Malayalam Breaking News
യുവാക്കളെ ഹരം കൊള്ളിക്കാനായി സകലകലാശാല നാളെ എത്തും!
യുവാക്കളെ ഹരം കൊള്ളിക്കാനായി സകലകലാശാല നാളെ എത്തും!
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രം സകലകലാശാല നാളെ റിലീസ് ചെയ്യും. യുവാക്കളുടെ കഥ പറയുന്ന ചിത്രം സകലകലാശാല മികച്ച ഒരു ക്യാമ്പസ് ചിത്രമാണ്. 2019 ലെ ആദ്യത്തെ ക്യാമ്പസ് ചിത്രമാണിത്.
ഒരു എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ നടക്കുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിനടക്കുന്ന കഥയാണ് സകലകലാശാലയുടേത്. തമാശയുടെ മേമ്പൊടി ചേർത്ത് ഒരുക്കിയിരിക്കുന്ന ചിത്രം ഏത് പ്രായത്തിലുള്ളവർക്കും ഇഷ്ട്ടപ്പെടുന്ന സിനിമയായിരിക്കും.
വിനോദ് ഗുരുവായൂർ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായി ബംഗ്ലാവിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് . ഷാജി മൂത്തേടൻ ആണ് ചിത്രത്തിന്റെ നിർമാതാവ്.
മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജനും മാനസ രാധാകൃഷ്ണനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ധർമജൻ , ഗ്രിഗറി , കണാരൻ ഹരീഷ് തുടങ്ങിയവർക്കൊപ്പം അതിഥി താരമായി മലയാളികളുടെ പ്രിയ നടി സാനിയ ഇയ്യപ്പനും എത്തുന്നുണ്ട് .
.
ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുമാണ്.
sakalakalashala movie release