Malayalam
ഞാൻ തോറ്റുപോവുകയാണെങ്കിൽ ഞാൻ വീണ്ടും തിരിച്ചുവരും..ഞാൻ തോറ്റുപോവുകയാണെങ്കിൽ ഞാൻ വീണ്ടും ശ്രമിക്കും; റോബിൻ
ഞാൻ തോറ്റുപോവുകയാണെങ്കിൽ ഞാൻ വീണ്ടും തിരിച്ചുവരും..ഞാൻ തോറ്റുപോവുകയാണെങ്കിൽ ഞാൻ വീണ്ടും ശ്രമിക്കും; റോബിൻ
ബിഗ്‌ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് മാസങ്ങളായി. പക്ഷേ ഇപ്പോഴും അതിലെ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിവാദങ്ങളും ചര്‍ച്ചകളും ഒന്നും അവസാനിച്ചിട്ടില്ല. ബിഗ്‌ബോസ് മലയാളത്തിന്റെ ചിരിത്രത്തില്‍ തന്നെ റോബിന്‍ രാധാകൃഷ്ണനെ പോലയുള്ള ഒരു മത്സരാര്‍ത്ഥി ഉണ്ടായിട്ടുണ്ടാവില്ല.
പുറത്തുവന്ന ശേഷം റോബിന്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താന്‍ ഒരു ചലഞ്ചില്‍ പരാജയപ്പെട്ടതായി റോബിന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്…..
താൻ ഏറെ കഷ്ടപ്പെട്ടാണ് ഇന്ന് കാണുന്ന ഈ നിലയിൽ എത്തിയതെന്ന് റോബിൻ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം ആരാധകർക്ക് വളരെ ആവേശമാണ്…എന്നാൽ ഇന്ന് താൻ ഒരു ചലഞ്ചിൽ പരാജയപ്പെട്ടെന്ന് റോബിൻ പറയുന്നു. തടി കുറയ്ക്കാനുള്ള ചലഞ്ച് ആയിരുന്നു റോബിൻ ഏറ്റെടുത്തത്. പക്ഷേ അതിൽ റോബിൻ വിജയിച്ചില്ല…102. കിലോഗ്രാം ഉണ്ടാവുമ്പോഴാണ് അദ്ദേഹം ചലഞ്ച് തുടങ്ങിയത്. എന്നാൽ ഇന്ന് വെയിറ്റ് നോക്കിയപ്പോൾ108. 1 കിലോഗ്രാം ആണ്.. വെയിറ്റ് ലോസ് ട്രാൻസ്ഫൊർമേഷൻ പരാജയപ്പെട്ടുg, 5.7 കിലോഗ്രാം കൂടി എന്നും റോബിൻ പറഞ്ഞു…ഞാൻ തോറ്റുപോവുകയാണെങ്കിൽ ഞാൻ വീണ്ടും തിരിച്ചുവരും..ഞാൻ തോറ്റുപോവുകയാണെങ്കിൽ ഞാൻ വീണ്ടും ശ്രമിക്കുമെന്നാണ് റോബിൻ പറഞ്ഞിരിക്കുന്നത്.
എന്നാൽ അദ്ദേഹത്തിന്റെ ആരാധകർ ഇത് തുറന്നുപറയാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുകയാണ്..ചലഞ്ചിൽ പരാജയപ്പെട്ടാലും അത് തുറന്നുപറയാൻ കാണിച്ച ധൈര്യമാണ് വലുതെന്നാണ് കമന്റുകൾ. വളരെ തിരക്കുപിടിച്ച ഷെഡ്യൂൾ ഫോളോ ചെയ്യുന്ന റോബിന് ഡയറ്റ് ഫോളോ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും എന്നാണ് ചില ആരാധകർ പറയുന്നത്….. എന്തായാലും ഹേയ്റ്റേഴ്സ് മാറി നിന്നോളു , അദ്ദേഹത്തിന്റെ ഏഴയലത്ത് എത്തില്ലെന്നും ചില ആരാധകർ പറയുന്നു….
റോബിന് അത്രയേറെ ആരാധകരാണുള്ളത്. അതുപോലെ ഹേറ്റേഴ്സുമുണ്ട്. റോബിന്റേയും റിയാസിന്റേയും പേരിലാണ് പലപ്പോഴും ആരാധകർ തമ്മിൽ പ്രശ്നങ്ങൾ നടക്കാറുള്ളത്. അടുgത്തിടെ റോബിൻ വിവാഹം ചെയ്യാൻ പോകുന്ന ആരതി പൊടിയെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. സംഭവം വിവാദമായതോടെ റിയാസ് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
റിയാസിന്റെ ഭാഗത്ത് നിന്നുണ്ടായ സംഭവത്തിന് രൂക്ഷമായ രീതിയിൽ റോബിൻ പ്രതികരിക്കുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും റോബിൻ ക്ഷമ പാലിക്കുകയായിരുന്നു. എന്തുകൊണ്ടാണ് താൻ ദേഷ്യപ്പെട്ടാതിരുന്നതെന്ന് റോബിൻ പിന്നീട് വ്യക്തമാക്കിയിരുന്നു. ‘ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണ് ആരതി പൊടി. അവരെ കുറിച്ച് മോശം പറയുമ്പോൾ തീർച്ചയായും എനിക്ക് ദേഷ്യം വരും. ഞാൻ വളരെ ഷോർട്ട് ടെംപേഡ് ആയിട്ടുള്ള ഒരാൾ കൂടിയാണ്. പക്ഷേ ആ സമയത്ത് ഞാൻ മൗനം പുലർത്തുകയാണ് ചെയ്തത്. ആ സമയത്ത് മൗനം പാലിക്കുകയെന്നതാണ് ഏറ്റവും ശക്തമായ മറുപടിയെന്ന് ഞാൻ കരുതി’. എന്നാണ് റോബിൻ പറഞ്ഞത്…