Malayalam
പ്രിയ വാര്യർ ഇനി മലയാളത്തിന്റെ പ്രിയ യുവ നടനൊപ്പം !
പ്രിയ വാര്യർ ഇനി മലയാളത്തിന്റെ പ്രിയ യുവ നടനൊപ്പം !
By
മലയാള സിനിമയിൽ കണ്ണിറുക്കലിലൂടെ തരംഗമായ നടിയാണ് പ്രിയ വാര്യർ . ചിത്രം റിലീസിന് മുൻപുണ്ടാക്കിയ ഓളമൊന്നും റിലീസിന് ശേഷം സൃഷ്ടിച്ചില്ല. എന്നാൽ പ്രിയ വാര്യർ ഹിറ്റായി . ബോളിവുഡാണ് താരത്തെ പിന്നെ കൊത്തികൊണ്ടു പോയത്. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിനും തെലുങ്ക് ചിത്രത്തിനുമായുള്ള ഒരുക്കത്തിലാണ് പ്രിയ വാര്യർ .
അതിനിടെ മറ്റൊരു വാർത്ത കൂടിയാണ് എത്തുന്നത് . പ്രിയ വീണ്ടുമൊരു മലയാള സിനിമയുടെ ഭാഗമാകുന്നു . നീരജ് മാധവിനൊപ്പമാണ് നടി എത്തുന്നത് ,.ഇരുപത്തിയെട്ടുവര്‍ഷം മുന്‍പ് ചിത്രീകരിച്ച മോഹന്‍ലാലിന്റെ അഭിമന്യു എന്ന ചിത്രത്തിലെ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ… എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സുമായി ഒരു ന്യൂ ജനറേഷന് ചിത്രം ഒരുങ്ങുന്നു. നീരജ് മാധവും പ്രിയാവാര്യരുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിക്കുന്നത്.
രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന’ക’ എന്ന ചിത്രത്തിലാണിത്. പ്രിയദര്ശന് സംവിധാനം ചെയ്ത അഭിമന്യുവിലെരാമായണകാറ്റേ എന്ന ഗാനത്തിന് ഈണം പകര്‍ന്നത് രവീന്ദ്രനാണ്. ഗാനരചന നിര്‍വഹിച്ചത് കൈതപ്രം. എം.ജി. ശ്രീകുമാറും ചിത്രയുമാണ് ഗാനം ആലപിച്ചത്.
ഒറ്റരാത്രികൊണ്ട് ട്രെന്‍ഡിങ്ങായി മാറിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. . ചിത്രത്തിലെ മാണിക്യമലരായ പൂവി…. എന്ന ഗാനത്തിലെ കണ്ണിറുക്കുന്ന സീനാണ് പ്രിയ പ്രകാശ് വാര്യരെ ഇന്റര്‍ നെറ്റില്‍ സെന്‍സേഷനായി മാറ്റിയത്.ഒറ്റരാത്രികൊണ്ട് പ്രിയ വാര്യര്‍ക്ക് ആറുലക്ഷത്തിലേറെ ആരാധകരെയാണ് ലഭിച്ചത്. മലയാളത്തിൽ തന്നെ ഇൻസ്റ്റാഗ്രമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പ്രിയ.ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയ പ്രിയയെ നാഷ്ണല്‍ ക്രഷ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് പത്ത് ലക്ഷം ലൈക്സിന് മുകളിലാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ താരം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം പരസ്യ രംഗത്തേക്കും വന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് പ്രിയ രംഗത്ത് വന്നിരിക്കുന്നത്.
തൃശൂര്‍ക്കാരിയായ പ്രിയ വാര്യര്‍ വിമല കോളേജിലെ വിദ്യാര്‍ത്ഥിനാണ്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും ശ്രദ്ധേയ താരമായി മാറിയ പ്രിയ സിനിമയില്‍ എത്തുന്നതും ആകസ്മികമായിട്ടായിരുന്നു. ഒരു അഡാര്‍ ലവില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ എത്തിയ ആളായിരുന്നു പ്രിയ. ആദ്യത്തെ സിനിമ ആണെങ്കിലും പ്രിയ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ആദ്യമായിട്ടല്ല.ഹ്രസ്വ ചിത്രങ്ങളിലും സംഗീത ആല്‍ബങ്ങളിലും എല്ലാം മുമ്പ് അഭിനയിച്ചിട്ടുണ്ട് കക്ഷി. പാട്ടും നൃത്തവുമൊക്കെയാണ് താരത്തിന്റെ ഇഷ്ടങ്ങള്‍. കൂടാതെ മോഡലിളും ഇഷ്ടമേഘലയാണ്.
Priya warrier to act with neeraj madhav
