Bollywood
എനിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയാകണം ; നിക്കിനെ അമേരിക്കൻ പ്രസിഡണ്ടുമാക്കണം – പ്രിയങ്ക ചോപ്ര
എനിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയാകണം ; നിക്കിനെ അമേരിക്കൻ പ്രസിഡണ്ടുമാക്കണം – പ്രിയങ്ക ചോപ്ര
By
തനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനും , ഭര്‍ത്താവ് നിക്ക് ജോനാസിനെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍, അമേരിക്കന്‍ നടി പ്രിയങ്ക ചോപ്ര. ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസുമായുള്ള അഭിമുഖത്തിലാണ് പ്രിയങ്ക ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
തനിക്ക് രാഷ്ട്രീയത്തില്‍ അധികം താല്പര്യമില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക മാറ്റത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി സ്ഥാനം താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ‘ഒരു മാറ്റമുണ്ടാകാന്‍ ഞങ്ങള്‍ ഇരുവരും ആഗ്രഹിക്കുന്നു. അദ്ദേഹം(നിക്ക് ജോനാസ്), ‘ഫെമിനിസ്റ്റ്’ എന്ന പദം ഉപയോഗിക്കാന്‍ ഭയപ്പെടുന്നില്ല. ഞാന്‍ അതിനെ ഇഷ്ടപെടുന്നു.’ പ്രിയങ്ക പറയുന്നു.
രാഷ്ട്രീയത്തില്‍ പൊതുവെ വലിയ താല്‍പ്പര്യം കാണിക്കാത്ത പ്രിയങ്ക 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബെര്‍ലിനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല നിക്ക് ജോനാസുമായുള്ള തന്റെ വിവാഹ ചടങ്ങിലേക് മോദിയെ പ്രിയങ്ക ക്ഷണിക്കുകയും ചെയ്തിരുന്നു.
ബോളിവുഡില്‍ മികച്ച നടിയെന്ന പേരെടുത്ത ശേഷം പ്രിയങ്ക തന്റെ ഭാഗ്യം പരീക്ഷിച്ചത് ഹോളിവുഡിലാണ്. തീവ്രവാദം പ്രമേയമാക്കിയ ‘ക്വാണ്ടിക്കോ’ എന്ന ടെലിവിഷന്‍ സീരിസിലൂടെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. സീരീസ് ഹിറ്റായിരുന്നെങ്കിലും ഇടക്ക് വച്ച് നിര്‍ത്തുകയായിരുന്നു. പിന്നീട് ‘ബേവാച്ച്’, ‘ഈസിന്റ് ഇറ്റ് റൊമാന്റിക്’ എന്നീ ചിത്രങ്ങളിലും പ്രിയങ്ക അഭിനയിച്ചിരുന്നു.
priyanka chopra about her dream
