Connect with us

മൂന്ന് നാല് മാസം ഞാൻ എന്റെ റൂമിൽ അടച്ചിരുന്നു, എനിക്ക് ആരെയും കാണണമെന്നില്ലായിരുന്നു; പൂജിത മേനോൻ പറയുന്നു

serial news

മൂന്ന് നാല് മാസം ഞാൻ എന്റെ റൂമിൽ അടച്ചിരുന്നു, എനിക്ക് ആരെയും കാണണമെന്നില്ലായിരുന്നു; പൂജിത മേനോൻ പറയുന്നു

മൂന്ന് നാല് മാസം ഞാൻ എന്റെ റൂമിൽ അടച്ചിരുന്നു, എനിക്ക് ആരെയും കാണണമെന്നില്ലായിരുന്നു; പൂജിത മേനോൻ പറയുന്നു

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് പൂജിത മേനോന്‍. അവതാരകയായും മോഡലിങ് രംഗത്തും തിളങ്ങിയ പൂജിത.തുടർന്ന് സിനിമയിലേക്കും മിനിസ്ക്രീൻ പരമ്പരകളിലേക്കുമെല്ലാം എത്തുകയായിരുന്നു. എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന ടെലിവിഷന്‍ പരമ്പരയില്‍ ഗംഭീര വില്ലത്തി വേഷത്തിലെത്തിയാണ് പൂജിത കുടുംബ പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. അതിനിടെ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും പൂജിതയ്ക്ക് കഴിഞ്ഞു.ഏറ്റവും ഒടുവിൽ റാണി രാജ എന്ന പരമ്പരയിലാണ് പൂജിത അഭിനയിച്ചത്.

പരമ്പരയിൽ പ്രധാന വേഷങ്ങളിൽ ഒന്നായിരുന്നു പൂജിതയുടേത്. ഇതുകൂടാതെ ടെലിവിഷൻ പരിപാടികളിലും സജീവമാണ് താരം. ടെലിവിഷനിലും സിനിമയിലും എത്തുക എന്നത് പൂജിതയുടെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. വീട്ടുകാരുടെ പിന്തുണയില്ലാതെ തുടങ്ങിയ കരിയറായിരുന്നു താരത്തിന്റേത് ഇപ്പോഴിതാ അതേ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പൂജിത. ജോഷ് ടോക്‌സിലാണ് താരം മനസുതുറന്നത്‌.

‘ചെറിയ കുട്ടി ആയിരുന്നപ്പോൾ മുതൽ ടെലിവിഷനിലും സിനിമയിലും എന്നെ കാണുക എന്നതായിരുന്നു എന്റെ സ്വപ്നം. എന്നാൽ അതിലേക്ക് എത്താൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാരണം എന്റെ കുടുംബത്തിൽ നിന്ന് ആരും അന്ന് മീഡിയയിൽ ഉണ്ടായിരുന്നില്ല. ഞാനല്ലാതെ മറ്റാരും ഇന്നും ഇല്ല. എന്റെ സ്വപ്നത്തിന് വീട്ടുകാരെ പിന്തുണയും ഉണ്ടായിരുന്നില്ല. പഠിച്ചു നല്ല ജോലി നേടുക എന്നാണ് എന്നോട് പറഞ്ഞിരുന്നത്. പഠിച്ച് എന്തെങ്കിലും ആവാൻ കഴിയും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നില്ല. കാരണം മീഡിയ മാത്രമായിരുന്നു എന്റെ സ്വപ്നം’,’പക്ഷേ അന്ന് സ്‌കൂളിൽ മൈക്കെടുത്താൽ എന്റെ മുട്ടുകാൽ വിറയ്ക്കുമായിരുന്നു.

എന്നാൽ കോളേജിൽ പഠിക്കുന്ന സമയത്ത് മിസ് കോയമ്പത്തൂർ നേടി കഴിഞ്ഞപ്പോൾ എനിക്ക് ആദ്യമായി അവതാരകയാകാനുള്ള അവസരം ലഭിച്ചു. രണ്ടും കൽപിച്ച് ഞാൻ അതെടുത്തു. ഏഷ്യാനെറ്റിലാണ് ആദ്യമായി അവതാരകയാകുന്നത്. എന്നെ ടെലിവിഷനിൽ കാണുന്നതിൽ കുടുംബം അത്ര ഹാപ്പി ആയിരുന്നില്ല. എങ്കിലും ഞാൻ അതെടുത്ത് മുന്നോട്ട് പോവുകയായിരുന്നു’, പൂജിത പറഞ്ഞു.പ്രണയതകർച്ചയെ തുടർന്ന് കടന്നുപോയ ബുദ്ധിമുട്ടുകളെ കുറിച്ചും പൂജിത മനസുതുറന്നു. ‘പ്രണയത്തിൽ ഇമോഷണലി നൂറ് ശതമാനവും കൊടുത്തിരുന്ന ആളാണ് ഞാൻ. കരിയർ തിരഞ്ഞെടുത്തപ്പോൾ കുടുംബത്തിലെന്ന പോലെ റിലേഷൻഷിപ്പിലും പ്രശ്നങ്ങൾ ഉണ്ടായി.

അതൊരു ടോക്സിക് റിലേഷൻഷിപ്പ് ആണെന്ന് പറയുന്നില്ല. പക്ഷെ ലിമിറ്റിങ് ചെയ്യുന്ന ഒന്നായിരുന്നു. അതിനിടെ സെൽഫ് ഡൗട്ടും എന്നെ ബാധിച്ചു. എനിക്കെല്ലാം നഷ്ടപ്പെട്ട പോലെ തോന്നി’,’അതിൽ നിന്ന് പുറത്തുവരാൻ എനിക്ക് സഹായം ആവശ്യമായി വന്നു. ഞാൻ തെറാപ്പിസ്റ്റിന്റെ അടുത്ത് പോയി. സൈക്ക്യാട്രിസ്റ്റിനെ കണ്ടു. കൗൺസിലിംഗുകൾ അറ്റൻഡ് ചെയ്തു. പലർക്കും ഇതിന് മടിയായിരിക്കും. പക്ഷെ ജീവിതത്തിൽ തോറ്റു പോകുന്നു എന്ന് തോന്നുന്ന ഘട്ടത്തിൽ ആവശ്യമായ വൈദ്യസഹായം എടുക്കാൻ മടിക്കരുത്. എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത് നിന്ന് തിരിച്ചുവരുമ്പോൾ മറ്റൊരു താരം ഊർജ്ജമാണ് നമുക്കുണ്ടാവുക’,

‘ഡിപ്രഷനും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഘട്ടമൊക്കെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്റെ ബ്രേക്കപ്പിന് ശേഷം മൂന്ന് നാല് മാസം ഞാൻ എന്റെ റൂമിൽ അടച്ചിരുന്നു. എനിക്ക് ആരെയും കാണണമെന്നില്ലായിരുന്നു. കാരണം അവർ കാണിക്കുന്ന സിംപതി, അനാവശ്യ സ്നേഹം ഒക്കെ വേദനിപ്പിക്കുമായിരുന്നു. നമുക്ക് ജീവിതത്തിൽ സന്തോഷം പോലെ തന്നെ പ്രധാനമാണ് ദുഃഖവും. അതൊക്കെയാണ് നമ്മളെ സ്ട്രോങ്ങ് ആക്കുക. നാളെ നമ്മളെ ആര് തളർത്താൻ നോക്കിയാലും നമ്മൾ തളരില്ല’, പൂജിത മേനോൻ പറഞ്ഞു.

More in serial news

Trending

Recent

To Top