Connect with us

ആര്‍ഡിഎക്‌സിന്റെ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കാന്‍ തമിഴ് സൂപ്പര്‍സ്റ്റാറുകളുടെ തിരക്ക്; നായകന്മാര്‍ ആരൊക്കെയെന്നറിയാനുളള ആകാംക്ഷയില്‍ ആരാധകര്‍

Malayalam

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ആര്‍ഡിഎക്‌സ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രത്തിന്റെ സംവിധാനം. ഓഗസ്റ്റ് 25 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമ 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.

ചിത്രം വിജയിച്ചതിന് പിന്നാലെ തമിഴ് സിനിമാ താരങ്ങളടക്കം ചിത്രത്തെ പുകഴ്ത്തി രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ആര്‍ഡിഎക്‌സിന്റെ റീമേക്ക് റൈറ്റ്‌സ് സംബന്ധിച്ച വാര്‍ത്തകളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ആര്‍ഡിഎക്‌സിന്റെ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കാന്‍ തമിഴ് സൂപ്പര്‍ സ്റ്റാറുകളാണ് ശ്രമിക്കുന്നത്. ഈ കൂട്ടത്തില്‍ മുന്‍നിരയില്‍ കമല്‍ഹാസന്റെ രാജ്കമല്‍ ഇന്റര്‍നാഷണല്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

ട്രേഡ് അനലിസ്റ്റ് ക്രിസ്റ്റഫര്‍ കനകരാജാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ തമിഴ് റീമേക്കു ചെയ്യുമ്പോള്‍ ആരൊക്കെയാകും നായകന്‍മാര്‍ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രം മൂന്ന് കൂട്ടുകാരുടെ കഥയാണ് പറയുന്നത്.

ഷെയ്ന്‍ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും ആര്‍ഡിഎക്‌സില്‍ നായകന്‍മാരായ കൂട്ടുകാരായെത്തി. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവ് ആണ് ആര്‍ഡിഎക്‌സിലെ തീ പാറുന്ന ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്.

More in Malayalam

Trending