Connect with us

നാണംകെട്ടവനേ, അച്ഛനും അമ്മയും ഫോളോ ചെയ്യുന്നുണ്ട് – ടൈഗർ ഷെറോഫ്

Bollywood

നാണംകെട്ടവനേ, അച്ഛനും അമ്മയും ഫോളോ ചെയ്യുന്നുണ്ട് – ടൈഗർ ഷെറോഫ്

നാണംകെട്ടവനേ, അച്ഛനും അമ്മയും ഫോളോ ചെയ്യുന്നുണ്ട് – ടൈഗർ ഷെറോഫ്

ബോളിവുഡിലെ ചുറുചുറുക്കുള്ള യുവനടൻ ആണ് ടൈഗർ ഷെറോഫ് . നൃത്തത്തിലും ബോഡി ബിൽഡിങ്ങിലുമൊക്കെ മുൻപന്തിയിലാണ് ടൈഗർ ഷെറോഫ് . ആരാധകരുമായി സമൂഹ മാധ്യമങ്ങളിൽ ടൈഗർ ഷെറോഫ് ചിലവഴിക്കാറുണ്ട്.

കഴിഞ്ഞ ദിവസം ടൈഗര്‍ ഷ്‌റോഫ് ആരാധകരുമായി സംവദിക്കാനെത്തിയിരുന്നു. അതിനിടയിലാണ് അദ്ദേഹത്തോട് വിര്‍ജിനാണോയെന്ന ചോദ്യം ചോദിച്ച്‌ ഒരാള്‍ എത്തിയത്. കൃത്യമായ മറുപടിയാണ് താരം നല്‍കിയത്.

ടൈഗര്‍ ഷ്‌റോഫ് വിര്‍ജിനാണോ എന്നായിരുന്നു ചോദിച്ചയാള്‍ക്ക് അറിയേണ്ടിയിരുന്നത്.നാണംകെട്ടവനെന്ന വിശേഷണത്തോടെയാണ് താരം ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. ഇതിനോടകം തന്നെ താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളെ വിമര്‍ശിക്കുന്നതും അപമാനിക്കുന്നതുമെല്ലാം സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

നാണെംകെട്ടവനേ, ഇന്‍സ്റ്റഗ്രാമില്‍ അച്ഛനും അമ്മയും തന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും അതിനാല്‍ത്തന്നെ ഇതുപോലുള്ള ചോദ്യങ്ങളുമായി ഈ വഴിക്ക് വന്നേക്കരുതെന്നുമായിരുന്നു ടൈഗര്‍ ഷ്‌റോഫ് പറയാതെ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ പലരും താരങ്ങളോട് അനാവശ്യ ചോദ്യങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉന്നയിച്ച്‌ രംഗത്തെത്തുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. സ്വകാര്യതയെ മാനിക്കാതെയാണ് പലരും പെരുമാറുന്നത്.

പുനീത് മല്‍ഹോത്ര സംവിധാനം ചെയ്ത് ടൈഗര്‍ ഷെറോഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’. ഈ മാസം 10 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. ചിത്രത്തിലെ ടൈഗര്‍ ഷെറോഫിന്റെ ഡാന്‍സ് ചുവടുകളെ ഹൃത്വിക് റോഷന്റെ പ്രകടനത്തോടാണ് ആരാധകര്‍ ഉപമിക്കുന്നത്. താനും ഹൃത്വികിന്റെ ആരാധകരില്‍ ഒരാളാണെന്നാണ് ടൈഗര്‍ പറയുന്നത്. അടുത്ത ചിത്രത്തില്‍ ഹൃത്വിക്കിനൊപ്പം അഭിനയിക്കുന്നതിന്റെ ആവേശത്തിലുമാണ് അദ്ദേഹം.

‘എനിക്ക് നല്ല പേടിയുണ്ട്. എന്റെ അടുത്ത സിനിമയാണ് എന്റെ ഏറ്റവും വലിയ ചലഞ്ച്. ഞാന്‍ എന്റെ ഹീറോയെ മുഖാമുഖം കാണുകയാണ്. ഞാന്‍ എന്നെത്തന്നെ പാവപ്പെട്ടവരുടെ ഹൃത്വിക് റോഷന്‍ എന്നാണ് വിളിക്കുന്നത്. അവിടെതന്നെ ഒരു താരതമ്യം ഉണ്ട്. അദ്ദേഹത്തിനൊപ്പം ഒരേ ഫ്രെയിമില്‍ നില്‍ക്കുക എന്നത് എന്നെ സംബന്ധിച്ചടത്തോളം വലിയ ഭാഗ്യമാണ്.’ ഒരഭിമുഖത്തില്‍ ടൈഗര്‍ പറഞ്ഞു.

ചിത്രത്തില്‍ താനും ഹൃത്വിക്കും ഒരുമിച്ചുള്ള ഡാന്‍സ് രംഗങ്ങളുണ്ടെന്നും അതിന്റെ ചിത്രീകരണത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ടൈഗര്‍ പറഞ്ഞു. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്.

tiger shroff replied to fans comment

More in Bollywood

Trending

Recent

To Top