2019ന്‍റെ ബോക്സോഫീസിനെ ഇളക്കി മറിക്കാന്‍ ഒരുങ്ങുന്ന 4 മമ്മൂട്ടി ചിത്രങ്ങള്‍
By
2019ന്‍റെ ബോക്സോഫീസിനെ ഇളക്കി മറിക്കാന്‍ ഒരുങ്ങുന്ന 4 മമ്മൂട്ടി ചിത്രങ്ങള്‍
തിയേറ്ററില്‍ ആവേശത്തിരയിളക്കിയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘അബ്രഹാമിന്‍റെ സന്തതികള്‍ ‘മലയാള സിനിമയുടെ രാജകീയ വിജയത്തിലേക്ക് കുതിക്കുന്നത്.ചിത്രീകരണം പൂര്‍ത്തിയായ ‘കുട്ടനാടന്‍ ബ്ലോഗും’, അന്തരാഷ്ട്ര ശ്രദ്ധ നേടിയ തമിഴ് ചിത്രമായ ‘പേരന്‍പു’മാണ് റിലീസിന് തയ്യാറായി നില്‍ക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍. എന്നാല്‍ , ആരാധകരില്‍ ആവേശവും ആനന്ദവും ആറടിക്കാന്‍ പാകത്തില്‍ ‘ ടോം ,ഇമ്മട്ടി , ഖാലിദ് റഹ്മാന്‍ , ബേസില്‍ ,അമല്‍നീരദ് , വൈശാഖ് , മിഥുന്‍ മാനുവല്‍ ,നാദിര്‍ഷ ,സന്തോഷ് വിശ്വനാഥ് , സജീവ് പിള്ള, സൗബിന്‍ ,മഹിരാഘവ് , അന്‍വര്‍ റഷീദ് , കെ .മധു, എന്നീ സംവിധായകരുള്‍പ്പടെയുള്ള ഇരുപതോളം മമ്മൂട്ടി ചിത്രങ്ങളുടെ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. 2018ല്‍ ഷൂട്ടിംഗ് തുടങ്ങി 2019ല്‍ റിലീസ് ചെയ്യുന്ന നാല് മമ്മൂട്ടി ചിത്രങ്ങള്‍ ഇവയാണ്.
മാമാങ്കം
പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണവുമായി സജീവ് പിള്ള രചിച്ച ‘മാമാങ്കം’ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര മണക്കുന്ന കഥയാണ് മാമാങ്കംപറയുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ്.ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന മാമാങ്കം അടുത്ത വര്‍ഷം റിപബ്ലിക് ദിനത്തിലായിരിക്കും റിലീസ്.
യാത്ര
മമ്മൂട്ടിയിലെ നടനെ ചൂഷണം ചെയ്യുന്ന ഒരു കഥാപാത്രവുമായാണ് തെലുങ്ക് ചിത്രം ‘യാത്ര’ ഒരുങ്ങുന്നത് .ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ‘മഹി രാഘവ്’ ഒരുക്കുന്ന തെലുങ്ക് ചിത്രമാണ് യാത്ര.20 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ യാത്ര ഉടന്‍ ചിത്രീകരണമാരംഭിക്കും.അടുത്ത വര്‍ഷം സംക്രാന്തി ദിനത്തിലായിരിക്കും റിലീസ്.
ബിലാല്‍
മലയാള സിനിമയില്‍ മാറ്റത്തിന്‍റെ കൊടുംങ്കാറ്റ് വീശിയായിരുന്നു ‘ബിഗ്ബി’ അവതരിച്ചത്. കാലത്തിന് മുന്നേ നടന്ന നായകനാണ് ബിഗ് ബിയിലെ ബിലാല്‍. കാലവും സിനിമയും സഞ്ചരിക്കും തോറും വീഞ്ഞുപോലെ ബിലാലിന്‍റെ വീര്യവും കൂടി കൂടി വന്നു. അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ പുറത്തുവരുന്ന ബിഗ്ബിയുടെ സെകന്റ് പാര്‍ട്ട് ‘ബിലാല്‍’ ഈ വര്‍ഷം ഒടുക്കം ഷൂട്ടിംഗ് ആരംഭിച്ച് അടുത്ത വര്‍ഷമായിരിക്കും തീയേറ്ററുകളിലെത്തുക.
കുഞ്ഞാലിമരയ്ക്കാര്‍ .
ആറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും മലബാര്‍ തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപടയുടെ തലവനായ കുഞ്ഞാലിമര്യ്ക്കാരുടെ ആത്മാവിലേക്ക് മമ്മൂട്ടിയെ കയറ്റിവിടുന്നത് സാഹിത്യകാരനായ ടി .പി .രാജീവനും തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്.സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ നിര്‍മ്മിക്കുന്നത് ആഗസ്റ്റ് സിനിമാസാണ്.ഒക്ടോബര്‍ മാസത്തില്‍ ചിത്രീകരണംതുടങ്ങുന്ന കുഞ്ഞാലിമരയ്ക്കാര്‍ 2019 ഈദ് റിലീസായിരിക്കും
written by ashiq rock
mammootty upcoming projects