Malayalam Breaking News
ചെറുപ്പകാലത്ത് ഞാൻ സ്വിം സ്യൂട്ട് അണിഞ്ഞിട്ടില്ല ,മധ്യവയസിലാണ് അതണിഞ്ഞഭിനയിക്കുന്നത് ;ഇനിയും ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തയ്യാറുമാണ് – മനീഷ കൊയ്‌രാള
ചെറുപ്പകാലത്ത് ഞാൻ സ്വിം സ്യൂട്ട് അണിഞ്ഞിട്ടില്ല ,മധ്യവയസിലാണ് അതണിഞ്ഞഭിനയിക്കുന്നത് ;ഇനിയും ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തയ്യാറുമാണ് – മനീഷ കൊയ്‌രാള
By
ചെറുപ്പകാലത്ത് ഞാൻ സ്വിം സ്യൂട്ട് അണിഞ്ഞിട്ടില്ല ,മധ്യവയസിലാണ് അതണിഞ്ഞഭിനയിക്കുന്നത് ;ഇനിയും ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തയ്യാറുമാണ് – മനീഷ കൊയ്‌രാള
വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിന്ന താരമാണ് മനീഷ കൊയ്‌രാള . ആ ഇടവേളയിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയ ആളാണ് ഒരു കാലത്തേ ബോളിവുഡിന്റെ ഇഷ്ടനായിക. കാൻസർ രോഗ ബാധയും വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളുമെല്ലാം മനീഷ കൊയ്‌രാളയെ പൊതു ജീവിതത്തിൽ നിന്നും അകറ്റി. രോഗവിമുക്തിയും നേടി നടി തിരികെ എത്തിയപ്പോൾ പഴയതു പോലെ തന്നെ ഗ്ലാമർ വേഷങ്ങളിൽ സജീവമാകുകയാണ്.
നടിയെന്ന നിലയില്‍ കൂടുതല്‍ സ്വതന്ത്രയായത് മധ്യവയസിലാണെന്നാണ് മനീഷയുടെ പക്ഷം. പഴയ പോലെ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറുമാണെന്ന് മനീഷ പറയുന്നു .
ഏറ്റവും പുതിയ ചിത്രമായ ലസ്റ്റ് സ്റ്റോറീസില്‍ ജീവിതത്തില്‍ ആദ്യമായി സ്വിംസ്യൂട്ടില്‍ അഭിനയിച്ചു. നാലു ചിത്രങ്ങളുടെ ഒരു പരമ്പരയാണ് ലസ്റ്റ് സ്റ്റോറീസ്. നീന്തലും സ്വിംസ്യൂട്ടുമെല്ലാം എനിക്ക് ഇഷ്ടമാണ്. എന്നാല്‍, ഇതിനു മുമ്പ് ഒരിക്കല്‍ പോലും ഞാന്‍ ആ വേഷം ധരിച്ചിരുന്നില്ല. ചെറുപ്പകാലത്ത് സിം സ്യൂട്ട് ധരിച്ച് അഭിനയിച്ചിട്ടില്ലാത്ത ഞാന്‍ പിന്നെ എന്തിനാണ് ഈ പ്രായത്തില്‍ അതു ധരിച്ച് അഭിനയിക്കുന്നതെന്നു സംവിധായകനോടു ചോദിച്ചു.
എന്നാല്‍ സ്‌ക്രീനില്‍ ആളുകള്‍ ഇതുവരെ നിങ്ങളെ ഈ വേഷത്തില്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ നമ്മള്‍ ഇതു ചെയ്യണം. എന്നെ ഇത് ബോധ്യപ്പെടുത്താന്‍ അദ്ദേഹം നന്നായി പാടുപെട്ടു. ഇതിനെ തുടര്‍ന്നാണു ഞാന്‍ സിം സ്യൂട്ടില്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ എനിക്കു നീന്താനും സിം സ്യൂട്ട് ധരിക്കാനും ഇഷ്ടമാണ്. സിനിമാലോകത്ത് എത്തിയിട്ട് 27 വര്‍ഷമായി. ഇപ്പോഴും ഓരോ ചിത്രങ്ങളിലും അഭിനയിക്കുമ്പോള്‍ ആദ്യത്തെ ചിത്രമാണെന്ന തോന്നലാണുള്ളത്.
മുന്‍കാലങ്ങളില്‍ അഭിനയിച്ചിരുന്നതു പോലെ ഗ്ലാമര്‍ വേഷങ്ങള്‍ വന്നാല്‍ ഇനിയും അഭിനയിക്കും. കാരണം ഞാന്‍ ഒരോ കഥാപാത്രങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്. സഞ്ജുവില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ അല്‍പ്പം പരിഭ്രമത്തിലായിരുന്നു. എന്റെ ഒപ്പം അഭിനയിക്കുന്നവരെല്ലാം ഹിന്ദി സിനിമാലോകത്ത പ്രമുഖരായിരുന്നു. അതുകൊണ്ടു തന്നെ എന്റെ പരിഭ്രമം വര്‍ധിച്ചു. ആ വലിയ അഭിനേതാക്കളുടെ ഇടയില്‍ എന്റെ അഭിനയം ആളുകള്‍ ശ്രദ്ധിക്കുമോ എന്നു ഞാന്‍ ആശങ്കപ്പെട്ടു. കാരണം ആളുകളുടെ അഭിനന്ദനം എനിക്ക് എപ്പോഴും ആവശ്യമാണ്. ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുമ്പോഴും ഞാന്‍ ആവേശഭരിതയാണ്. അമ്മ വേഷത്തില്‍ അഭിനയിക്കാനും തയ്യാറാണ്-മനീഷ പറയുന്നു.
കൂടുതൽ വായിക്കാൻ >>>
എനിക്കൊരു സംഘടനയുമായും ബന്ധമില്ല ,വീട്ടിലെ റേഷനരി മാത്രമാണ് എന്റെ വിഷയം -നയം വ്യക്തമാക്കി വിനായകൻ
manisha koirala about glamour roles
