സിഗരറ്റ് വലിച്ച് പ്രിയങ്ക ചോപ്ര ; എന്തിനാണ് ഇത്ര അവസരവാദിയായി പെരുമാറുന്നത് ; ഇപ്പോൾ ആസ്ത്മയില്ലേ ? രോഷം പൂണ്ട് സോഷ്യൽ മീഡിയ
ഇക്കഴിഞ്ഞ ജൂലായ് 18 നായിരുന്നു പ്രശസ്ത ബോളിവുഡ് നടിയും ഫിലിം മേക്കറുമായ പ്രിയങ്ക ചോപ്രയുടെ ജന്മദിനം. വിവാഹശേഷമുളള തന്റെ ആദ്യ ജന്മദിനം ഭർത്താവ് നിക് ജൊനാസിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പ്രിയങ്ക ആഘോഷിച്ചത്.ഫ്ളോറിഡയിലെ മിയാമിയില്‍ വെച്ചായിരുന്നു ആഘോഷം. ആരാധകരും സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേരായിരുന്നു താരത്തിന് ആശംസ നേര്‍ന്ന് എത്തിയത്. പ്രിയങ്കയുടെ പിറന്നാൾ ആഘോഷങ്ങളിൽനിന്നുളള ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്കിടവെച്ചിരിക്കുകയാണ്. മിയാമിയിൽ ഉല്ലാസബോട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് വിമർശനങ്ങൾക്കിടയാക്കിയത്.
ഭർത്താവ് നിക് ജൊനാസിനും അമ്മ മധു ചോപ്രയ്ക്കും ഒപ്പമിരുന്ന് പ്രിയങ്ക സിഗരറ്റ് വലിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇത് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. 2010 ൽ പുകവലി അസഹനീയമാണെന്ന പ്രിയങ്കയുടെ ട്വീറ്റുമായി ചേർത്താണ് ഇത് സോഷ്യൽ മീഡിയയിൽ പലരും പ്രചരിപ്പിച്ചത്. മാത്രമല്ല, കഴിഞ്ഞ വർഷം ആസ്മയെക്കുറിച്ചുളള താരത്തിന്റെ ബോധവത്കരണ ക്യാംപെയിനെയും പലരും വിമർശിക്കുന്നുണ്ട്.
2010ല്‍ പുകവലി എന്തൊരു അസഹനീയമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് ആസ്ത്മയുണ്ടെന്നും ആസ്ത്മയുണ്ടെന്നു കണ്ടെത്തുമ്പോള്‍ തനിക്ക് അഞ്ചുവയസ്സായിരുന്നുവെന്നും പ്രിയങ്ക പലയിടങ്ങളിലായി പറഞ്ഞിട്ടുമുണ്ട്. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് ആസ്ത്മയൊന്നും തടസ്സമായില്ലെന്നും നടി വ്യക്തമാക്കിയിരുന്നു . ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനെതിരെയും പ്രിയങ്ക രംഗത്തു വന്നിട്ടുണ്ട്. ദീപാവലി പ്രകാശത്തിന്റെയും മധുരപലഹാരങ്ങളുടെയും സ്നേഹത്തിന്റെയും ആഘോഷമാകണമെന്നും മാലിന്യവിമുക്തമാകണമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ ആസ്തമയ്ക്കെതിരെ ബോധവത്ക്കരണം നടത്തിയ താരം സിഗരറ്റ് പുകച്ച് നില്‍ക്കുന്നത് കണ്ടതോടെ ആരാധകരും രോഷാകുലരാവുകയായിരുന്നു.
നടി എന്തിനാണ് അവസരവാദിയായി പെരുമാറുന്നതെന്ന് ചോദിച്ച് ട്രോളുകളും വിമര്‍ശനങ്ങളുമായി സജീവമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി സൈബര്‍ ലോകം. കപടനാട്യക്കാരിയെന്നും പ്രിയങ്കക്കെതിരെ വിമര്‍ശനങ്ങളുണ്ട്.
പ്രിയങ്കയുടെ പിറന്നാളിന് ഭർത്താവ് നിക് ജൊനാസ് ഗംഭീര പാർട്ടിയാണ് ഒരുക്കിയത്. ഫ്ലോറിഡയിലെ മിയാമിലെ ആഡംബര റസ്റ്ററന്റിൽ വച്ചായിരുന്നു പ്രിയങ്കയുടെ 37-ാം പിറന്നാൾ ആഘോഷം. പാർട്ടിയിൽനിന്നുളള ചിത്രങ്ങൾ നിക് ഷെയർ ചെയ്തിരുന്നു.
പ്രിയങ്കയുടെ പിറന്നാൾ വസ്ത്രത്തിന് യോജിച്ച നിറത്തിലുളളതായിരുന്നു കേക്കും. മിയാമിയിലെ പ്രശസ്ത ബേക്കറിയാണ് ചുവപ്പും ഗോൾഡും നിറത്തിലുളള വലിയ ഡിവൈൻ ഡെലീഷ്യസ് കേക്ക് നിർമിച്ചത്.
priyanka b-day- social media- criticizes- cigarette
