Connect with us

കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Actor

കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

സംഘാടകരില്‍ നിന്നുള്ള മോശം അനുഭവത്തെ തുടര്‍ന്ന് സംഗീത പരിപാടി പാതിവഴിയില്‍ ഉപേക്ഷിച്ച് നടനും റാപ്പറുമായ നീരജ് മാധവ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്ക് ജാക്ക് ഇവന്റ്‌സിനെതിരെയാണ് നീരജ് മാധവ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

തന്നെയും തന്റെ സംഘത്തിലുള്ളവരെയും അധിക്ഷേപിക്കുകയും ശാരീരിക ആക്രമണത്തിന് അടക്കം സംഘാടകര്‍ മുതിര്‍ന്നുവെന്നും പരിപാടിയുമായി സഹകരിക്കാനും തടസങ്ങള്‍ മറികടക്കാനും തങ്ങള്‍ പരമാവധി ശ്രമിച്ചിട്ടും അധിക്ഷേപം തുടരുകയായിരുന്നെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ നീരജ് മാധവ് പറയുന്നു.

‘ലണ്ടന്‍ ആസ്ഥാനമായുള്ള ബ്ലാക്ക്ജാക്ക് െ്രെപവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് നടത്താനിരുന്നു ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന ഹൃദയഭേദകമായ സംഭവങ്ങള്‍ നിങ്ങളോട് പങ്കുവെയ്ക്കുന്നു. ഇവന്റ് ഓര്‍ഗനൈസര്‍മാരുമായുള്ള ആശയവിനിമയത്തിലുടനീളം ഞങ്ങള്‍ നിരവധി വെല്ലുവിളികളും നിരാശയുമാണ് നേരിട്ടത്.

ഇവന്റ് മാനേജ്‌മെന്റുമായി സഹകരിക്കാനും തടസ്സങ്ങള്‍ തരണം ചെയ്യാനും ഞങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും ഞങ്ങളോട് അനാദരവോടെ പെരുമാറുകയും വാക്കാലുള്ള അധിക്ഷേപം നടത്തുകയും അപകീര്‍ത്തികരമായ ഭാഷ ഞങ്ങളുടെ മേല്‍ ഉപയോഗിക്കുകയുമാണ് ചെയ്തത്.

ഡബ്ലിനില്‍ നടന്ന ഇവന്റിന് ശേഷമുള്ള രാത്രി വലിയ വാക്കേറ്റത്തിലാണ് കലാശിച്ചത്. ഈ സമയത്ത് ഞാനും ഞങ്ങളുടെ മാനേജരും ഉള്‍പ്പെടെയുള്ള ഞങ്ങളുടെ ടീമിന് നേരെ അപകീര്‍ത്തികരമായ പദങ്ങള്‍ പ്രയോഗിക്കുകയും ശാരീരിക ആക്രമണത്തിന് പോലും ശ്രമിക്കുകയും ചെയ്തു. ചുറ്റും കൂടിയിരുന്ന ആളുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കു പരുക്ക് പറ്റിയേനെ.

ഈ പെരുമാറ്റത്തെ തുടര്‍ന്ന്, തുടര്‍ന്നുള്ള പരിപാടികളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഞങ്ങള്‍ എടുത്തിരിക്കുകയാണ്. അത്തരം ദുഷ്‌പെരുമാറ്റത്തിനും അനാദരവിനും സ്വയം വിധേയരായി തുടരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതിലും നല്ല തൊഴില്‍ അന്തരീക്ഷം നിലനിര്‍ത്തുന്നതിലും ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു, അത് നിര്‍ഭാഗ്യവശാല്‍ പരിപാടിയുടെ സംഘാടകര്‍ നല്‍കിയില്ല.

പക്വതയോടെയും പ്രൊഫഷണലിസത്തോടെയും സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനുപകരം, പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ സംഘാടകര്‍ തിരഞ്ഞെടുത്ത വഴി അങ്ങേയറ്റം നിരാശാജനകമാണ്. ഞങ്ങളുടെ സമ്മതമില്ലാതെ ഈ പര്യടനത്തില്‍ നിന്ന് ഞങ്ങളെ പിരിച്ചുവിടല്‍ പരസ്യമായി പ്രഖ്യാപിക്കാനുള്ള അവരുടെ തീരുമാനം അനാദരവ് മാത്രമല്ല, തെറ്റ് കൂടിയാണ്. സാഹചര്യം സ്വകാര്യമായി കൈകാര്യം ചെയ്യാനുള്ള അറിയിപ്പോ അവസരമോ ഞങ്ങള്‍ക്ക് അവര്‍ നല്‍കിയിട്ടില്ല.

കൂടാതെ, ഞങ്ങളുടെ കലാകാരന്‍ ലണ്ടനില്‍ കുടുങ്ങിയതിനാല്‍ ഞങ്ങളുടെ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തുതരാനും സംഘാടകര്‍ തയാറായില്ല എന്നറിഞ്ഞപ്പോള്‍ ഞെട്ടലാണുണ്ടായത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. അത്തരം പെരുമാറ്റത്തിനും മോശമായ പ്രവണതയ്ക്കും എതിരെ ശബ്ദിക്കുകയാണ് ഞങ്ങള്‍.

സംഘാടകര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ബഹുമാനം പുലര്‍ത്താനും പ്രൊഫഷണലിസം, ഉത്തരവാദിത്തം സംസ്‌കാരം എന്നിവ വളര്‍ത്തിയെടുക്കാനും ശ്രമിക്കാണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ അനുഭവം ഇവിടെ പങ്കുവയ്ക്കുന്നത്.

ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങള്‍ക്ക് ഒപ്പം നിന്ന ഞങ്ങളുടെ ആരാധകര്‍ക്കും ഫോളോവേഴ്‌സിനും സഹപ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. ഞങ്ങളുടെ പ്രേക്ഷകര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’ എന്നാണ് നീരജ് മാധവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

More in Actor

Trending

Recent

To Top