Actress
പൂജ ഹെഗ്ഡെ വീണ്ടും തെന്നിന്ത്യയിലേയ്ക്ക്; പ്രതിഫലവും വെട്ടിക്കുറച്ചു
പൂജ ഹെഗ്ഡെ വീണ്ടും തെന്നിന്ത്യയിലേയ്ക്ക്; പ്രതിഫലവും വെട്ടിക്കുറച്ചു
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പൂജ ഹെഗ്ഡെ. സമീപകാലത്ത് പൂജ ഹെഗ്ഡെ തെന്നിന്ത്യന്‍ സിനിമകളില്‍ സജീവല്ലായിരുന്നു. നടി പൂജ ഹെഗ്ഡെ ഹിന്ദി സിനിമകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. തെന്നിന്ത്യയിലേക്ക് വീണ്ടും എത്തുന്ന പൂജ തന്റെ പ്രതിഫലം കുറച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടാണ് സിനിമാ മാധ്യങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്.
സംവിധായകന് കാര്‍ത്തിക് ദന്ദുവിന്റെ പുതിയ ചിത്രത്തില്‍ പൂജ ഹെഗ്ഡെ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്, നാഗചൈതന്യയാണ് പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തില്‍ നായകനാകുക. സാധാരണ പൂജ ഹെഗ്ഡെ മൂന്ന് കോടിയോളം പ്രതിഫലം സ്വീകരിക്കാറുണ്ട്. എന്നാല്‍ നിലവില്‍ പൂജ രണ്ട് കോടിക്കും താഴെ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു എന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
പൂജ ഹെഗ്ഡെയും പ്രഭാസും രസത്തിലല്ലെന്ന് വാര്‍ത്ത വ്യാപകമായി പ്രചരിച്ചത് വലിയ ചര്‍ച്ചായിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളില്‍ കാര്യമില്ലെന്നാണ് താരം അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നെഗറ്റീവിറ്റി ചിലപ്പോള്‍ വിറ്റഴിക്കപ്പെടുന്നുവെന്നാണ് താരം പ്രതികരിച്ചിരിച്ചതും ശ്രദ്ധയാകര്‍ഷിച്ചു. സത്യമല്ലെങ്കിലും കുറിച്ച് ആള്‍ക്കാര്‍ക്ക് അതിനെ കുറിച്ച് സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ‘രാധേ ശ്യാം’ ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി പൂജ ചൂണ്ടിക്കാട്ടുന്നു.
നിര്‍ഭാഗ്യവശാല്‍ നെഗറ്റീവിറ്റി ചിലപ്പോള്‍ വിറ്റഴിക്കപ്പെടുകയാണെന്ന് പറയുകയായിരുന്നു നടി പൂജ ഹെഗ്!ഡെ അഭിമുഖത്തില്‍. എന്നാല്‍ അത് സത്യമായിരിക്കണമെന്നില്ല, ചില ആളുകള്‍ അതിനെ കുറിച്ച് തന്നെ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു. എനിക്ക് പൊസീറ്റിവിറ്റി നിറയ്ക്കുകയെന്നതാണ് ചെയ്യാനാകുന്നത്.
അതുകൊണ്ട് നല്ല സമയത്തെ കുറിച്ച് പറയാനുള്ളതാണ് എനിക്ക് എന്റെ സോഷ്യല്‍ മീഡിയ. സാമൂഹ്യ മാധ്യമങ്ങളിലെ നെഗറ്റീവിറ്റിയിലേക്ക് ചേരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതിന്റെ പാട്ടിനുവിട്ട് പൊസിറ്റീവിറ്റിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൂജ ഹെഗ്ഡെ വ്യക്തമാക്കുന്നു.
