Actress
45 കോടിയുടെ വീട് സ്വന്തമാക്കി പൂജ ഹെഗ്‌ഡെ
45 കോടിയുടെ വീട് സ്വന്തമാക്കി പൂജ ഹെഗ്‌ഡെ
തെന്നിന്ത്യയിലൂടെ എത്തി ബോളിവുഡില്‍ തന്റേതായ ഒരിടം സ്വന്തമാക്കിയ താരമാണ് പൂജ ഹെഗ്‌ഡെ. ഹിന്ദിയില്‍ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് താരം. ഷാഹിദ് കപൂര്‍ നായകനായി എത്തുന്ന ദേവയാണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോള്‍ മുംബൈയില്‍ പുതിയ വീട് വാങ്ങിയിരിക്കുകയാണ് പൂജ ഹെഗ്‌ഡെ.
മുംബൈയിലെ ബാന്ദ്രയിലാണ് കടലിന് അഭിമുഖമായിട്ടുള്ള പുതിയ വീട് താരം സ്വന്തമാക്കിയിരിക്കുന്നത്. 4,000 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടിന് 45 കോടിയാണ് വിലവരുന്നത്. ബോളിവുഡില്‍ തിരക്കിലായതോടെയാണ് താരം മുംബൈയില്‍ സ്വന്തമായി വീട് സ്വന്തമാക്കിയത്.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന പൂജ തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധേയയാവുന്നത്. അല്ലു അര്‍ജുനൊപ്പമുള്ള ലാ വൈകണ്ഠപുരമലു എന്ന ചിത്രമാണ് പൂജയെ കൂടുതല്‍ പ്രശസ്തയാക്കുന്നത്. സല്‍മാന്‍ ഖാന്റെ നായകനായി എത്തിയ കിസി കാ ഭായ് കിസി കി ജാന്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.