Connect with us

മറ്റൊന്നിനെ ആണ് മാളികപ്പുറം പ്രൊപ്പഗേറ്റ് ചെയ്യുന്നത് …സ്പിരിച്ച്വല്‍ കറക്ട്‌നെസ്സ്! ആ കറക്ട്‌നെസ്സ് മാളികപ്പുറത്തിനേകാളും അയ്യപ്പനേക്കാളും ഭംഗിയായി ആര്‍ക്കാണ് പറഞ്ഞു തരാന്‍ സാധിക്കുക ! കുറിപ്പുമായി രചന നാരായണൻകുട്ടി

Malayalam

മറ്റൊന്നിനെ ആണ് മാളികപ്പുറം പ്രൊപ്പഗേറ്റ് ചെയ്യുന്നത് …സ്പിരിച്ച്വല്‍ കറക്ട്‌നെസ്സ്! ആ കറക്ട്‌നെസ്സ് മാളികപ്പുറത്തിനേകാളും അയ്യപ്പനേക്കാളും ഭംഗിയായി ആര്‍ക്കാണ് പറഞ്ഞു തരാന്‍ സാധിക്കുക ! കുറിപ്പുമായി രചന നാരായണൻകുട്ടി

മറ്റൊന്നിനെ ആണ് മാളികപ്പുറം പ്രൊപ്പഗേറ്റ് ചെയ്യുന്നത് …സ്പിരിച്ച്വല്‍ കറക്ട്‌നെസ്സ്! ആ കറക്ട്‌നെസ്സ് മാളികപ്പുറത്തിനേകാളും അയ്യപ്പനേക്കാളും ഭംഗിയായി ആര്‍ക്കാണ് പറഞ്ഞു തരാന്‍ സാധിക്കുക ! കുറിപ്പുമായി രചന നാരായണൻകുട്ടി

ഉണ്ണി മുകുന്ദന്‍ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടി രചന നാരായണന്‍കുട്ടി. ഇപ്പോള്‍ ഏതൊരു സിനിമ ഇറങ്ങിയാലും അതൊരു പ്രൊപ്പഗാന്‍ഡ മൂവി ആണോ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ഉണ്ടോ എന്നൊക്കെ ആണ് കൂടുതലായും ചര്‍ച്ചാ വിഷയങ്ങള്‍. സിനിമയിലെ മാളികപ്പുറത്തിനോടൊത്തു യാത്ര ചെയ്തപ്പോള്‍ ജീവിതത്തില്‍ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ പല സന്തോഷങ്ങളിലൂടെയും വിങ്ങലുകളിലൂടേയും കടന്നുപോയി എന്നാണ് രചന ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

രചന നാരായണന്‍കുട്ടിയുടെ കുറിപ്പ്:

മാളികപ്പുറം… ഇപ്പോള്‍ ഏതൊരു സിനിമ ഇറങ്ങിയാലും അതൊരു പ്രൊപ്പഗാന്‍ഡ മൂവി ആണോ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ഉണ്ടോ എന്നൊക്കെ ആണ് കൂടുതലായും ചര്‍ച്ചാ വിഷയങ്ങള്‍. സിനിമ എന്നെ ഇടക്കെങ്കിലും എന്റെര്‍ടെയ്ന്‍ ചെയ്യിപ്പിച്ചോ എന്നതിനേക്കാളും അതിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെ ചോദ്യം ചെയ്യാനുള്ള നല്ല ആവേശമാണ് നമ്മളില്‍ പലര്‍ക്കും. കല നമ്മളെ എന്റെര്‍ടെയ്ന്‍ ചെയ്യിപ്പിക്കണമെങ്കില്‍ നമ്മള്‍ ഒരു സഹൃദയനായിരിക്കണം. സാധാരണ ഒരു പ്രേക്ഷകനെക്കാളും ഉയര്‍ന്ന സ്ഥാനത്താണ് സഹൃദയന്‍ ഇരിക്കുന്നത്. കാരണം സമാന ഹൃദയം ഉള്ളവനാണ് സഹൃദയന്‍. അതൊരു ക്വാളിറ്റി ആണ്. പ്രേക്ഷകന് ഉണ്ടാകേണ്ടുന്ന ക്വാളിറ്റി. പലപ്പോഴും ‘not everyones cup of tea’ എന്നു പല സിനിമകളേയും കലാരൂപങ്ങളെയും പറ്റി പറയുന്നത് അതുകൊണ്ടാണ്. കഥകളി അതിനൊരു ഉദാഹരണം. എന്നാല്‍ കഥകളി കണ്ടു കണ്ടു പരിചയം വന്നു വന്നാണ് മിക്ക പ്രേക്ഷകരും സഹൃദയ സ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്.

ഇന്നലെ ഞാന്‍ കണ്ട വിഷ്ണു ശശി ശങ്കര്‍ സംവിധാനവും അഭിലാഷ് പിള്ളൈ തിരക്കഥയും പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്ന് പ്രൊഡ്യൂസും ചെയ്ത പ്രിയ സുഹൃത്ത് ഉണ്ണി മുകുന്ദന്‍ നായകന്‍ ആയി അഭിനയിച്ച മാളികപ്പുറം എന്ന സിനിമ ഒരു സാധാരണ പ്രേക്ഷകനില്‍ നിന്ന് നമ്മളെ സഹൃദയന്‍ ആക്കുന്ന അവസ്ഥയിലേക്കെത്തിക്കുന്ന ഒരു സ്റ്റേറ്റ് ഓഫ് ആര്‍ട് ആണ്. സിനിമയിലെ മാളികപ്പുറത്തിനോടൊത്തു യാത്ര ചെയ്യുമ്പോള്‍ ജീവിതത്തില്‍ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ പല സന്തോഷങ്ങളിലൂടെയും വിങ്ങലുകളിലൂടേയും ഞാന്‍ കടന്നുപോയി.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മാളികപ്പുറമായതും, ഏട്ടന്റെ കൂടെ അയ്യപ്പനെ കാണാന്‍ പോയതും പേട്ട തുള്ളിയതും, വാവര് പള്ളിയില്‍ കേറിയതും അപ്പാച്ചി മേടിലും ഇപ്പാച്ചി മേടിലും അരിയുണ്ട എറിഞ്ഞതും ശരംകുത്തിയില്‍ ശരകോല്‍ കുത്തിയതും മാളികപ്പുറത്തെ കണ്ടു തൊഴുതതും 18 പടി ചവിട്ടി കയറി അയ്യനെ കണ്ടതും എല്ലാം ഇന്നലെ നടന്ന പോലെ . ‘അയ്യപ്പാ’ എന്ന സിനിമയിലെ മാളികപ്പുറത്തിന്റെ ഓരോ വിളിയിലും അയ്യപ്പന്‍ എന്റെ അകത്താണെന്ന തോന്നല്‍! അയ്യപ്പന്‍ എന്റകതോം സ്വാമി എന്റകതോം …അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം… തത്വമസി !
അഭിനയിച്ച എല്ലാ നടികളുടേയും നട•ാരുടേയും ഗംഭീരമായ പ്രകടനം. ഉണ്ണിയുടേത് മികച്ച സ്‌ക്രീന്‍ പ്രസന്‍സും ബിഹേവിയറും. കല്ലു മാളികപ്പുറവും (ദേവനന്ദ) പിയൂഷ് സ്വാമിയും (ശ്രീപത്) ഹൃദയത്തില്‍ പതിഞ്ഞു. സൈജുവും പിഷാരടിയും രവി അങ്കിളും ശ്രീജിത്ത് ചേട്ടനും മനോഹരി അമ്മയും ആല്‍ഫിയും രഞ്ജി പണിക്കര്‍ സാറും നിറഞ്ഞു നിന്നു. സമ്പത് റാംജിയുടെ ശരീരവും ശാരീരവും കഥാപാത്രത്തിനു ഉണര്‍വേകിയപ്പോള്‍ പ്രിയപ്പെട്ട മനോജേട്ടാതാങ്കള്‍ എന്നും ഒരു അദ്ഭുതമാണ് !

ഇനി ആദ്യം പറഞ്ഞ കാര്യത്തിലേക്ക് വരാം … ഈ സിനിമയില്‍ പ്രൊപ്പഗാന്‍ഡ ഉണ്ടോ ? ഉണ്ട് … ജീവിത മൂല്യങ്ങളെ പ്രൊപ്പഗാന്‍ഡ ചെയ്യുന്നുണ്ട്! ഭക്തി എന്ന വികാരത്തെ പ്രൊപ്പഗാന്‍ഡ ചെയ്യുന്നുണ്ട്! പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ഉണ്ടോ ?? ഉണ്ട്.. ഒരു വര്‍ഗത്തിനേയോ ജന്‍ഡറിനേയോ സംസ്‌കാരത്തേയോ ഒഫന്‍സീവ് ആക്കുന്നില്ല ! എന്നാല്‍ ഇതിനെല്ലാം അപ്പുറം ഉളള മറ്റൊന്നിനെ ആണ് മാളികപ്പുറം പ്രൊപ്പഗേറ്റ് ചെയ്യുന്നത് …സ്പിരിച്ച്വല്‍ കറക്ട്‌നെസ്സ്! ആ കറക്ട്‌നെസ്സ് മാളികപ്പുറത്തിനേകാളും അയ്യപ്പനേക്കാളും ഭംഗിയായി ആര്‍ക്കാണ് പറഞ്ഞു തരാന്‍ സാധിക്കുക !

നാലു വേദങ്ങളും, നാലു വര്‍ണ്ണങ്ങളും , നാലുപായങ്ങളും, ആറു ശാസ്ത്രങ്ങളും പടികളായി തീര്‍ന്ന ആ പതിനെട്ടു പടികള്‍ക്കും ഉടമയായ, തത്വമസിയുടെ പൊരുള്‍ സത്യമാക്കുന്ന സത്യസ്വരൂപനായ അയ്യനെ കാണാന്‍ 50 വയസ്സിന്റെ നാളുകളിലേക്കുള്ള കാത്തിരിപ്പാണ് ഇനി…സ്വാമി ശരണം

More in Malayalam

Trending