താന്‍ ഉണരുമ്പോൾ മുഖത്ത് നോക്കി ഇരിക്കണമെന്നുള്ളത് നിക്കിന് നിര്‍ബന്ധമുള്ള ഒന്നാണ്;പ്രിയങ്ക
ബോളിവുഡ് ആഘോഷമാക്കിയ ഒന്നായിരുന്നു നടി പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന് നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം. എന്നാൽ വിവാഹത്തോടെ, ഏറെ വിമർശനങ്ങളും പ്രിയങ്കയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു. അതിനു കാരണവും ഇരുവരും തമ്മിലെ പ്രായഭേദം തന്നെയാണ്. ഭർത്താവ് നിക്കിനെക്കാൾ പത്തു വയസ് മുതിർന്നതാണ് പ്രിയങ്ക. ഇതാണ് വിമര്‍ശനങ്ങൾക്ക് വഴിവെച്ചത്. എന്നാലിപ്പോളിതാ ഭർത്താവ് നിക്കിനെ കുറിച്ച് കുസൃതി നിറഞ്ഞ ചില വെളിപ്പെടുത്തലുകളുമായി വന്നിരിക്കുകയാണ് പ്രിയങ്ക. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക നിക്കിനെ കുറിച്ച് വെളിപ്പെടുത്തിയത്.
എല്ലാ ദിവസവും താന്‍ ഉണരുമ്പോൾ തന്റെ മുഖത്ത് നോക്കി ഇരിക്കണമെന്നുള്ളത് നിക്കിന് നിര്‍ബന്ധമുള്ള കാര്യമാണെന്ന് പ്രിയങ്ക പറയുന്നു. നിക്കിനെ പെര്‍ഫക്ട് ഹസ്ബന്‍ഡ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രിയങ്ക പറയുന്നതിങ്ങനെ..
“ശരിക്കും അത് വല്ലാതെ അലോസരപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ,ഞാനുണരുമ്ബോള് എന്റെ മുഖത്ത് നോക്കി ഇരിക്കണമെന്നുള്ളത് നിക്കിന് നിര്‍ബന്ധമാണ്. അപ്പോള്‍ ഞാന്‍ പറയാറുണ്ട് ഒരു നിമിഷം കാത്തിരിക്കൂ ഞാന്‍ പോയി മസ്കാരയും മേക്കപ്പുമെല്ലാം ഇട്ട് വരാം, ഇപ്പോള്‍ ആകെ ഉറക്കം തൂങ്ങി ഇരിക്കാണെന്നെല്ലാം.. അലോസരമുണ്ടാക്കുന്ന കാര്യമാണെങ്കില്‍ പോലും അത് വളരെ മാധുര്യമുള്ള ഒന്നാണ്..
ഇതാണ് ശരിക്കും നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത്.. എന്നാല്‍ അതേ സമയം ഇതല്പം അരോചകമാണുതാനും … പക്ഷെ നീ ഉണരുന്നത് വരെ ഞാന്‍ നിന്നെ നോക്കി ഇരുന്നോട്ടെ എന്നാണ് നിക്കിന് ഇക്കാര്യത്തില്‍ പറയാനുള്ളത്. ഞാന്‍ തമാശ പറയുന്നതല്ല ഇത് വളരെ മനോഹരമാണ്….”പ്രിയങ്ക വ്യക്തമാക്കുന്നു.
തങ്ങളുടെ തിരക്കേറിയ ജീവിതത്തില്‍ ഒരുമിച്ച് ചിലവിടാനുള്ള സമയം എങ്ങനെ കണ്ടെത്തുന്നു എന്നതിനെക്കുറിച്ചും പ്രിയങ്ക തുറന്നു പറഞ്ഞു.
“ഞങ്ങള്‍ക്കിടയില്‍ ഒരു നിയമം ഉണ്ട്. ഒരു ആഴ്ച്ചയില്‍ കൂടുതല്‍ പരസ്പരം കാണാതെയിരിക്കാന്‍ ഞങ്ങള്‍ സമ്മതിക്കാറില്ല..ഞങ്ങള്‍ക്ക് വ്യത്യസ്തമായ വ്യക്തിപരമായ കരിയറുകള്‍ ഉണ്ട്. എങ്കിലും പരസ്പരം കാണാനും ഒന്നിച്ചിരിക്കാനുമുള്ള അവസരങ്ങള്‍ ഞങ്ങള്‍ മനഃപൂര്‍വം സൃഷ്ടിക്കാന്‍ നോക്കാറുണ്ട്”.പ്രിയങ്ക വ്യക്തമാക്കി.
2018 ഡിസംബര്‍ ഒന്നിനാണ് ജോധ്പൂരിലെ ഉമൈദ് ഭവന് പാലസില്‍ വച്ച് നിക്ക് പ്രിയങ്കയെ സ്വന്തമാക്കിയത്. 37 കാരിയായ പ്രിയങ്കയും 26 കാരന് നിക്കും തമ്മിലുള്ള വിവാഹത്തിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നുവെങ്കിലും അതൊന്നും തങ്ങളുടെ പ്രണയത്തെ ബാധിക്കാന്‍ ഇരുവരും അനുവദിച്ചിരുന്നില്ല. എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ച് ജീവിതത്തിലെ മനോഹര നിമിഷങ്ങളും മറ്റും താരങ്ങള്‍ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
priyanka chopra- nick jonas
