Connect with us

ദേവാസുരം കാണുമ്പോൾ മോഹൻലാൽ, കിംഗ് കാണുമ്പോൾ മമ്മൂട്ടി !! ഇതിൽ ഒരാളുടെ ഫാനായി മാറുന്നത് തല്ലുണ്ടാക്കാൻ മാത്രമാണ് !! ടൊവിനോ പറയുന്നു….

Interviews

ഏതൊരു നടനായാലും നടിയായാലും അഭിമുഖത്തിൽ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ് മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ കൂടുതൽ ഇഷ്ടമെന്നത്. ചിലർ രണ്ടാളേയും ഇഷ്ടമാണെന്നും ചിലർ ഒരാളുടെ പേരും പറയാറുണ്ട്. കൂടുതൽ ആളുകളും രണ്ടുപേരുടെയും പേര് പറയാറുണ്ട്. മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ടൊവിനോ തോമസും അടുത്തിടെ ഈ ചോദ്യം നേരിടുകയുണ്ടായി.

ഈയടുത്ത് ഒരു അഭിമുഖത്തിലാണ് ടൊവിനോ തന്റെ ഇഷ്ട താരം ആരാണെന്ന് ചോദിച്ച അവതാരകന് കിടിലൻ മറുപടി നൽകിയത്. അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകാതെ, തിരിച്ചൊരു ചോദ്യമാണ് ടൊവിനോ ചോദിച്ചത്.

“ഇവരെ രണ്ടുപേരേയും കൂടുതൽ അടുത്തറിയുകയും ഇവരെ കൂടുതൽ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ ഇവരിൽ ഒരാളെ മാത്രം ഇഷ്ടപ്പെടുക എങ്ങനെയാണ്. ഒരു ശരാശരി മലയാളിയുടെ അവസ്ഥ എന്താണെന്ന് വെച്ചാൽ ദേവാസുരം കാണുമ്പോൾ മോഹൻലാലും കിംഗ് കാണുമ്പോൾ മമ്മൂട്ടിയും സദയം കാണുമ്പോൾ വീണ്ടും മോഹൻലാൽ തനിയാവർത്തനം ആണെങ്കിൽ മമ്മൂട്ടി. ഇതാണ് എല്ലാവരും ചെയ്യുന്നത്. വെറുതേ തല്ലു കൂടാൻ എന്തെങ്കിലും ഒരു കാരണം വേണം. അതിന് വേണ്ടിയാണ് ലാലേട്ടൻ ഫാൻ, മമ്മൂക്ക ഫാൻ എന്ന് പറയുന്നത്.”- ടൊവിനോ പറഞ്ഞു.

Tovino about Mohanlal and Mammootty

More in Interviews

Trending

Recent

To Top