ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സാധ്യമാക്കാന്‍ മമ്മൂക്ക കൂടെ നില്‍ക്കും – രമേശ് പിഷാരടി
By
രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാനഗന്ധര്‍വന്‍’. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തില്‍ മമ്മൂക്കയുള്ള സീനുകളെ ചിത്രീകരണം പൂര്‍ത്തിയായെന്നും അഭിനയ വഴികളില്‍ എന്നും പുതുമകള്‍ സമ്മാനിക്കുന്ന പ്രിയ നടന്‍ കലാസദന്‍ ഉല്ലാസ് ആയി പകര്‍ന്നാട്ടം നടത്തിയ കഴിഞ്ഞ കുറേ ദിനങ്ങള്‍ അവിസ്മരണീയമായ അനുഭവങ്ങളും, അറിവുകളുമേകി എന്നുമാണ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്.
മമ്മൂക്കയെ വച്ചൊരു പടം എടുക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സാധ്യമാക്കാന്‍ മമ്മൂക്ക നമ്മുടെ കൂടെ നില്‍ക്കുമെന്നും പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ധര്‍മജന്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ , അതുല്യ, ശാന്തി പ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്.
ഫേസ്ബുക് കുറിപ്പിലൂടെ…
ഗാനഗന്ധർവനിൽ മമ്മൂക്കയുള്ള സീനുകളുടെ ചിത്രീകരണം പൂർത്തിയായി..
അഭിനയ വഴികളിൽ എന്നും പുതുമകൾ സമ്മാനിക്കുന്ന മലയാളത്തിന്റെ പ്രിയ നടൻ കലാസദൻ ഉല്ലാസ് ആയി പകർന്നാട്ടം നടത്തിയ കഴിഞ്ഞ കുറേ ദിനങ്ങൾ അവിസ്മരണീയമായ അനുഭവങ്ങളും, അറിവുകളുമേകി… “മമ്മൂക്കയെ വച്ചൊരു പടം എടുക്കണം എന്നു നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ആ ആഗ്രഹം സാധ്യമാക്കാൻ മമ്മൂക്ക നമ്മുടെ കൂടെ നിൽക്കും”
remesh pisharadi-and-mammootty