Connect with us

മഞ്ഞ സാരിയില്‍ നിറഞ്ഞ ചിരിയോടെ മീനാക്ഷി ദിലീപ്; ചിത്രം വൈറൽ

Malayalam

മഞ്ഞ സാരിയില്‍ നിറഞ്ഞ ചിരിയോടെ മീനാക്ഷി ദിലീപ്; ചിത്രം വൈറൽ

മഞ്ഞ സാരിയില്‍ നിറഞ്ഞ ചിരിയോടെ മീനാക്ഷി ദിലീപ്; ചിത്രം വൈറൽ

സിനിമയിൽ ചുവട് വെച്ചിട്ടില്ലെങ്കിലും ദിലീപിന്റെ മകൾ മീനാക്ഷിയ്ക്ക് ആരാധകർ ഏറെയാണ്. ടിക്ടോക്ക് വീഡിയോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരപുത്രി പങ്കുവെയ്ക്കാറുണ്ട് . മീനാക്ഷിയുടെ പോസ്റ്റുകൾ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോൾ ഇതാ മീനാക്ഷിയുടെ പുത്തൻ പോസ്റ്റാണ് സോഷ്യൽ മീഡിയായിൽ ഇടം പിടിച്ചത്.

ഇരുട്ടില്‍ ഇറങ്ങി നിന്ന് പുറം തിരിഞ്ഞ് നിന്ന് നോക്കുന്ന ഫോട്ടോ ആണ് വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായിട്ടാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. മഞ്ഞ സാരിയില്‍ നിറഞ്ഞ ചിരിയോടെ മീനാക്ഷി നില്‍ക്കുന്ന ചിത്രം കുറച്ച് നേരം എങ്കിലും നോക്കി നിന്ന് പോവും. അഴിച്ചിട്ട മുടിയഴകും ആ ചിരിയും ഒത്ത് വരുമ്പോള്‍ തനി മഞ്ജു വാര്യര്‍ എന്നല്ലാതെ ഒന്നും പറയാനില്ല.

മീനാക്ഷിയുടെ ഏത് ചിത്രം പുറത്ത് വന്നാലും താരപുത്രിയുടെ സൗന്ദര്യത്തെ മഞ്ജുവുമായി സാമ്യപ്പെടുത്തുകയാണ് ആരാധകര്‍ ആദ്യം ചെയ്യുന്നത്. പുതിയ ചിത്രത്തിന്റെ കാര്യവും വിപരീതമല്ല. മഞ്ജുവിന്റെ അതേ ചിരിയും, സൗന്ദര്യവും എന്നാണ് കമന്റുകള്‍ വരുന്നത്.

അച്ഛനേയും അമ്മയേയും പോലെ കലയോട് താൽപര്യമുള്ളയാളാണ് മീനാക്ഷിയും. തുടക്കത്തിൽ നാദിർഷയുടെ മക്കൾക്കൊപ്പവും നമിതയ്ക്കൊപ്പുമെല്ലാം അച്ഛൻ ദിലീപിന്റെ സിനിമയിലെ കോമഡി സീനുകൾക്ക് ഡബ്സ്‌മാഷ് ചെയ്ത് മീനാക്ഷി പങ്കുവെക്കാറുണ്ടായിരുന്നു. അന്ന് വലിയ പ്രശംസയും മീനാക്ഷിക്ക് ലഭിച്ചിരുന്നു. അഭിനയത്തിൽ‌ മീനാക്ഷിക്കും ഒരു കൈ നോക്കാവുന്നതാണ് എന്നാണ് അന്ന് വീഡിയോ കണ്ട് പ്രേക്ഷകരിലേറെയും കുറിച്ചത്. അഭിനയത്തിന് പുറമെ നൃത്തത്തിലും കേമിയാണ് മീനാക്ഷി. മീനാക്ഷിയുടെ കോറിയോഗ്രാഫിയെക്കുറിച്ച് നമിത പ്രമോദ് നൃത്തം ചെയ്യുന്ന വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു.

More in Malayalam

Trending

Recent

To Top