Malayalam Breaking News
വളർത്തുനായ ഡയാന ചോപ്രയ്ക്ക് 36 ലക്ഷത്തിന്റെ ജാക്കറ്റ് ;ആരാധകരെ ഞെട്ടിച്ച് പ്രിയങ്ക
വളർത്തുനായ ഡയാന ചോപ്രയ്ക്ക് 36 ലക്ഷത്തിന്റെ ജാക്കറ്റ് ;ആരാധകരെ ഞെട്ടിച്ച് പ്രിയങ്ക
പോയ വര്ഷം വാർത്തകളിൽ നിറഞ്ഞ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഈ വര്ഷം തുടക്കത്തിലും ആരാധകരെ ഞെട്ടിക്കുന്ന കാര്യങ്ങളുമായി സോഷ്യൽ മീഡിയകളിൽ നിറയുകയാണ്. പക്ഷെ ഇത്തവണത്തെ താരം പ്രിയങ്കയല്ല , പ്രിയങ്കയുടെ പട്ടിയാണ്.
തന്റെ വളര്‍ത്തുനായയ്ക്ക് വേണ്ടി 36 ലക്ഷം രൂപയുടെ ജാക്കറ്റ് വാങ്ങിയാണ് താരം വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്.
പ്രിയങ്കയുടെ നായയായ ഡയാന ചോപ്രയുടെ ജാക്കറ്റ് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിശേഷപ്പെട്ട ജാക്കറ്റ് ധരിച്ചാണ് പട്ടി കിടക്കയില്‍ കിടന്നിരിക്കുന്നത്. പ്രിയങ്കയുടെ സ്റ്റൈലിസ്റ്റായ മിമി കട്രെലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ പ്രിയങ്കയുടെ പട്ടി ധരിച്ച ജാക്കറ്റിന്റെ വിലയാണ് ആരാധകരെ ഞെട്ടിച്ചത്.
51,654 അമേരിക്കന്‍ ഡോളറാണ് ഇതിന്റെ വില. അതായത് നമ്മുടെ 36,83000 രൂപ. ചിത്രം പോസ്റ്റ് ചെയ്തതോടെ പ്രതികരണവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ പ്രിയങ്കയെ വിമര്‍ശിച്ചും രംഗത്തെത്തി. ഇന്ത്യ പോലെ പട്ടിണിക്കാര്‍ ഒരുപാടുളള രാജ്യത്ത് 36 ലക്ഷം രൂപയുടെ ജാക്കറ്റ് പട്ടിക്ക് വാങ്ങി നല്‍കിയത് ശരിയായില്ലെന്നാണ് വാദം.
ഫാഷൻ സ്റ്റേറ്റ്മെന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും തംഗം തീര്‍ക്കാറുണ്ട്. 3.61 ലക്ഷം വില വരുന്ന ബാഗും അരലക്ഷത്തിലേറെ വില വരുന്ന ഷൂസും ഒക്കെ പ്രിയങ്കയെ വാര്‍ത്താതാരമാക്കിയിരുന്നു.
priynka chopra’s pet dog diana chopra