Connect with us

ധോണിയോടും രവി ശാസ്ത്രിയോടും പലരോടും ചോദിച്ചിട്ടും കിട്ടാത്തത് കോഹ്‌ലിയില്‍ നിന്നും നേടി ആരാധിക

Sports Malayalam

ധോണിയോടും രവി ശാസ്ത്രിയോടും പലരോടും ചോദിച്ചിട്ടും കിട്ടാത്തത് വിരാട് കോഹ്‌ലിയില്‍ നിന്നും നേടി ആരാധിക. ഇന്ത്യയിലും വിദേശത്തും കോഹ്‌ലിയ്ക്ക് ആരാധകര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ഓട്ടോഗ്രാഫുമായി തന്നെ സമീപിക്കുന്നവരെ കോഹ്‌ലി നിരാശരാക്കാറുമില്ല.

വീണ്ടും ഒന്നു കൂടി തെളിയിച്ചിരിക്കുകയാണ് ആരാധകരോടുള്ള കോഹ്‌ലിയുടെ സമീപനം. ഇംഗ്ലണ്ടിനെതിരെ ലീഡ്‌സില്‍ നടക്കുന്ന അവസാന ഏകദിനത്തിനായി താമസ സ്ഥലത്ത് നിന്നും പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്ന ഇന്ത്യന്‍ ടീമിനടത്തേയ്ക്ക് ഓട്ടോഗ്രാഫുമായെത്തിയ ആരാധികയെ മടക്കി അയക്കുകയായിരുന്നു ടീം അംഗങ്ങള്‍.

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി, ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവരോട് ആരാധിക ഓട്ടോഗ്രാഫ് ചോദിച്ചിട്ടും ഓട്ടോഗ്രാഫ് കൊടുക്കാന്‍ തയ്യാറാകാതെ ടീം ബസിലേയ്ക്ക് കയറി പോയി. എന്നാല്‍ ഇവര്‍ക്ക് പിറകെയായിരുന്നു കോഹ്‌ലി എത്തിയത്. ടീം അംഗങ്ങളെല്ലാം മടക്കിയയച്ച ആരാധികയ്ക്ക് കോഹ്‌ലിയില്‍ നിന്നും ഓട്ടോഗ്രാഫ് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ആരാധികയ്ക്ക് ഓട്ടോഗ്രാഫ് നല്‍കിയ ശേഷമാണ് കോഹ്‌ലി യാത്രയായത്.

Once again Kohli proved his attitude to fans

More in Sports Malayalam

Trending

Recent

To Top