Connect with us

ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല, എന്റെ മോന്‍ എന്തുവിചാരിക്കും എന്റെ കുടുംബം എന്തുവിചാരിക്കും; നവ്യ നായര്‍

Actress

ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല, എന്റെ മോന്‍ എന്തുവിചാരിക്കും എന്റെ കുടുംബം എന്തുവിചാരിക്കും; നവ്യ നായര്‍

ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല, എന്റെ മോന്‍ എന്തുവിചാരിക്കും എന്റെ കുടുംബം എന്തുവിചാരിക്കും; നവ്യ നായര്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം വളരപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടിയെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്‌ലെറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി നല്‍കിയത് തിരുത്തിയിരിക്കുകയാണ് താരം.

നവ്യയ്ക്ക് രണ്ടുമക്കളുണ്ടെന്നും ഇതില്‍ മകളുടെ പേര് യാമിക എന്നാണെന്നുമാണ് ബുക്ക്‌ലെറ്റില്‍ എഴുതിയിരിക്കുന്നത്. താരം അഭിനയിക്കാത്ത ചില ചിത്രങ്ങളുടെ പേരും ബുക്ക്‌ലെറ്റിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നു. രസകരമായി സംഘാടകരെ തിരുത്തുന്ന നവ്യയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇതിന് കമന്റുമായി എത്തിയിരിക്കുന്നതും.

‘ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഒരു ബുക്ക്‌ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ടെന്നാണ്. എന്റെ മോന്‍ എന്തുവിചാരിക്കും എന്റെ കുടുംബം എന്തുവിചാരിക്കും. എനിക്ക് യാമിക എന്ന പേരില്‍ മകളുണ്ടെന്നാണ് ബുക്ക്‌ലെറ്റില്‍ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവര്‍ അതല്ലേ മനസിലാക്കുക, അല്ലെങ്കില്‍ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ചുപേര്‍ക്കല്ലേ അറിയൂ. അറിയാവത്തര്‍ ഒരുപാട് ഉണ്ടാകില്ലേ ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്.

വിക്കിപീഡിയയില്‍ നിന്ന് എല്ലാ വിവരങ്ങളും എളുപ്പത്തില്‍ കിട്ടും. അതിഥികളെ വിളിക്കുമ്പോള്‍ അവരെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങള്‍ തന്നെ എഴുതണ’മെന്നും നവ്യ പറഞ്ഞു. മാത്രമല്ല, താന്‍ അഭിനയിക്കാത്ത കുറച്ചു സിനിമകളുടെ ലിസ്റ്റ് കൂടി എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നും താരം ഓര്‍മിപ്പിച്ചു. എന്തൊക്കെയായിലും ശരി, പക്ഷേ കുട്ടിയുടെ കാര്യത്തില്‍ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതുകൊണ്ടാണ്. എന്നിരുന്നാലും തന്നെ ഇവിടെ വിളിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും നവ്യ രസകരമായി പറഞ്ഞു.

2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്മ സായ് കൃഷ്ണ. വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. പിന്നാലെ ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ് നടി. ജാനകി ജാനേയാണ് നവ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ സായ് കൃഷ്ണ, വിജയങ്ങളുടെ കാര്യത്തില്‍ അമ്മയുടെ മോന്‍ എന്ന് വിളിക്കപ്പെടാന്‍ എന്തുകൊണ്ടും അര്‍ഹനാണ്. പഠനകാര്യത്തില്‍ അമ്മയുടെ നോട്ടം ഇപ്പോഴും ഈ മകന്റെ മുകളിലുണ്ട്. എത്ര തിരക്കുണ്ടായാലും മകന്റെ പഠനത്തില്‍ നവ്യ ചെലുത്തുന്ന ശ്രദ്ധ വളരെ വലുതാണ്. അടുത്തിടെ അമ്മയുടെ നൃത്ത വിദ്യാലയമായ മാതംഗിയില്‍ നവ്യയുടെ പുത്രന്‍ ഒരു നര്‍ത്തകന്‍ കൂടിയായി.

അമ്മയ്‌ക്കൊപ്പം നൃത്തം വെയ്ക്കുന്ന സായുടെ വീഡിയോ അന്ന് വൈറലായിരുന്നു. എന്റെ മകനുമൊത്തുള്ള നിമിഷങ്ങള്‍ എന്നാരംഭിക്കുന്ന പോസ്റ്റില്‍ മകനെ കുറിച്ച് അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് നവ്യ എഴുതിയിരിക്കുന്നത്. നവ്യയിലെ കലാവാസന മകനും കിട്ടിയിട്ടുണ്ട്.

ഒരിക്കല്‍ സായ് കൃഷ്ണയുടെ സ്‌കൂളില്‍ നടന്മാരായ സുരേഷ് ഗോപിയും ദിലീപും അതിഥികളായപ്പോഴും അവര്‍ക്ക് മുന്നില്‍ ബാന്‍ഡിന്റെ തലവനായി സ്വീകരണം നല്‍കിയതും സായ് തന്നെ. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സായ് കൃഷ്ണ സമര്‍ത്ഥനാണ്.

സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു.

Continue Reading
You may also like...

More in Actress

Trending