Malayalam Breaking News
ശ്രീദേവി ബംഗ്ലാവിൽ ഗ്ലാമറസായി പ്രിയ വാരിയർ ; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്
ശ്രീദേവി ബംഗ്ലാവിൽ ഗ്ലാമറസായി പ്രിയ വാരിയർ ; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്
ഗ്ലാമർ ലുക്കിൽ പ്രിയ വാരിയർ. പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളിലാണ് ഗ്ലാമര്‍ ലുക്കില്‍ പ്രിയ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
അതേസമയം, ദേശീയ അവാര്‍ഡ് അടക്കം ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് താന്‍ ‘ശ്രീദേവി ബംഗ്ലാവി’ല്‍ അവതരിപ്പിക്കുന്നതെന്നും ചിത്രം ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രിയ വാര്യര്‍ നേരത്തേ പറഞ്ഞിരുന്നു. പൂര്‍ണമായും യു കെയില്‍ ചിത്രീകരിക്കുന്ന ചിത്രം 70 കോടി ബജറ്റിലാണ് ഒരുക്കുന്നത്.
priya varier glamour look in sreedevi bunglaw
