Interviews
ശ്രീനി നല്ല പയ്യനാണ്; അവരുടെ ഇഷ്ടം അംഗീകരിക്കുമെന്ന് പേർളിയുടെ അച്ഛൻ !! വിവാഹം ഉടൻ നടക്കുമെന്നും വാർത്തകൾ…..
ശ്രീനി നല്ല പയ്യനാണ്; അവരുടെ ഇഷ്ടം അംഗീകരിക്കുമെന്ന് പേർളിയുടെ അച്ഛൻ !! വിവാഹം ഉടൻ നടക്കുമെന്നും വാർത്തകൾ…..
ശ്രീനി നല്ല പയ്യനാണ്; അവരുടെ ഇഷ്ടം അംഗീകരിക്കുമെന്ന് പേർളിയുടെ അച്ഛൻ !! വിവാഹം ഉടൻ നടക്കുമെന്നും വാർത്തകൾ….
മലയാളം ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കാന്‍ പോവുകയാണ്. ഈ ആഴ്ചത്തെ എലിമിനേഷന് കൂടി കഴിഞ്ഞാല്‍ അവസാനഘട്ടത്തിലേക്കുള്ള യാത്രയായിരിക്കും. ആദ്യ ഘട്ടത്തിൽ റേറ്റിങ്ങിൽ വളരെ പിന്നിലായിരുന്നു ബിഗ്ബോസ് കാണാനായി പ്രേക്ഷകർ ഇത്രയധികം താൽപര്യം കാണിച്ചു തുടങ്ങിയത് പേർളി – ശ്രീനിഷ് പ്രണയമായിരുന്നു. പേളി മാണി-ശ്രീനിഷ് അരവിന്ദ് എന്നിവരുടെ പ്രണയമായിരുന്നു ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതും.
തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് ശ്രീനിയും പേളിയും സമ്മതിച്ചിരുന്നു. ഇതിന്റെ ഭാഗമായി മോഹന്‍ലാല്‍ ഇരുവീട്ടിലും സംസാരിക്കാമെന്നും പറഞ്ഞിരുന്നു. പേളിയുടെ വീട്ടില്‍ അറിയിച്ചപ്പോള്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പുറത്ത് വന്നതിന് ശേഷം പേളിയുടെ തീരുമാനം എന്താണോ അത് അംഗീകരിക്കുമെന്നാണ് പിതാവ് പറഞ്ഞിരിക്കുകയാണ്. ഏഷ്യാനെറ്റ് ഓണ്‍ലൈനിനായി സുനിത ദേവദാസിന് നല്കിയ അഭിമുഖത്തിലാണ് മാണി പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
