മമ്മൂട്ടിയോട് ഉടക്കി പത്ത് മോഹന്‍ലാല്‍ ചിത്രമായിരുന്നു ആ നിര്‍മ്മാതാവ് പ്രഖ്യാപിച്ചത്.
By
മമ്മൂട്ടിയോട് ഉടക്കി പത്ത് മോഹന്‍ലാല്‍ ചിത്രമായിരുന്നു ആ നിര്‍മ്മാതാവ് പ്രഖ്യാപിച്ചത്.
മലയാള സിനിമയ്ക്ക് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സംഭാവന ചെയ്ത നിര്‍മ്മാതാവാണ് ജഗന് പിക്ചേഴ്സ് ഉടമ അപ്പച്ചന്.ജഗന് പിക്ചേഴ്സിന്റെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നായകനായ ‘ചക്കരയുമ്മ’ നൂറുദിവസം നിറഞ്ഞോടി.ചക്കരയുമ്മ ഫാമിലി ബ്ലോക്ക് ബസ്റ്ററായതോട് കൂടിയാണ് അപ്പച്ചന്റെ അടുത്ത ചിത്രങ്ങളായ ‘രാരീരം ,മലരും കിളിയും’ എന്നിവയിലും മമ്മൂട്ടി നായകനാകുന്നത് .എന്നാല്‍ ,ഇടയ്ക്ക് എപ്പോഴോ മമ്മൂട്ടിയും അപ്പച്ചനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു.
മമ്മൂട്ടിയും അപ്പച്ചനും തമ്മില്‍ അകന്നു.അപ്പച്ചന് ഉടനടി മോഹന്‍ലാലിനെ വെച്ച് പത്ത് സിനിമകള്‍ അനൌണ്സ് ചെയ്തു.ജോഷി ,പ്രിയദര്ശന് ,തുടങ്ങിയ പത്ത് പ്രമുഖ സംവിധായകരെ അണിനിരത്തിയായിരുന്നു അപ്പച്ചന് പത്ത് പുതിയ പ്രോജക്റ്റുകള്‍ പ്രഖ്യാപിച്ചത്.പത്ത് ചിത്രങ്ങളുടെയും വാര്‍ത്തകള്‍ നല്കി പ്രമുഖദിനപത്രങ്ങളില് പരസ്യം ചെയ്തു.ഇതിനൊപ്പം, സാഗാ ഫിലീംസ് എന്ന പേരില്‍ പുതിയൊരു സിനിമാ കമ്പനിയും അപ്പച്ചന് തുടങ്ങി.
Mohanlal neerali movie stills
എറണാകുളത്തെ പുല്ലേപടിയില്‍ നടക്കുന്ന സാഗാഫിലീംസിന്റെ ഓഫീസ് ഉദ്ഘാടനത്തിന് അക്കാലത്തെ ഒട്ടുമിക്ക സിനിമാക്കാരെയും അപ്പച്ചന് ക്ഷണിച്ചു.പക്ഷേ, മമ്മൂട്ടിയെ മാത്രം ക്ഷണിച്ചില്ല.എന്നാല്‍ , ആ ഉദ്ഘാടനത്തിന് പോവാതിരിക്കാന്‍ മമ്മൂട്ടിയ്ക്ക് മനസ്സ് വന്നില്ല. ഉദ്ഘാടനദിവസം രാവിലെ സഗാഫിലീംസിന്റെ ഓഫീസിലേക്ക് രചയിതാവ് എസ്.എന്‍.സ്വാമിയോടൊപ്പമായിരുന്നു മമ്മൂട്ടി വന്നിറങ്ങിയത്. പരസ്പരമുള്ള വഴക്കും പിണക്കവും അകല്‍ച്ചയും മറന്ന് കെട്ടിപിടിച്ചുകൊണ്ടായിരുന്നു അപ്പച്ചന് മമ്മൂട്ടിയെ വരവേറ്റത്.
Written by ashiq rocks
PRODUCER GOT ANGRY WITH MAMMOOTTY
