Connect with us

പ്രഭാസിന് വിവാഹയോഗം ഇല്ല; ജാതകം ശരിയല്ല; വിവാഹം ചെയ്താൽ പ്രഭാസിന് ഉറപ്പായും അന്തരിച്ച ആ നടന്റെ അവസ്ഥ തന്നെ വരും; ജോത്സ്യൻ വേണു സ്വാമി!!!

News

പ്രഭാസിന് വിവാഹയോഗം ഇല്ല; ജാതകം ശരിയല്ല; വിവാഹം ചെയ്താൽ പ്രഭാസിന് ഉറപ്പായും അന്തരിച്ച ആ നടന്റെ അവസ്ഥ തന്നെ വരും; ജോത്സ്യൻ വേണു സ്വാമി!!!

പ്രഭാസിന് വിവാഹയോഗം ഇല്ല; ജാതകം ശരിയല്ല; വിവാഹം ചെയ്താൽ പ്രഭാസിന് ഉറപ്പായും അന്തരിച്ച ആ നടന്റെ അവസ്ഥ തന്നെ വരും; ജോത്സ്യൻ വേണു സ്വാമി!!!

തെന്നിന്ത്യൻ സിനിമാ താരങ്ങളെക്കുറിച്ച് പ്രവചനം നടത്തി വാർത്താ പ്രാധാന്യം നേടുന്ന ജ്യോത്സ്യനാണ് വേണു സ്വാമി. നയൻതാര,രശ്മിക മന്ദാന, സമാന്ത തുടങ്ങിയവരെക്കുറിച്ചെല്ലാം വേണു സ്വാമി പ്രവചനം നടത്തിയിട്ടുണ്ട്. പലപ്പോഴും താരങ്ങളുടെ ആരാധകർ വേണു സ്വാമിക്കെതിരെ രംഗത്ത് വരാറുണ്ട്. പ്രത്യേകിച്ചും നടൻ പ്രഭാസിന്റെ ആരാധകരാണ് ജ്യോത്സ്യനെതിരെ സംസാരിക്കാറ്.

പ്രഭാസിന് കരിയറിൽ വീഴ്ച സംഭവിക്കുമെന്നും ഇനി തിരിച്ച് വരവ് സാധിക്കില്ലെന്നും വേണു സ്വാമി പ്രവചിച്ചു. നടന് വിവാഹയോഗം ഇല്ലെന്നും അടുത്തിടെ ഇദ്ദേഹം പ്രവചിച്ചു. ആരാധകരുടെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടെങ്കിലും ഇതൊന്നും വേണു സ്വാമി കാര്യമാക്കുന്നില്ല. ബാഹുബലിയെന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ നടനാണ് പ്രഭാസ്.

പ്രഭാസിന്റെ കരിയറിലെ ഒരു ടേണിംഗ് പോയിന്റ് തന്നെയായിരുന്നു രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. എന്നാൽ, ആ ബ്രഹ്മാണ്ഡചിത്രത്തിന്റെ വിജയം കരിയറിൽ തനിക്കു നൽകുന്ന സമ്മർദ്ദം വലുതാണെന്ന് മുൻപ് താരം തുറന്നു പറഞ്ഞിട്ടുണ്ട് . മലയാളത്തിലും നിരവധി പ്രേക്ഷകരാണ് ഇദ്ദേഹത്തിനുള്ളത്.

ബാഹുബലി ആഗോള തലത്തിൽ ഹിറ്റായതോടെ പ്രഭാസിന്റെ താരമൂല്യം കുതിച്ചുയർന്നു. എന്നാൽ നടന് ഗുണങ്ങളോടൊപ്പം ദോഷവും ഈ സിനിമ കൊണ്ടുണ്ടായിട്ടുണ്ട്. ബാഹുബലിക്ക് ശേഷം പ്രതീക്ഷകളുടെ അമിത ഭാരം നടന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിച്ചു. കൂടാതെ ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടി ചെയ്ത സിനിമകളെല്ലാം പരാജയപ്പെട്ടു.

ആദിപുരുഷിന്റെ പരാജയം വലിയ തോതിൽ ചർച്ചയായി. ഒടുവിൽ പുറത്തിറങ്ങിയ സലാറാണ് കുറച്ചെങ്കിലും ആശ്വാസം നൽകിയത്. സലാർ വിജയിച്ചെങ്കിലും സിനിമ കണ്ടവർ പൂർണ തൃപ്തരല്ല. പ്രതീക്ഷയ്ക്കാെപ്പം ഉയർന്നില്ലെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. കരിയറിൽ ശക്തമായൊരു തിരിച്ച് വരവ് പ്രഭാസിനുണ്ടാകണമെന്ന് ആരാധകരും ആഗ്രഹിക്കുന്നുണ്ട്.

ഇപ്പോഴിതാ പ്രഭാസിനെക്കുറിച്ച് വേണുസ്വാമി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രെധ നേടുന്നത്. പ്രഭാസിന്റെ കാര്യത്തിൽ താൻ പ്രവചിച്ചത് പോലെയാണ് സംഭവിക്കുന്നതെന്ന് വേണു സ്വാമി പറയുന്നു. പ്രഭാസിന്റെ വരും സിനിമകൾ പരാജയപ്പെടുമെന്നും നടന്റെ കരിയറിൽ വീഴ്ച സംഭവിക്കുമെന്നും വേണു സ്വാമി പറഞ്ഞിരുന്നു. ഇത് അത് പോലെ തന്നെ സംഭവിച്ചെന്നാണ് വേണു സ്വാമി ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. ആദിപുരുഷ് പരാജയപ്പെടുമെന്ന് ഞാൻ പറഞ്ഞു. അത് സംഭവിച്ചു.

സലാർ ആരാധകർ അല്ലാതെ ആരും കാണില്ലെന്ന് പറഞ്ഞു. അവസാനം അത് തന്നെ സംഭവിച്ചു. പ്രഭാസിന്റെ ജാതകം ഒട്ടും ശരിയല്ലെന്നും വേണു സ്വാമി ആവർത്തിച്ചു. പരാമർശം നടന്റെ ആരാധകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഒന്നിലേറെ തവണ വേണു സ്വാമി പ്രഭാസിനെക്കുറിച്ച് പ്രവചനം ന‌ടത്തിയിട്ടുണ്ട്. പ്രഭാസിന് വിവാഹയോഗം ഇല്ലെന്നും വിവാഹം ചെയ്താൽ നടന് അന്തരിച്ച നടൻ ഉദയ് കിരണിന്റെ അവസ്ഥ വരുമെന്നും വേണു സ്വാമി പ്രവചിച്ചിട്ടുണ്ട്.

തെലുങ്ക് സിനിമാ ലോകത്ത് ഒരു കാലത്ത് സെൻസേഷനായിരുന്ന നടനാണ് ഉദയ് കിരൺ. എന്നാൽ പിന്നീട് കരിയറിൽ തിരിച്ചടി നേരിടുകയും ഉദയ് കിരൺ ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ മകൾ സുഷ്മിതയുമായി ഉദയ് കിരണിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ ഈ വിവാഹത്തിൽ നിന്ന് ന‌ടൻ പിന്മാറി. ഇതിന് ശേഷമാണ് ഉദയ് കിരണിന് കരിയറിൽ വീഴ്ച സംഭവിച്ചത്.

43 കാരനായ പ്രഭാസ് വിവാഹം ചെയ്യാത്തതിന് കാരണം ഉദയ് കിരണിന്റെ അവസ്ഥ വരുമെന്ന ആശങ്കയാണോ എന്ന ചോദ്യം ആരാധകർക്കുണ്ട്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം വേണു സ്വാമിയുടെ പ്രവചനങ്ങളെ പ്രഭാസോ കുടുംബമോ കാര്യമാക്കുന്നില്ല. നേരത്തെ പ്രഭാസിന്റെ ബന്ധു ശ്യാമള ദേവി ഇത്തരം പ്രവചനങ്ങൾക്കെതിരെ സംസാരിച്ചിട്ടുമുണ്ട്. ഇത്തരം അഭ്യൂഹങ്ങൾ കുടുംബത്തെ വിഷമിപ്പിക്കുന്നുണ്ട്. പ്രഭാസിന്റെ ജാതകം അവന്റെ അമ്മ ശിവ കുമാരിയുടെ കൈയിലുണ്ട്. ഇത്തരം പ്രവചനങ്ങളും ഗോസിപ്പുകളും നിർത്തേണ്ടതുണ്ടെന്നും ശിവ കുമാരി വ്യക്തമാക്കി. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും പ്രഭാസ് ഒഴിഞ്ഞ് മാറാറാണ് പതിവ്. ഗോസിപ്പുകളോ‌ടും നടൻ പ്രതികരിക്കാറില്ല.

അതേസമയം നേരത്തെ ഒന്നിലേറെ തവണ പ്രഭാസിനെക്കുറിച്ച് പ്രണയ ഗോസിപ്പുകൾ വന്നിട്ടുണ്ട്. ആദിപുരുഷിൽ നായികയായ കൃതി സനോനെ പ്രഭാസ് വിവാഹം ചെയ്യാനൊരുങ്ങുന്നു എന്ന വാർത്ത കുറച്ച് നാളുകൾക്ക് മുമ്പ് പ്രചരിച്ചു. എന്നാൽ സിനിമയുടെ റിലീസിന് ശേഷം ഈ ഗോസിപ്പുകൾ കെട്ടടങ്ങി. അതിന് മുമ്പ് അനുഷ്ക ഷെട്ടിയാണ് പ്രഭാസിന്റെ കൂടെ ഗോസിപ്പുകളിൽ ഇടം പിടിച്ച നടി. പ്രഭാസിന്റെ ഏറ്റവും നല്ല ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടി. എന്നാൽ ബാഹുബലിക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അന്നും ഇന്നും അനുഷ്ക-പ്രഭാസ് പ്രണയം ഗോസിപ്പ് കോളങ്ങളിൽ വിഷയമാകാറുണ്ട്.

എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് ഈ വിഷയത്തിൽ പ്രതികരണവുമായി താരങ്ങൾ രംഗത്തുവന്നിരുന്നു. ഞാനും പ്രഭാസും വിവാഹിതരാകുന്നില്ല. സിനിമയിലെ കെമിസ്ട്രി പോലെ ബാഹുബലിയും ദേവസേനയും യഥാർത്ഥ ജീവിതത്തിൽ പ്രതീക്ഷിക്കരുത്. അത് സ്‌ക്രീനിന് വേണ്ടി മാത്രമുള്ളതാണെന്നാണ് അനുഷ്ക പറഞ്ഞത്. പ്രഭാസും താനും വളരെ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും സൗഹൃദത്തിൽ കവിഞ്ഞൊന്നും നമ്മൾ തമ്മിൽ ഇല്ലെന്നും അനുഷ്ക പറഞ്ഞിരുന്നു. ഇരുവരും തമ്മിൽ വിവാഹം കഴിക്കില്ലെന്നും അനുഷ്ക തീർത്തു പറയുകയും ചെയ്തിരുന്നു.

“പ്രഭാസിനെ കഴിഞ്ഞ പതിനഞ്ച് വർഷമായി എനിക്കറിയാം. അവനെന്റെ മൂന്ന് മണി സുഹൃത്തുക്കളിൽ ഒരാളാണ്. ഞങ്ങൾ ഇരുവരും വിവാഹിതർ അല്ലാത്തതിനാലും ഓൺ സ്ക്രീൻ ജോഡികൾ ആയതിനാലും പലപ്പോഴും ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ട്. അഥവ ഞങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഇതിനോടകം തന്നെ പുറത്തുവന്നേനെ. രണ്ടുപേരും ഏകദേശം ഒരേ സ്വഭാവം ഉള്ള ആൾക്കാരാണ്. ഞങ്ങൾ ഒന്നിക്കുകയാണെങ്കിൽ ഒരിക്കലും അത് മറച്ചുവയ്ക്കില്ല”, എന്നും അനുഷ്ക ഷെട്ടി വ്യക്തമാക്കിയിരുന്നു. നടി ഇതുവരെയും വിവാഹത്തിന് തയ്യാറായിട്ടില്ല. സിനിമാ രംഗത്ത് നിന്നും കുറച്ച് നാൾ മാറി നിന്ന അനുഷ്ക അടുത്തിടെ മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.

More in News

Trending

Recent

To Top