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വിവാഹ മോചനത്തിലേക്ക് എത്തിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അമിതാഭ് ബച്ചന്‍ ഐശ്വര്യയെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തുവെന്ന തരത്തിലും വാർത്തകൾ പുറത്തുവന്നു. എന്നാൽ ഇതിന്റെയൊക്കെ സത്യാവസ്ഥ എന്താണെന്ന് അറിയാനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ന്നാൽ ഇപ്പോൾ ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. അഭിഷേകിനെയും ഐശ്വര്യയെയും മുൻപും പലപ്പോഴായി ഡിവോഴ്‌സിലെത്തിച്ചത് ഇത്തരത്തിലുള്ള വാര്‍ത്തകളിലൂടെയും ഗോസിപ്പുകളിലൂടെയുമാണ്.

എന്നാൽ ഇത്തവണയും ഇത് ഗോസിപ്പ് മാത്രമാണെന്ന് ഒരുമിച്ച് തെളിയിച്ചിരിക്കുകയാണ് ഐശ്വര്യയും,അഭിഷേകും. എല്ലാ ഊഹാപോഹങ്ങളെയും തകർത്തുകൊണ്ട് ഇരുവരും പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ ചിത്രമായ ആര്‍ച്ചീസിന്റെ പ്രീമിയറിനാണ് കുടുംബസമേതം അഭിഷേക് എത്തിയത്.

ഭാര്യ ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും പുറമേ അമിതാഭ് ബച്ചനും മകള്‍ ശ്വേതയും അവരുടെ കുടുംബവുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചന്റെ കൊച്ചുമകനും ശ്വേതയുടെ മകനുമായ അഗസ്ത്യ നന്ദ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ആര്‍ച്ചീസ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുടുംബസമേതം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് താരദമ്പതിമാരെ പറ്റി വന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് വ്യക്തമായത്.

More in Bollywood

Trending