Malayalam Breaking News
സുന്ദരനും യുവാവും ആയിരുന്നപ്പോള്‍ അവസരം കിട്ടിയില്ല! സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു…. പക്ഷേ വേണ്ടെന്ന് വെച്ചു; കാരണം തുറന്നു പറഞ്ഞ് ശശി തരൂര്‍

കോണ്‍ഗ്രസ് എം.പി ശശി തരൂരിന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഈ അവസരം ശശി തരൂര്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. അതിന് കാരണവും അദ്ദേഹം തുറന്നു പറയുന്നു.
ചിത്രത്തില്‍ വിദേശകാര്യ മന്ത്രിയുടെ വേഷത്തിലേക്കായിരുന്നു ശശി തരൂരിനെ ക്ഷണിച്ചിരുന്നത്. ആമിര്‍ ഖാനും സല്‍മാന്‍ ഖാനും അഭിനയിച്ച അന്ദാസ് അപ്നാ അപ്നാ എന്ന ചിത്രത്തിലേക്ക് വന്ന ഓഫറിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശശി തരൂര്‍. ആ സിനിമയില്‍ അഭിനയിച്ചത് താനല്ലെന്നും, ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോഴേക്കും താന്‍ യുണൈറ്റഡ് നേഷന്‍സില്‍ ജോലി ചെയ്തു തുടങ്ങിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേകുറിച്ച് ശശിതരൂര്‍ പറയുന്നതിങ്ങനെ- ‘സല്‍മാന്‍ ഖാന്‍ നായകനായ ഒരു പ്രശസ്ത സംവിധായകന്റെ ചിത്രത്തിലേയ്ക്കായിരുന്നു അവസരം ലഭിച്ചത്. വിദേശകാര്യ മന്ത്രിയായി അഭിനയിക്കാനായിരുന്നു അവര്‍ എന്നെ വിളിച്ചത്. എന്നാല്‍ എന്റെ നല്ലവരായ സുഹൃത്തുക്കള്‍ പറഞ്ഞു നിങ്ങള്‍ക്ക് വിദേശകാര്യ മന്ത്രിയാകണം എന്നുണ്ടെങ്കില്‍, വിദേശകാര്യമന്ത്രിയായി അഭിനയിക്കാതിരിക്കുക എന്ന്. അതില്‍ കാര്യമുണ്ടെന്ന് എനിക്കും തോന്നി, അതുകൊണ്ട് ഞാന്‍ ആ ക്ഷണം വേണ്ടെന്നു വച്ചു.’
ആ ചിത്രത്തില്‍ അഭിനയിച്ച ആളാരാണെന്നും ശശി തരൂര്‍ കണ്ടെത്തിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു പോയ ഒരു ഗുജറാത്തി നടനായിരുന്നു അദ്ദേഹം. താന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്ന കാലം മുതല്‍ സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെന്നും, എന്നാല്‍ താന്‍ യുവാവും സുന്ദരനുമായിരുന്ന കാലത്ത് എന്തുകൊണ്ടാണ് ആരും സിനിമയിലേക്ക് ക്ഷണിക്കാതിരുന്നതെന്നും ശശി തരൂര്‍ പറയുന്നു.
Shashi Tharoor offered a role with Salman Khan