Connect with us

പ്രിയങ്കയുടെ ഭാവി വരന്റെ അച്ഛന് കോടിക്കണക്കിന് രൂപയുടെ കടം… പ്രിയങ്ക സഹായിക്കണമെന്ന് ആരാധകര്‍

Malayalam Breaking News

ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയുടെ പ്രതിശ്രുത വരനും അമേരിക്കന്‍ ഗായകനുമായ നിക്ക് ജൊനാസിന്റെ പിതാവ് പോള്‍ ജൊനാസ് വലിയ കടക്കെണിയില്‍. റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായ പോളിന് എട്ടു കോടിയോളം രൂപയുടെ കടമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

വലിയ കടക്കെണിയെ തുടര്‍ന്ന് പോള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2013ല്‍ നിക്കിന്റെയും സഹോദരന്‍മാരുടെയും മ്യൂസിക് ബാന്‍ഡ് പിരിയുന്നതിനു മുമ്പ് ആഗോളതലത്തില്‍ കോടികളുടെ വരുമാനമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് എല്ലാവരും സ്വന്തമായ കരിയര്‍ കെട്ടിപ്പൊക്കുകയായിരുന്നു.

പോളിന്റെ കടം വീട്ടാനായി ന്യൂ ജേഴ്‌സിയിലെ തങ്ങളുടെ കമ്പനിയുടെ നിര്‍മാണത്തിലിരിക്കുന്ന വസ്തു വില്‍ക്കാനാണ് പോളിന്റെ പദ്ധതിയെന്ന് ടിഎംഇസെഡ് റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിക്കിന്റെ പിതാവിനെ സഹായിക്കണമെന്ന് കോടിശ്വരിയായ പ്രിയങ്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. നിക്കിന് മാത്രമായി 177 കോടിക്കു മുകളില്‍ ആസ്ഥിയുണ്ടെന്നും അതിനാല്‍ പിതാവിനെ സാമ്പത്തികമായി സഹായിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഗായകന്റെ ആരാധകര്‍ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 18നായിരുന്നു നിക്കും പ്രിയങ്കയും തമ്മിലുള്ള വിവാഹ നിശ്ചയം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. മുംബൈയിലെ പ്രിയങ്കയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ഇരുവരും ജോലി തിരക്കിലായതിനാല്‍ അടുത്ത വര്‍ഷത്തേയ്ക്ക് വിവാഹം നീട്ടിവെച്ചിരിക്കുകയാണെന്നാണ് സൂചന.

Priyanka Chopra s future father in law in huge debt

More in Malayalam Breaking News

Trending

Recent

To Top