Hollywood
ഞങ്ങളുടെ വിവാഹ ജീവിതം സുഗമമായി മുന്നോട്ടുപോകാനുളള കാരണം ഇതാണ്;പ്രിയങ്ക ചോപ്ര!
ഞങ്ങളുടെ വിവാഹ ജീവിതം സുഗമമായി മുന്നോട്ടുപോകാനുളള കാരണം ഇതാണ്;പ്രിയങ്ക ചോപ്ര!
By
ബോളിവുഡിന്റെ സ്വന്തം താര സുന്ദരിയാണ് പ്രിയങ്ക ചോപ്ര.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.താരത്തിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ എന്നും ചർച്ച വിഷയമാണ്.ഒരുപാട് വിവാദങ്ങളും ചർച്ചയുമായതാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോണാസും തമ്മലുള്ള വിവാഹം . ഇപ്പോൾ വിവാഹ ശേഷം രണ്ടാളും അതീവ സന്തുഷ്ടരായി യാത്രകളുമൊക്കെയായ് കഴിയുകയാണ്.വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങളറിയാൻ ഏവർക്കും വളരെ താൽപര്യമാണ് അതുപോലെ തന്നെ താരങ്ങൾ ചിത്രങ്ങളൊക്കെ പങ്കുവെക്കാറുമുണ്ട്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും പോപ് ഗായകൻ നിക് ജൊനാസിന്റെയും ജീവിതത്തിലെ ചെറിയെ വിശേഷങ്ങൾ പോലും ആരാധകർക്ക് ആഘോഷമാണ്. രണ്ടു സംസ്കാരങ്ങളിൽ നിന്നുള്ളവരായാതിനാൽ ഏറെ കൗതുകത്തോടെയാണ് പാപ്പരാസികളും ഇവരെ നോക്കുന്നത്.
ഇപ്പോൾ പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്.2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. തന്നെക്കാൾ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോൾ പലരും പ്രിയങ്കയെ കളിയാക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു.ഹോളിവുഡ് മാധ്യമങ്ങളിൽ ഇരുവരും പിരിയുന്നു എന്നുവരെ എഴുതുകയുണ്ടായി.എന്നാൽ താരങ്ങൾ ഇതിനൊന്നും തയ്യാറായില്ലായിരുന്നു.ഇപ്പോൾ താരം എത്തിയിരിക്കുന്നത് നിക്കുമായുളള വിവാഹം ജീവിതം വിജയിക്കാനുളള കാരണം താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു.
ഇരുവരുടെയും തിരക്കിട്ട ജീവിതത്തിനിടയിലും വിവാഹ ജീവിതം സുഗമമായി മുന്നോട്ടുപോകാനുളള കാരണം താനും നിക്കും തമ്മിലുള്ളൊരു വ്യവസ്ഥയാണെന്നും വിവാഹശേഷവും അത് ഇരുവരും തെറ്റിക്കാത്തതാണെന്നും പ്രിയങ്ക ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ”രണ്ടു മൂന്നു ആഴ്ചകൾക്കപ്പുറം ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങൾ നിരന്തരം സമ്പർക്കം പുലർത്തും. ഇടയ്ക്കിടെ വീഡിയോ കോൾ ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ മറ്റൊരാളെ ഉൾപ്പെടുത്താൻ ശ്രമിക്കണം. അത് വളരെ പ്രധാനമാണ്. ഞങ്ങൾ അത് ചെയ്യുന്നു” പ്രിയങ്ക പറഞ്ഞു.
എന്റെ ആഗ്രഹമെന്താണെന്ന് മനസിലാക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ രണ്ടുപേർക്കും ഞങ്ങളുടെ പ്രൊഫഷൻ വളരെ വളരെ പ്രധാനപ്പെട്ടതാണ്. വളരെയധികം കഠിനാധ്വാനം ചെയ്തിട്ടാണ് ഞങ്ങൾ വിജയിച്ചത്. ഞങ്ങൾ ചെയ്യുന്നതെന്താണെന്ന് ഞങ്ങൾക്കറിയാമെന്നും പരസ്പരം പിന്തുണയ്ക്കാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു.2017 ലെ മെറ്റ് ഗാല വേദിയിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒന്നിച്ചെത്തിയത്. പിന്നീട് ഇരുവരും ഡേറ്റിങ്ങിലായി. 2018 ഡിസംബർ ഒന്നിന് വിവാഹിതരായി. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.
priyanka chopra talk about her marriage life