Connect with us

മലയാളികളുടെ മുന്നില്‍ തന്നെ എന്തിനാണാവോ ഇങ്ങനെയുള്ള പ്രീ റെക്കോഡിംഗ് സ്‌റ്റേജ് നാടകം; മഞ്ജു വാര്യര്‍ക്ക് വിമര്‍ശനം

Actress

മലയാളികളുടെ മുന്നില്‍ തന്നെ എന്തിനാണാവോ ഇങ്ങനെയുള്ള പ്രീ റെക്കോഡിംഗ് സ്‌റ്റേജ് നാടകം; മഞ്ജു വാര്യര്‍ക്ക് വിമര്‍ശനം

മലയാളികളുടെ മുന്നില്‍ തന്നെ എന്തിനാണാവോ ഇങ്ങനെയുള്ള പ്രീ റെക്കോഡിംഗ് സ്‌റ്റേജ് നാടകം; മഞ്ജു വാര്യര്‍ക്ക് വിമര്‍ശനം

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. മഞ്ജു തിരികെ വരണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള റീഎന്‍ട്രി. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാമത്തെ വരവില്‍ കണ്ടത്. അടിമുടി മാറ്റത്തോടെയായിരുന്നു തിരികെ എത്തിയത്.

തന്റെ താര മൂല്യം എത്രയെന്ന് മഞ്ജുവിന് തന്നെ അറിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അത്രയും സൗമ്യമായും എളിമയോടെയുമാണ് നടി എല്ലാവരോടും പെരുമാറുന്നത്. മഞ്ജുവില്‍ ആരാധകര്‍ക്ക് ഇഷ്ടമുള്ളതും ഇത് തന്നെയാണ്. ജീവിതം കീഴ്‌മേല്‍ മറിച്ച പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും വളരെ പക്വതയോടെയാണ് മഞ്ജു ഇതിനെയെല്ലാം നേരിട്ടത്. തന്റെ ചെറിയൊരു വാക്ക് പോലും ഉണ്ടാക്കുന്ന ചലനങ്ങള്‍ അറിയുന്നതിനാല്‍ പ്രശ്‌നം കലുഷിതമായ സമയങ്ങളില്‍ മഞ്ജു വാര്യര്‍ മൗനം പാലിച്ചു.

വിവാദങ്ങളില്‍ പെടാതിരിക്കാന്‍ നടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതേസമയം പലപ്പോഴും ട്രോളുകളും മഞ്ജുവിനെതിരെ വന്നിട്ടുണ്ട്. ഒടിയന്‍ എന്ന സിനിമയിലെ ഡയലോഗ്, ആയിഷയിലെ ഡാന്‍സ് തുടങ്ങിയവയെല്ലാം താരത്തിന് നേരെ ട്രോളുകള്‍ വരാന്‍ കാരണമായി. മിക്ക ട്രോളുകളും താന്‍ ആസ്വദിക്കാറുണ്ടെന്ന് മഞ്ജു വാര്യര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്.

മഞ്ജുവിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. വനിത ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ താരം പാട്ടു പാടുന്ന ദൃശ്യങ്ങളാണിത്. ‘പരം പരം പരം സുന്ദരി’ എന്ന ഹിന്ദി ഗാനമാണ് മഞ്ജു വാര്യര്‍ വേദിയില്‍ പാടിയത്. ആസ്വദിച്ച് പാട്ട് പാടുന്ന മഞ്ജുവിനെയാണ് വേദിയില്‍ കാണുന്നത്. മനോഹരമായി നടി പാടുകയും ചെയ്തു. എന്നാല്‍ വീഡിയോയ്ക്ക് താഴെ ചിലര്‍ വിമര്‍ശനവുമായെത്തി. പാട്ട് റെക്കോഡ് ചെയ്ത് വെച്ചതാണെന്നും മഞ്ജു മൈക്ക് പിടിക്കുന്നേയുള്ളൂയെന്നുമാണ് കമന്റുകള്‍ വന്നത്.

ഇങ്ങനെയുള്ള പ്രീ റെക്കോഡിംഗ് സ്‌റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍. പാടാന്‍ അറിയാവുന്നവര്‍ പാടട്ടെ എന്നാണ് ഒരാളുടെ കമന്റ്. ഈ വാദത്തെ എതിര്‍ത്ത് കൊണ്ടും കമന്റുകള്‍ വന്നു. പ്രീ റെക്കോഡിംഗ് ആണെന്ന് തോന്നുന്നില്ലല്ലോ എന്ന് ഒരാള്‍ ചോദിച്ചു. പ്രീ റെക്കോഡ് ആണെങ്കിലും നന്നായി പാടുന്നുണ്ടല്ലോ എന്നാണ് മറ്റൊരാളുടെ ചോദ്യം. മഞ്ജുവിന്റെ ഹിന്ദി ഉച്ചാരണം മലയാളം പറയുന്നത് പോലെ തോന്നുന്നെന്നും ചിലര്‍ കമന്റിട്ടിട്ടുണ്ട്.

അതേസമയം മഞ്ജുവിനെ പ്രശംസിച്ചും കമന്റുകളുണ്ട്. നേരത്തെയും വേദികളില്‍ മഞ്ജു നന്നായി പാടിയിട്ടുണ്ട്. പാട്ട് പാടാന്‍ മഞ്ജുവിന് എപ്പോഴും താല്‍പര്യമുണ്ടെന്ന് ആരാധകര്‍ പറയുന്നു. അഭിനയത്തിനപ്പുറം തന്റെതായ വിനോദങ്ങള്‍ കണ്ടെത്താന്‍ മഞ്ജു എപ്പോഴും ശ്രമിക്കാറുണ്ട്. അടുത്തിടെയാണ് താരം ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത്. തമിഴ് താരം അജിത്തിനൊപ്പം ബൈക്ക് റൈഡിന് പോയ ശേഷമാണ് ബൈക്കിനോട് മഞ്ജുവിന് കമ്പം വന്നത്.

ജീവിതത്തിലെ ഈ ഘട്ടം പരിപൂര്‍ണമായും ആസ്വദിക്കാന്‍ നടി തീരുമാനിച്ചു. യാത്രകളും ഡ്രൈവിംഗും റൈഡിംഗുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു. കരിയറിലെ തിരക്കുകളിലാണ് നടിയിപ്പോള്‍. തമിഴില്‍ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നു. മലയാളത്തില്‍ ഫൂട്ടേജ് ഉള്‍പ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. തമിഴില്‍ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്. മഞ്ജുവിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകകര്‍.

More in Actress

Trending