Connect with us

അശോകിനെ തട്ടിയെടുക്കാൻ നോക്കുന്ന ദുഷ്ട; ലോക്ക്ഡൗൺ ആയത് നന്നായി, ഇല്ലായിരുന്നേൽ…! എന്റെ കുട്ടികളുടെ അച്ഛൻ താരം സംഗീതയ്ക്കും പറയാനുണ്ട്!

Malayalam

അശോകിനെ തട്ടിയെടുക്കാൻ നോക്കുന്ന ദുഷ്ട; ലോക്ക്ഡൗൺ ആയത് നന്നായി, ഇല്ലായിരുന്നേൽ…! എന്റെ കുട്ടികളുടെ അച്ഛൻ താരം സംഗീതയ്ക്കും പറയാനുണ്ട്!

അശോകിനെ തട്ടിയെടുക്കാൻ നോക്കുന്ന ദുഷ്ട; ലോക്ക്ഡൗൺ ആയത് നന്നായി, ഇല്ലായിരുന്നേൽ…! എന്റെ കുട്ടികളുടെ അച്ഛൻ താരം സംഗീതയ്ക്കും പറയാനുണ്ട്!

മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ പാരമ്പരകളിലൊന്നാണ് എന്റെ കുട്ടികളുടെ അച്ഛൻ . പക്ഷെ, സീരിയലിലെ സംഗീതയെ അത്രക്കങ്ങ് പ്രിയമായിരിക്കില്ല മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക്. അശോകിനെ അനുപമയിൽ നിന്ന് തട്ടിയെടുക്കാൻ നോക്കുന്ന ദുഷ്ടയാണ് അവർക്ക് സംഗീത. എന്തായാലും തന്റെ കഥാപാത്രത്തോട് ആളുകൾക്കുള്ള വെറുപ്പ് തന്റെ അഭിനയത്തിനുള്ള അംഗീകാരമായിട്ടാണ് നടി പൂജിത മേനോൻ കാണുന്നത്.

ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് തന്റെ ഈ പുതിയ ചുവടുവെപ്പിനെക്കുറിച്ച് നടി മനസ് തുറന്നത്. ചില ടെലിവിഷൻ പരിപാടികളിൽ അവതാരകയായി എത്തിയ പൂജിത ആദ്യമായാണ് ഒരു ടെലിവിഷൻ സീരിയലിൽ വേഷമിടുന്നത്. ഇതിനു മുൻപ് ഇത്തരം ഓഫറുകൾ വന്നിരുന്നു എങ്കിലും ഏറ്റെടുക്കാൻ അത്ര താല്പര്യം തോന്നിയില്ല എന്നാണ് പൂജിത പറയുന്നത്.

“സീരിയൽ ചെയ്യാൻ കുറെ അവസരങ്ങൾ വരുന്നുണ്ടായിരുന്നു പക്ഷെ സിനിമ ചെയ്യണം എന്ന താല്പര്യം കൊണ്ട് ഞാൻ ഒന്നും സ്വീകരിച്ചില്ല. എന്നാൽ ഇത് വന്നപ്പോൾ, ഒരു കൈ നോക്കാൻ ഞാൻ തീരുമാനിച്ചു. ഈ കഥാപാത്രത്തിൽ എനിക്ക് പെർഫോം ചെയ്യാൻ ചാൻസ് ഉണ്ട് എന്ന് എനിക്ക് തോന്നി, എന്നായിരുന്നു “പൂജിത പറഞ്ഞത് .

ഈ കഥാപാത്രം അത്ര തീവ്രമായത് കൊണ്ട് പല രാത്രികളും താൻ ഉറക്കം പോലുമില്ലാതെ അതിനെപ്പറ്റി തന്നെ ആലോചിച്ചിരിക്കും എന്നും പൂജിത പറയുന്നു.

“എന്റെ വീട്ടുകാർ കുറച്ചു പരിഭ്രാന്തിയിലാണ് ഞാൻ ഈ കഥാപാത്രം ചെയ്യുന്നതിൽ. ഇതൊരു കഥാപാത്രം മാത്രമാണെന്ന് ഞാൻ അവരെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. ഒരുപാട് വികാരങ്ങൾ ഈ കഥാപാത്രത്തിലൂടെ എനിക്ക് അഭിനയിക്കാൻ കഴിയുന്നുണ്ട്. അസൂയ, ദേഷ്യം, പ്രണയം – ഇതൊന്നും എനിക്ക് സിനിമയിൽ അഭിനയിക്കാനേ കഴിഞ്ഞിട്ടില്ല. ഇതിലും വലിയ എന്ത് തുടക്കമാണ് എനിക്ക് ടിവിയിൽ കിട്ടേണ്ടത്,” എന്നും പൂജിത പറയുന്നു .

സിനിമയെവെച്ച് താരതമ്യം ചെയ്യുമ്പോൾ കാണികൾ സീരിയലുമായി കൂടുതൽ ഇഴുകിച്ചേരുന്നു എന്നാണ് പൂജിതയുടെ അഭിപ്രായം. അതുകൊണ്ട് തന്നെ വില്ലത്തികളെ അവർ വല്ലാതെ വെറുക്കുന്നുമുണ്ട്. സംഗീതക്ക് ഒരു തല്ലു കിട്ടണം തുടങ്ങിയ കമ്മന്റുകൾ ഓൺലൈനിൽ കാണുമ്പോൾ അതിന്റെ ഒക്കെ നല്ല വശമാണ് താൻ നോക്കുന്നത് എന്നും പൂജിത പറഞ്ഞു .

“ഈ കമന്റുകൾ ഒക്കെ സൂചിപ്പിക്കുന്നത് ഞാൻ എന്റെ റോൾ നന്നായി കൈകാര്യം ചെയ്യുന്നു എന്നാണല്ലോ. എന്തായാലും ലോക്ക്ഡൗൺ ആയത് നന്നായി, അതുകൊണ്ട് ആർക്കും നേരിട്ട് വന്നു എന്നെ തല്ലാൻ പറ്റില്ലല്ലോ,” എന്നാണ് തമാശയായി പൂജിത പറഞ്ഞത്.

അതേസമയം, പരമ്പര ഇപ്പോൾ അവിചാരിതമായ സംഭവങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. അശോകിനും അനുപമയ്ക്കും ഇടയിൽ പ്രതിസന്ധി സൃഷ്ടിച്ച് അതിക്രൂരമായിട്ടാണ് സംഗീത എത്തിയിരിക്കുന്നത്. സംഗീതയിൽ നിന്നും രക്ഷപെടാൻ ജോലി ഉപേക്ഷിക്കാൻ വരെ തയ്യാറായി നിൽക്കുകയാണ് അശോക്. അത് തടയാൻ സംഗീത എന്തൊക്കെചെയ്യുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.

ABOUT ENTE KUTTIKALUDE ACHAN

More in Malayalam

Trending

Recent

To Top