Connect with us

ഇങ്ങനെയൊക്കെ കുറേ മീമുകൾ ഓൺലൈനിൽ കാണാറുണ്ട്, ഇനി അതൊക്കെ സത്യമാകുമോ? ; ഓൺലൈൻ ക്ലാസ്സുകളെക്കുറിച്ച് ആശങ്കപ്പെട്ട് ആര്യ !

Malayalam

ഇങ്ങനെയൊക്കെ കുറേ മീമുകൾ ഓൺലൈനിൽ കാണാറുണ്ട്, ഇനി അതൊക്കെ സത്യമാകുമോ? ; ഓൺലൈൻ ക്ലാസ്സുകളെക്കുറിച്ച് ആശങ്കപ്പെട്ട് ആര്യ !

ഇങ്ങനെയൊക്കെ കുറേ മീമുകൾ ഓൺലൈനിൽ കാണാറുണ്ട്, ഇനി അതൊക്കെ സത്യമാകുമോ? ; ഓൺലൈൻ ക്ലാസ്സുകളെക്കുറിച്ച് ആശങ്കപ്പെട്ട് ആര്യ !

കോവിഡ് ലോകത്തെ മുഴുവൻ പിടിച്ചടക്കിയപ്പോൾ എല്ലാ മേഖലകളും സ്തംഭിച്ചു നിൽക്കുകയാണ്. ലോക്ക്ഡൗണെല്ലാം കാരണം ഏകദേശം ഒരു വർഷമായി കുട്ടികളുടെ പഠനം ഓൺലൈനിലുമായി. പരസ്പരം മൊബൈലിലൂടെ മാത്രം കാണുന്ന കുട്ടികളും ടീച്ചർമാരും .

ഈ പുതിയ പഠന രീതി കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ മാതാപിതാക്കൾക്കിടയിൽ ആശങ്കയുണർത്തുന്നുമുണ്ട്. തന്റെ കുഞ്ഞിനെ പോലെ ഒരുപാട് കുട്ടികളുടെ സ്കൂൾ ലൈഫ് മിസ് ആകുന്നല്ലോ എന്ന ആശങ്കയിലാണ് ടെലിവിഷൻ അവതാരക ആര്യ. ഈയിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഓൺലൈൻ സ്കൂളിങിനെപ്പറ്റി ആര്യ സംസാരിച്ചത്.

ഇപ്പോൾ നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കുഞ്ഞിനെക്കുറിച്ചു ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നാറുണ്ട്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു സ്റ്റേജിൽ കയറുന്നത്. എന്റെ കഴിവുകളൊക്കെ ഞാൻ തിരിച്ചറിഞ്ഞത് അന്നാണ്. മഴയത്തു എന്നെയും അനിയത്തിയേയും അച്ഛൻ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ട് വിട്ടതൊക്കെ ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട്.

അത്തരം സ്കൂൾ വൈബുകൾ മിസ് ചെയ്യുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ സങ്കടമാണ്. ‘ഇതാണ് സ്കൂൾ, ഞങ്ങളുടെ സമയത്തൊക്കെ ഉണ്ടായിരുന്നതാ’ ഇങ്ങനെയൊക്കെ കുറേ മീമുകൾ ഓൺലൈനിൽ കാണാറുണ്ട്, ഇനി അതൊക്കെ സത്യമാകുമോ എന്നൊരു ആശങ്ക സത്യം പറഞ്ഞാൽ ഉണ്ട്,” ആര്യ പറഞ്ഞു.

ഇപ്പോൾ വേനൽ അവധി ആയതുകൊണ്ട് തന്നെ കുട്ടികളെ എൻഗേജ്ഡ് ആക്കി ഇരുത്തുക എന്നത് കഠിനമായ ഒരു ടാസ്ക് ആണെന്നാണ് ഈ അമ്മ പറയുന്നത്.

ഓൺലൈൻ ക്ലാസ്സുകളൊക്കെ കുട്ടികൾക്ക് കുറച്ചു കട്ടിയായിരുന്നു. ക്ലാസുകൾ, പ്രോജക്ടുകൾ, പിഡിഎഫിൽ നിന്ന് നോട്ട് എഴുത്ത് അങ്ങനെ കുറെ. അതുകൊണ്ട് തന്നെ മോളെ നിർബന്ധിച്ചു ഞാൻ ഒന്ന് ചെയ്യിപ്പിക്കാറില്ല. വെക്കേഷൻ ആയിട്ടും കുഞ്ഞിനെ പുറത്തൊന്നും കൊണ്ട് പോകാൻ പറ്റുന്നില്ല എന്നുള്ളത് വിഷമം തന്നെയാണ്.

എന്നാലും റോയ എല്ലാം മനസ്സിലാക്കുന്നുണ്ട്. ഒരു കാര്യത്തിനും അവൾ വാശിപിടിക്കാറുമില്ല. ക്രഫ്റ്റുകളും ഡ്രോയിങ്ങുകളും ഒക്കെയായി അവൾ അവളുടെ കുഞ്ഞു ലോകത്തിൽ ബിസി ആണ്. സാങ്കേതിക വിദ്യക്ക് നന്ദി, OTT പ്ലാറ്റുഫോമുകൾ തന്നെയാണിപ്പോൾ രക്ഷകർ,” എന്നും ആര്യ പറഞ്ഞു.

ഇതിനു പുറമെ, മാതാപിതാക്കളോട് ഒരു പ്രത്യേക അഭ്യർത്ഥനയും ഉണ്ട് ആര്യയ്ക്ക്, “നമ്മൾ എല്ലാവരും വലിയ സ്ട്രെസ്സിൽ ആണ്. അത് എന്തുവന്നാലും കുട്ടികളുടെ മേലെ എടുക്കില്ല എന്ന് നമ്മൾ ഉറപ്പ് വരുത്തണം. ഈ ഓൺലൈൻ സ്കൂൾ എന്നത് നമുക്കും അവർക്കും ഒരുപോലെ പുതിയ അനുഭവമാണ്. അവർ അത് തനിയെ പഠിക്കട്ടെ. നമുക്ക് ഗൈഡ് ചെയ്യാം, പക്ഷെ സ്പൂൺ ഫീഡ് ചെയ്യാതെ നോക്കാം”.

ABOUT ARYA

More in Malayalam

Trending

Recent

To Top