Malayalam Breaking News
തന്നെക്കാള്‍ 10 വയസ്സ് കുറഞ്ഞ അമേരിക്കന്‍ ഗായകനുമായി പ്രിയങ്കക്ക് വിവാഹം
തന്നെക്കാള്‍ 10 വയസ്സ് കുറഞ്ഞ അമേരിക്കന്‍ ഗായകനുമായി പ്രിയങ്കക്ക് വിവാഹം
തന്നെക്കാള്‍ 10 വയസ്സ് കുറഞ്ഞ അമേരിക്കന്‍ ഗായകനുമായി പ്രിയങ്കക്ക് വിവാഹം
പ്രിയങ്ക ചോപ്രയുടെ വിവാഹമാണ് അടുത്തിടെയായി ബോളിവുഡ് ലോകത്തെ ചര്‍ച്ച. അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്. താന്‍ വിവാഹിതയാകാന്‍ ഇഷ്ടപ്പെടുന്നുവെന്ന് പ്രിയങ്ക തുറന്നു പറഞ്ഞു.
ഹാംപ്ടണ്‍സില്‍ നടന്ന സാക്‌സ് എക്‌സ് വോഗിന്റെ പരിപാടിയ്ക്കിടെയാണ് താരം പ്രണയത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിരിക്കുന്നത്. വിവാഹം എന്ന ആശയത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു സമയത്ത് ഞാന്‍ വിവാഹിതയാകും. വിവാഹം നിങ്ങളെ കൂടുതല്‍ ഫെമിനിസ്റ്റാക്കുമോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. ഞങ്ങളെ ജഡ്ജ് ചെയ്യാതെ ഞങ്ങളെ ഞങ്ങളുടേതായ തിരഞ്ഞെടുപ്പുകള്‍ക്ക് അനുവദിക്കൂവെന്നാണ് ഫെമിനിസത്തിലൂടെ സ്ത്രീകള്‍ ആവശ്യപ്പെടുന്നത്. വിവാഹ ജീവിതം താന്‍ ഇഷ്ടപ്പെടുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി.
നിക് ജൊനാസ് നിക്കിന് 25 വയസ്സും പ്രിയങ്കയ്ക്ക് 35 വയസ്സുമാണ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പ്പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒന്നിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ശേഷം പല വേദികളിലും ഇരുവരെയും ഒന്നിച്ചു കാണാന്‍ തുടങ്ങിയതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയും പ്രചരിക്കാന്‍ തുടങ്ങിയെങ്കിലും ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
കൂടുതല്‍ വായിക്കുവാന്‍-
ചെറുപ്പകാലത്ത് ഞാൻ സ്വിം സ്യൂട്ട് അണിഞ്ഞിട്ടില്ല ,മധ്യവയസിലാണ് അതണിഞ്ഞഭിനയിക്കുന്നത് ;ഇനിയും ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തയ്യാറുമാണ് – മനീഷ കൊയ്‌രാള
Priyanka Chopra Nick Jonas wedding soon
