Connect with us

ഷാരുഖ് ഖാന്റെ ജവാനിലേയ്ക്ക് വിളിച്ചിരുന്നു, എന്നാൽ ആ വേഷത്തിനോട് എനിക്ക് താത്പര്യം തോന്നിയില്ല, അങ്ങനെ വേണ്ടെന്നുവെച്ചു; നീരജ് മാധവ്

Actor

ഷാരുഖ് ഖാന്റെ ജവാനിലേയ്ക്ക് വിളിച്ചിരുന്നു, എന്നാൽ ആ വേഷത്തിനോട് എനിക്ക് താത്പര്യം തോന്നിയില്ല, അങ്ങനെ വേണ്ടെന്നുവെച്ചു; നീരജ് മാധവ്

ഷാരുഖ് ഖാന്റെ ജവാനിലേയ്ക്ക് വിളിച്ചിരുന്നു, എന്നാൽ ആ വേഷത്തിനോട് എനിക്ക് താത്പര്യം തോന്നിയില്ല, അങ്ങനെ വേണ്ടെന്നുവെച്ചു; നീരജ് മാധവ്

മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് നീരജ് മാധവ്. 2013 ൽ സിനിമയിലേയ്ക്കെത്തിയ നീരജ് ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തെത്തിയ ആർഡിഎക്‌സിലൂടെ വമ്പൻ തിരിച്ചു വരവാണ് താരം നടത്തിയത്. നടൻ, ഗായകൻ, ഡാൻസർ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം തിളങ്ങുന്ന നീരജ് ദി ഫാമിലി മാൻ എന്ന സീരീസിലൂടെ കേരളത്തിന് പുറത്തും ശ്രദ്ധ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അന്യഭാഷകളിൽ നിന്ന് തന്നെ തേടി വന്ന മറ്റ് അവസരങ്ങളെ കുറിച്ച് പറയുകയാണ് നീരജ് മാധവ്. ഫാമിലി മാനിൽ കിട്ടിയ പോലൊരു നല്ല വേഷം ഇത്ര നാളിനിടയിൽ തനിക്ക് കിട്ടിയിട്ടില്ലെന്നും നല്ല അവസരങ്ങൾ വന്നാൽ താൻ അങ്ങോട്ട് പോവുമെന്നും നീരജ് പറയുന്നു.

മലയാളത്തിൽ സിനിമ ഇല്ലാതിരുന്നതല്ല, പുതിയതായിട്ടൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നതാണ് സത്യം. അവസരങ്ങൾ കിട്ടാത്തതു കൊണ്ടല്ല സിനിമ ചെയ്യാതിരുന്നത്. ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ ഒഴിവാക്കിയതാണ് പലതും. അതായിരുന്നു ഞാനെടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ഇപ്പോൾ തോന്നുന്നു. ആ സമയത്താണ് ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ അവസരം കിട്ടുന്നത്. ‘സിനിമയിൽനിന്ന് സീരിയലിലോട്ടാണോ പോകുന്നത്’ എന്ന് ചോദിച്ചവരുണ്ട്. ‘ദ ഫാമിലി മാൻ’ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ സീരീസായിമാറി.

അത്പാൻ-ഇന്ത്യൻ തലത്തിൽ അംഗീകരിക്കപ്പെട്ടു. അത്രയും നല്ല കഥാപാത്രം എനിക്ക് അതുവരെയും മലയാളത്തിൽ കിട്ടിയിരുന്നില്ല. എവിടെയാണോ നല്ല അവസരം കിട്ടുന്നത് അവിടേയ്ക്ക് പോകും. തമിഴിൽ ഗൗതം മേനോൻ്റെ സിനിമയിൽ അവസരം ലഭിച്ചു. മികച്ച കഥാപാത്രം. തമിഴിലും ഹിന്ദിയിലും വേണ്ടെന്നു വെച്ച കഥാപാത്രങ്ങളുമുണ്ട്. ഷാറുഖ് ഖാൻ്റെ ‘ജവാനി’ലേക്ക് വിളിച്ചിരുന്നു. പക്ഷെ, ആ കഥാപാത്രം എന്നെ ആകർഷിച്ചില്ല. അങ്ങനെ വേണ്ടെന്നുവെച്ചു.

സിനിമയിൽ ഗോഡ്ഫാദർ ഇല്ല. അവസരങ്ങൾ വച്ചു നീട്ടാൻ ആരുമില്ല. എല്ലാ ബുദ്ധിമുട്ടുകളും നേരിട്ടു. ഇതിനിടെയിലാണ് ഹിന്ദിയിൽ നിന്നും വിളി വരുന്നത്. ഒട്ടും പരിചയമില്ലാത്ത ഇൻഡസ്ട്രി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ തന്നെ തീരുമാനിച്ചു. ഇത്രയും വർഷം പിടിച്ചു നിൽക്കുക എളുപ്പമായിരുന്നില്ല. അത് സാധിച്ചു. സിനിമയുടെ ഒന്നിലധികം മേഖലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞുവെന്ന സംതൃപ്തിയുണ്ടെന്നും നീരജ് മാധവ് പറയുന്നു.

More in Actor

Trending