താരമൂല്യമാണ് ലക്ഷ്യമെങ്കിൽ എങ്ങനെയുള്ള സിനിമകളാണ് ചെയ്യേണ്ടത് എന്നെനിക്കറിയാം !! പക്ഷെ, എന്റെ ലക്ഷ്യമതല്ല…!! പൃഥ്വിരാജ് പറയുന്നു [വീഡിയോ കാണാം]
മലയാള യുവനടന്മാരിൽ ഏറ്റവും കൂടുതൽ പരീക്ഷണ ചിത്രങ്ങൾ ചെയ്യുന്ന നടനാണ് പൃഥ്വിരാജ്. പലപ്പോഴും ഈ പരീക്ഷണങ്ങൾ ബോക്സ്ഓഫീസിൽ പരാജയങ്ങൾ രുചിക്കാറുമുണ്ട്. എന്നാലും വീണ്ടും പരീക്ഷണ ചിത്രങ്ങളുടെ പിറകെ പോകുന്ന പ്രിത്വിരാജിനെ മറ്റു പലരും വിമർശിക്കാറുമുണ്ട്. എന്നാൽ ഈ കാര്യത്തിൽ പ്രിത്വിരാജിന് കൃത്യമായ നിലപാടുകളുണ്ട്. താരമൂല്യമാണ് ലക്ഷ്യമെങ്കിൽ ഇങ്ങനെയുള്ള സിനിമകളിലാണ് അഭിനയിക്കേണ്ടതെന്ന് തനിക്കറിയാമെന്നാണ് പൃഥ്വിരാജ് പറയുന്നത്.
ഒരു പ്രമുഖ റേഡിയോ ചാനലിന് നൽകിയ അഭിമുഖ പരിപാടിയിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് പൃഥ്വിരാജ് ഈ ഉത്തരം പറഞ്ഞത്. താൻ ഒരു മത്സരത്തിന്റെ ഭാഗമല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു കഷ്ടപാടുമില്ലാതെ സിനിമയിലെത്തിയ തനിക്ക് സിനിമക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്ന് പ്രിത്വി പറഞ്ഞു.
എളുപ്പമുള്ള വഴി സ്വീകരിക്കാത്തത് പരീക്ഷണങ്ങളോടുള്ള ഇഷ്ടം കൊണ്ടാണെന്നും, കൂടെ പോലുള്ള ചില സിനിമകൾ വിജയിക്കുമ്പോൾ രണം പോലുള്ളവ തിയ്യേറ്ററിൽ പരാജയപെടാറുണ്ടെന്നും പ്രിത്വി പറയുന്നു.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....