Connect with us

ആര്യയും സയേഷ്യയും വിവാഹത്തിന് ആശിർവാദം വാങ്ങിയത് രജനിയോടോ കമൽഹാസനോടോ അല്ല, മോഹൻലാലിനോട് ! അതിനു കാരണമുണ്ട് !

Malayalam Breaking News

ആര്യയും സയേഷ്യയും വിവാഹത്തിന് ആശിർവാദം വാങ്ങിയത് രജനിയോടോ കമൽഹാസനോടോ അല്ല, മോഹൻലാലിനോട് ! അതിനു കാരണമുണ്ട് !

ആര്യയും സയേഷ്യയും വിവാഹത്തിന് ആശിർവാദം വാങ്ങിയത് രജനിയോടോ കമൽഹാസനോടോ അല്ല, മോഹൻലാലിനോട് ! അതിനു കാരണമുണ്ട് !

ഇന്ത്യൻ സിനിമയിൽ നിരവധി ആരാധകരുളള സൂപ്പർ താരങ്ങളിൽ ഒരാളാണ് മോഹൻലാൽ . നടനവിസ്മയമായ മോഹൻലാലിൻറെ സിനിമകള്ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര് കാത്തിരിക്കാറുളളത്. താരത്തിന്റെ സിനിമകൾ എപ്പോൾ പുറത്തിറങ്ങിയാലും ആരാധകർ അത് ആഘോഷമാക്കാറുണ്ട്. ഏത് സിനിമകൾ പ്രഖ്യാപിച്ചാലും നടന്റെ അസാധ്യ പ്രകടനം കാണാനായി എല്ലാവരും കാത്തിരിക്കാറുണ്ട്. മാസായാലും ക്ലാസ് പടമായാലും തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ഗംഭീരമാക്കാറുണ്ട് മോഹൻലാൽ .

അടുത്തിടെ നടന്ന വനിത ഫിലിം അവാര്ഡില് പങ്കെടുക്കാൻ എത്തിയപ്പോൾ ധനുഷ് താനൊരു മോഹൻലാൽ ഫാൻ ആണെന്ന് വെളിപ്പെടുത്തിയിരുന്നു .. ഇതിനു മുന്പും താനൊരു കടുത്ത മോഹന്ലാല് ഫാനാണെന്ന കാര്യം ധനുഷ് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ സിനിമകള് വലിയ പ്രചോദനമാവാറുണ്ടെന്നാണ് ധനുഷ് വെളിപ്പെടുത്താറുളളത്. ഇപ്പോൾ ഒരിക്കൽ കൂടി ലാലേട്ടനോടുളള ഇഷ്ടം വെളിപ്പെടുത്തിയിരിക്കുകയാണ് ധനുഷ്. അവതാരക ധനുഷിനോട് മമ്മൂട്ടിയോ മോഹന്ലാലോ എന്ന് ചോദിച്ചപ്പോഴാണ് നടന്റെ മറുപടി വന്നത്.

’96’ എന്ന ചിത്രത്തിലൂടെ മലയാളി മനസുകളിലെ നിറസാന്നിധ്യമായ വിജയ് സേതുപതി മലയാളത്തിൻ്റെ മഹാനടനെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലാകുന്നു. താൻ ലാൽ സാറിൻ്റെ കടുത്ത ആരാധകനാണെന്നും ലാലേട്ടനെ കാണാൻ ആഗ്രഹമുണ്ടെന്നും തമിഴകത്തിൻ്റെ മക്കൾ സെൽവൻ വെളിപ്പെടുത്തുകയുണ്ടായി. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ ഫേസ്ബുക്കില് പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞതായി കുറിച്ചിരിക്കുന്നത്.

ഇപ്പോൾ മോഹൻലാലിൻറെ ആശിർവാദത്തിനായി എത്തിയിരിക്കുകയാണ് തമിഴ് നടൻ ആര്യയും .സൂര്യ , മോഹൻലാൽ, ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ മൂവിയാണ് ‘കാപ്പൻ’. ചിത്രത്തിൻറെ ഷൂട്ടിങ് പലയിടങ്ങളിലായി പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ഈ മാസം നടക്കുന്ന തങ്ങളുടെ കല്യാണം ക്ഷണിക്കാനായി ആര്യയും, സയേഷയും മോഹൻലാലിനെ കാണാൻ എത്തിയത്.മോഹൻലാലിലിനെ വിവാഹത്തിന് ക്ഷണിക്കുകയും, ഇരുവരും അനുഗ്രഹവും മേടിച്ചിട്ടാണ് മടങ്ങിയത്. ‘കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും മാർച്ചിൽ വിവാഹിതരാകുമെന്നും’ ആര്യയും സയേഷയും പ്രണയദിനത്തിൽ ട്വിറ്ററിൽ കുറിച്ചിരുന്നു.

arya and sayesha saigal with mohanlal

More in Malayalam Breaking News

Trending

Recent

To Top