Malayalam
ഈ വാര്‍ക്ക പണിയുടെ ബുദ്ധിമുട്ട് എന്താണെന്ന് മോന് അറിയുമോ ? ഒരു ദിവസം ജോലിയ്ക്ക് പോയിട്ട് തള്ളിയാൽ മതി; നടനെതിരെ ഒമർ ലുലു
ഈ വാര്‍ക്ക പണിയുടെ ബുദ്ധിമുട്ട് എന്താണെന്ന് മോന് അറിയുമോ ? ഒരു ദിവസം ജോലിയ്ക്ക് പോയിട്ട് തള്ളിയാൽ മതി; നടനെതിരെ ഒമർ ലുലു
ചട്ടമ്പി സിനിമയുടെ പ്രമോഷനിടെയായിരുന്നു നടൻ ശ്രീനാഥ് ഭാസി അവതാരകയോട് അപമര്യാദയായി പെരുമാറിയത്. മാധ്യമപ്രവർത്തകയുടെ പരാതിയിൽ നടൻ അറസ്റ്റിലായതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സിനിമയിൽ നിന്നും നടനെ താൽക്കാലികമായി വിലക്കിയിരുന്നു.
ഈ അവസരത്തില്‍ ശ്രീനാഥിന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. താന്‍ ഇനിയും തനിക്കു പറ്റുന്നത് പോലെ സിനിമയില്‍ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ താന്‍ വല്ല വാര്‍ക്കപണിക്ക് പോവുമെന്നാണ് ശ്രീനാഥ് പറഞ്ഞത്.
ഇപ്പോഴിതാ ഇതിനെതിരെ ഒരു ഫേസ്ബുക് പോസ്റ്റുമായി വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ ഒമര്‍ ലുലു. ഒരു പ്രമുഖ നടന് സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഒമര്‍ ലുലു കുറിച്ച വാക്കുകള്‍ ഇങ്ങനെ, ”സിനിമയില്‍ നിന്ന് വിലക്കിയാല്‍ വാര്‍ക്ക പണിക്ക് പോകും..ഈ വാര്‍ക്ക പണിയുടെ ബുദ്ധിമുട്ട് എന്താ എന്ന് മോന് അറിയുമോ ?
ഒരു ദിവസം ആ ജോലിക്ക് പോവൂ എന്നിട്ട്ഇമ്മാതിരി തള്ള് ഒക്കെ പോരെ മോനെ..”. അതുപോലെ അതേ പോസ്റ്റില്‍ അദ്ദേഹം കുറിച്ച മറ്റൊരു വാചകവും ശ്രദ്ധ നേടുന്നുണ്ട്. അതിപ്രകാരമാണ്, ”ഞാന്‍ സിവില്‍ എന്‍ജിനീയറിങ് ആണ് പഠിച്ചത്.. 3 മാസം സൈറ്റ് സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്തു.. വാര്‍ക്ക പണിയുടെ ബുദ്ധിമുട്ട്.. ഹെന്റമ്മോ ആ ചൂട് ഇപ്പോഴും മനസ്സില്‍ ഉണ്ട്..”. ഒമര്‍ കുറിച്ചു.
അഭിമുഖത്തില്‍ ആദ്യം സാധാരണ രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി കുറച്ച് കഴിഞ്ഞ് തന്നോടും ക്യാമറ മാനോടും മോശമായി പെരുമാറിയെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. പിന്നാലെ മരട് പൊലീസില്‍ നല്‍കിയ പരാതിയില്‍ ശ്രീനാഥിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടനെ വിലക്കിയത്.
അതേസമയം ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചെന്ന സംശയത്തിൽ പൊലീസ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്. അസഭ്യം പറഞ്ഞ കേസ് പിൻവലിക്കാൻ കോടതി അനുമതി നൽകിയാലും ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ തുടർ നടപടിയുമായി പൊലീസിന് മുന്നോട്ട് പോകാനാകും.
