Social Media
പ്രിയങ്ക ചോപ്രയുടെ പുതിയ ഫോട്ടോ വൈറലാകുന്നു
പ്രിയങ്ക ചോപ്രയുടെ പുതിയ ഫോട്ടോ വൈറലാകുന്നു
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പോസ്റ്റ് ചെയ്യുന്ന എല്ലാ ച്ിത്രങ്ങളും ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ലോസ് ആഞ്ചല്‍സില്‍ നിന്നും പങ്കുവെച്ച ചിത്രത്തിലെ പ്രിയങ്കയുടെ ഡ്രസും ലുക്കുമെല്ലാം ഏറെ വൈറലായിരിക്കുകയാണ്.നിക്ക് ജോണ്‍സിനെ കല്യാണം കഴിച്ചതിനു ശേഷം അമേരിക്കയിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്.സണ്‍ ഗ്ലാസിലും തൊപ്പിയിലും വെള്ള വസ്ത്രങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെട്ട പ്രിയങ്ക തന്റെ ഫോട്ടോയ്ക്കൊപ്പം ഇങ്ങനെ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഏറെ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു. എല്ലാവര്ക്കും നല്ലൊരു ദിനം ആശംസിക്കുന്നു.
ഏറെക്കാലത്തിനു ശേഷം ദി സ്കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം പ്രിയങ്ക ബോളിവുഡിലേക്ക് തിരിച്ചുവരവും നടത്തിയിരുന്നു. ഫര്ഹാന് അക്തര്‍, സൈറ വാസിം എന്നിവരായിരുന്നു ഷൊനാലി ബോസ് സംവിധാനം ചെയ്ത ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിദ്ദാര്‍ഥ് റോയ് കപൂര്‍, റോണി സ്ക്രുവാല എന്നവര്‍ക്കൊപ്പം പ്രിയങ്ക തന്നെയായിരുന്നു ആ ചിത്രം നിര്‍മിക്കുകയും ചെയ്തത്. ഓണ്‍ ലൈന്‍ സ്ട്രീമിങ്ങിലൂടെ റിലീസ് ചെയ്യാന്‍ പോവുന്ന ദി വൈറ്റ് ടൈഗര്‍ ആണ് പ്രിയങ്കയുടെ അടുത്ത ചിത്രം.
priyanka chopra
