Connect with us

566 ദിവസങ്ങൾക്കു ശേഷം ദുൽഖർ സൽമാൻ ഒരു യമണ്ടൻ പ്രേമകഥയിലൂടെ മലയാളത്തിലേക്ക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ എത്തും !

Malayalam Breaking News

566 ദിവസങ്ങൾക്കു ശേഷം ദുൽഖർ സൽമാൻ ഒരു യമണ്ടൻ പ്രേമകഥയിലൂടെ മലയാളത്തിലേക്ക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ എത്തും !

566 ദിവസങ്ങൾക്കു ശേഷം ദുൽഖർ സൽമാൻ ഒരു യമണ്ടൻ പ്രേമകഥയിലൂടെ മലയാളത്തിലേക്ക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ എത്തും !

ദുൽഖർ സൽമാൻ മലയാള സിനിമയിൽ അഭിനയിച്ചിട്ട് ഒന്നര വര്ഷം കഴിയുന്നു. അന്യ ഭാഷകളിൽ തിരക്കിലായ താരം ഇനി മലയാളത്തിലേക്ക് എത്തുന്നത് ഒരു യമണ്ടൻ പ്രേമകഥയിലൂടെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാർച്ച് ഒന്നിന് വൈകിട്ട് ആറു മണിക്ക് എത്തും. ചിത്രത്തിന്റെ വിവരങ്ങൾ പങ്കു വച്ച് ബിബിനും വിഷ്ണു ഉണ്ണികൃഷ്ണനും ഫേസ്ബുക് ലൈവിൽ എത്തിയിരുന്നു.

ചിത്രത്തിന്റെ വിവരങ്ങൾ പറയുന്നതിനോടൊപ്പം രസകരമായൊരു കാര്യവും ഇവർ വെളിപ്പെടുത്തുകയുണ്ടായി. ദുൽക്കർ നായകനായി എത്തുന്ന മലയാളസിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് വിഷ്ണു പറഞ്ഞു. ആ സാഹചര്യത്തിലാണ് യമണ്ടൻ പ്രേമകഥ റിലീസിനെത്തുന്നതെന്നും പ്രേക്ഷകരെപ്പോലെ തങ്ങളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും ഇരുവരും പറഞ്ഞു.

നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങൾക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്നു.സംയുക്ത മേനോന്‍, നിഖില വിമൽ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

നാദിര്‍ഷയാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്. ഛായാഗ്രഹണം സുകുമാറും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മിക്കുന്നത്. 

oru yamandan premakadha first look poster release

More in Malayalam Breaking News

Trending

Recent

To Top