Malayalam Breaking News
പ്രിയ വാര്യരുടെ വാക്കുകൾ കേട്ട് വിതുമ്പി കരഞ്ഞു ഒമർ ലുലു ; റോഷൻ പറഞ്ഞ കാര്യങ്ങൾ വേദനിപ്പിച്ചെന്നു നൂറിൻ !
പ്രിയ വാര്യരുടെ വാക്കുകൾ കേട്ട് വിതുമ്പി കരഞ്ഞു ഒമർ ലുലു ; റോഷൻ പറഞ്ഞ കാര്യങ്ങൾ വേദനിപ്പിച്ചെന്നു നൂറിൻ !
By
മലയാള സിനിമയിൽ ഇത്രയും ഓളങ്ങൾ ഒരു അഡാർ ലവ് പോലെ മറ്റൊരു ചിത്രവും ഉണ്ടാക്കിയിട്ടില്ല.ഒമർ ലുലുവിന്റെ മുൻ ചത്രങ്ങളായ ഹാപ്പി വെഡ്ഡിങ് , ചങ്ക്സ് എന്നിവയെക്കാൾ തരംഗം ഒരു അഡാർ ലവ് ഉയർത്തി വിട്ടു. ലോകമെമ്പാടും പ്രിയ വാര്യർ താരമാകുകയും ചെയ്തു.
പ്രിയ പ്രകാശ് വാര്യര്‍, റോഷന് അബ്ദുള്‍ റഹൂഫ്, നൂറിന് ഷെരീഫ്, അനീഷ് ജി മേനോന് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടെത്തിയ സിനിമയ്ക്ക് വ്യത്യസ്തമായ പ്രതികരണമായിരുന്നു ലഭിച്ചത്. മാണിക്യ മലരായ പൂവി എന്ന ഗാനം പുറത്തുവന്നതോടെയാണ് പ്രിയ പ്രകാശ് വാര്യര്‍ ശ്രദ്ധിക്കപ്പെട്ടത്. കണ്ണിറുക്കല്‍ സുന്ദരിയെക്കുറിച്ചറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും പിന്നീട്. ജൂനിയര്‍ ആര്ടിസ്റ്റായാണ് പ്രിയ സിനിമയിലേക്കെത്തിയത്. അഭിനയിക്കാന്‍ കഴിവുണ്ടെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് താരത്തെ ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് സംവിധായകന് വ്യക്തമാക്കിയിരുന്നു.
പ്രിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊക്കെ പിന്നീട് പുറത്തുവന്നിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രിയ താരമായി മാറുകയായിരുന്നു. നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും അഡാര്‍ ലവിന് ശേഷം മാത്രമേ അടുത്ത സിനിമയെന്ന നിലപാടിലായിരുന്നു താരം. സിനിമയ്ക്ക് പുറമെ പരസ്യത്തിലും താരം തിളങ്ങിയിരുന്നു. വിജയ് സേതുപതിയുടെ തമിഴ് പടം, സല്മാന് ഖാന്റെ നായികയായി ബോളിവുഡ് ചിത്രം, ഒമര്‍ ലുലുവിന്റെ അടുത്ത സിനിമ ഇവയില്‍ ഏത് സ്വീകരിക്കുമെന്ന് പ്രിയയോട് ചോദിച്ചപ്പോള്‍ ഒമറിക്കയുടെ പടമെന്നായിരുന്നു താരം പറഞ്ഞത്.
ജെബി ജംഗക്ഷനില്‍ പങ്കെടുക്കവെയായിരുന്നു പ്രിയ ഇങ്ങനെ പറഞ്ഞത്. നൂറിനൊപ്പം അതിഥിയായി ഒമര്‍ ലുലു എത്തിയപ്പോള്‍ ഈ വീഡിയോ ക്ലിപ്പിംഗ് കാണിച്ചിരുന്നു. ഈ വാക്കുകള്‍ തിരിച്ചെടുക്കണമോയെന്നായിരുന്നു ചോദ്യം. ഒരുപാട് ആളുകള്‍ അവരെ ഉപദേശിക്കാനെത്തുന്നു. അങ്ങനെ പ്രതീക്ഷിക്കാത്ത എക്സ്റ്റന്റിലാണ് കാര്യങ്ങള്‍. ഇത് കാണുമ്ബോള്‍ എന്തോ പോലെ തോന്നുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഉള്ളിലൊരു തിരയടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പരിപാടിക്കിടയില്‍ വികാരധീനനാവുകയായിരുന്നു അദ്ദേഹം. പ്രിയയ്ക്ക് തന്നോട് വഴക്കൊന്നുമില്ലെന്നും മുന്‍പും അങ്ങനെ സംസാരിക്കാറില്ലായിരുന്നവെന്നായിരുന്നു നൂറിന് പറഞ്ഞത്.. തന്നോടൊപ്പം അഭിനയിക്കുമ്ബോള്‍ സിങ്ക് കുറവായിരുന്നുവെന്ന് റോഷന് പറഞ്ഞിരുന്നു. അഭിമുഖങ്ങളിലും പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്നു. അതാണ് താന്‍ റോഷനൊപ്പം ഡാന്‍സ് കളിക്കാതിരുന്നതെന്നായിരുന്നു നൂറിന് പറഞ്ഞത്.
omar lulu and noorin sherif about priya varrier and roshan
