Interviews
തുടക്കം നന്നായാലേ എല്ലാം നന്നാവൂ ,പക്ഷെ എന്റെ തുടക്കം പരാജയമായിരുന്നു – റായ് ലക്ഷ്മി
തുടക്കം നന്നായാലേ എല്ലാം നന്നാവൂ ,പക്ഷെ എന്റെ തുടക്കം പരാജയമായിരുന്നു – റായ് ലക്ഷ്മി
By
തുടക്കം നന്നായാലേ എല്ലാം നന്നാവൂ ,പക്ഷെ എന്റെ തുടക്കം പരാജയമായിരുന്നു – റായ് ലക്ഷ്മി
മലയാളത്തിന് പരിചിതമല്ലാത്ത സൗന്ദര്യവും ആകാര വടിവുമായി കടന്നു വന്ന നായികയായിരുന്നു റായ് ലക്ഷ്മി. പതിനഞ്ചാം വയസിൽ സിനിമയിലെത്തിയ റായ് ലക്ഷ്മി അന്ന് നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്.തമിഴിലിലാണ് റായ് ലക്ഷ്മി അരങ്ങേറ്റം കുറിച്ചത്. പക്ഷെ വിജയിച്ചതെന്നു പറയാൻ വിരലിലെണ്ണാവുന്നത്ര ചുരുക്കം ചിത്രങ്ങളെ ഈ നടിക്ക് ഉണ്ടായിരുന്നുള്ളു. പല വിവാദങ്ങളിലൂടെയും അഭ്യൂഹങ്ങളിലൂടെയും കടന്നു പോയ റായ് ലക്ഷ്മി , 2 വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയിരിക്കുകയാണ്.
ഇടവേളയിൽ ചില ചിത്രങ്ങളിൽ അതിഥി വേഷത്തിൽ മാത്രമാണ് റായ് ലക്ഷ്മിയെ കണ്ടത്. ജൂലി 2 എന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും അതിന്റെ ഷൂട്ടിങ്ങുമൊക്കെയായി 2 വര്ഷം സമയം നഷ്ടമായെന്ന് റായ് ലക്ഷ്മി പറയുന്നു. എന്നാൽ വിചാരിച്ച വിജയം ചിത്രം നേടിയതുമില്ല.
കൃത്യമായ പ്രൊമോഷൻ ചിത്രത്തിന് ലഭിക്കാത്തതു കൊണ്ടാണ് ജൂലി 2 പരാജയപ്പെട്ടത് എന്ന് അവർ പറയുന്നു. ഇപ്പോൾ മലയാളത്തിലും മികച്ച അവസരങ്ങളാണ് രണ്ടാം വരവിൽ റായ് ലക്ഷ്മിക്ക് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം കുട്ടനാടൻ ബ്ലോഗിലാണ് ലക്ഷ്മി ഇപ്പോൾ അഭിനയിച്ചത്. അതുപോലെ രണ്ടാം വരവും തമിഴ് സിനിമയിലൂടെ വേണമെന്ന് ലക്ഷ്മിക്ക് നിര്ബന്ധമുണ്ടായിരുന്നു. നടൻ ജയ്ക്കൊപ്പമുള്ള നാഗത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിലാണ് റായ് ലക്ഷ്മി തിരിച്ചുവരവ് നടത്തിയത്.
12 വർഷമായി സിനിമ ലോകത്തുള്ള ആളാണ് റായ് ലക്ഷ്മി. എങ്കിലും രണ്ടാം വരവിൽ ആളുകൾ സ്വാവകാരിക്കുമോയെന്നു ഭയമായിരുന്നു. എന്നാൽ എല്ലാവരും ഓർത്തിരുന്നു എന്നും വീട്ടിലേക്ക് തിരിച്ചെത്തിയ അനുഭവമാണെന്നും റായ് ലക്ഷ്മി പറയുന്നു.
raai laxmi about career
