News
നിത്യ ദാസിനോടൊപ്പം ഫോട്ടോയെടുക്കവെ മുടില്‍ തീപടര്‍ന്നു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
നിത്യ ദാസിനോടൊപ്പം ഫോട്ടോയെടുക്കവെ മുടില്‍ തീപടര്‍ന്നു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ഈ പറക്കും തളിക എന്ന ഒറ്റ ചിത്രം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നിത്യ ദാസ്. ഈ ദിലീപ് ചിത്രത്തിലൂടെയായിരുന്നു നിത്യയുടെ സിനിമാ അരങ്ങേറ്റവും. താഹ സംവിധാനം ചെയ്ത സിനിമയിലെ തമാശ രംഗങ്ങളും പാട്ടുകളുമെല്ലാം ഇന്നും പ്രേക്ഷകരോര്‍ത്തിരിക്കുന്നുണ്ട്. സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരം വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും പിന്‍വാങ്ങുകയായിരുന്നു. ഇപ്പോള്‍ വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് നടി.
പൈലറ്റായ പഞ്ചാബ് സ്വദേശിയുമായിട്ടുള്ള നടിയുടെ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഭര്‍ത്താവ് വിക്കിയെ കുറിച്ചും രണ്ടാളും പ്രണയിച്ച് വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ നിത്യ മുന്‍പ് പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ആഗ്രഹിച്ചത് പോലൊരു വിവാഹമായിരുന്നില്ല അന്ന് നടന്നതെന്ന് പറയുകയാണ് നടിയിപ്പോള്‍. നിത്യ ദാസ് സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം ഇപ്പോള്‍ ലൈം ലൈറ്റിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് നിത്യ ദാസ്. ഇടയ്ക്ക് കുറച്ച് കാലം ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നിന്നു എങ്കിലും പ്രേക്ഷകരുടെ സ്‌നേഹത്തിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ല. ഞാനും എന്റെ ആളും എന്ന റിയാലിറ്റി ഷോയില്‍ മെന്റര്‍ ആയി വരുന്നതിലൂടെ വീട്ടമ്മമാരുടെയും പ്രിയങ്കരിയാണിപ്പോള്‍ നിത്യ. ആ സ്‌നേഹ പ്രകടനത്തിന് ഇടയില്‍ ഒരു വന്‍ ദുരന്തം ഒഴിവായ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൊടുവള്ളിയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിന് വേണ്ടി എത്തിയതായിരുന്നു നിത്യ ദാസ്. ഉദ്ഘാടനത്തിന് ശേഷം എല്ലാവരും നിത്യയെ പരിചയപ്പെടുന്നതിന്റെയും സെല്‍ഫിയും ഫോട്ടോയും എടുക്കുന്നതിന്റെയും തിരക്കിലായിരുന്നു.
നിത്യയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനായി എത്തിയ രണ്ട് സ്ത്രീകള്‍ ആദ്യം സെല്‍ഫി എടുത്തു. അതിന് ശേഷം ഫോട്ടോയ്ക്ക് പോസ് കൊടുക്കവെയാണ് പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിച്ചത്. തീ നന്നായി കത്തി തുടങ്ങിയപ്പോള്‍ തന്നെ നിത്യ ദാസ് കണ്ടു. പേടിച്ച് കൂവി വിളിച്ച് നടി ഓടിയതോടെയാണ് മറ്റുള്ളവരും അത് കണ്ടത്. പെട്ടന്ന് അണച്ചത് കാരണം വലിയ അപകടം ഉണ്ടായില്ല. സാരിയില്‍ തീ പിടിക്കാത്തത് തന്നെ ഭാഗ്യം. പെട്ടന്ന് താന്‍ പേടിച്ചു പോയി എന്ന് നിത്യ ദാസ് പിന്നീട് പറയുന്നതും വീഡിയോയില്‍ കാണാം. നിത്യ കണ്ടില്ലായിരുന്നുവെങ്കില്‍ അതൊരു വന്‍ ദുരന്തം ആയേനെ.
അപകടത്തിന് ശേഷം അവിടെ നിന്നും മാറി നില്‍ക്കാന്‍ ഒരുങ്ങുകയായിരുന്ന നിത്യ തിരിഞ്ഞു നോക്കി ഫോട്ടോ എടുത്തോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന് പറഞ്ഞപ്പോള്‍ വാ ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് അവരെ വിളിക്കുന്നതും വീഡിയോയിലുണ്ട്. നിത്യയുടെ വലിയ മനസ്സിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
2001 ലാണ് നിത്യ അഭിനയത്തിലേക്ക് എത്തുന്നത്. ദിലീപിന്റെ നായികയായി ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. അഭിനയത്തില്‍ ഏഴ് വര്‍ഷം നിന്ന ശേഷം 2007 ലായിരുന്നു നിത്യയുടെയും കശ്മീരുകാരനായ അരവിന്ദ് സിംഗിന്റെയും വിവാഹം. ഫ്‌ളൈറ്റിനുള്ളില്‍ നിന്ന് കണ്ട് തുടങ്ങിയ പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ കുടുംബസമേതം പഞ്ചാബിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. പഞ്ചാബിലെ കടുകു പാടങ്ങള്‍ക്കു നടുവിലൂടെ സൈക്കിള്‍ ഓടിച്ചും നടന്നുമെല്ലാം യാത്ര ആസ്വദിക്കുന്ന നിത്യയെ ആണ് വീഡിയോയില്‍ കാണാനാവുക. ഇപ്പോഴും ഏറെ ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയം അല്ലായിരുന്നുവെങ്കില്‍ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതോ വീടിന്റെ അടുക്കളയില്‍ ഉണ്ടാകുമായിരുന്നു എന്നാണ് നിത്യ ദാസ് പറയുന്നത്. ജീവിതത്തില്‍ വേറെ എന്തെങ്കിലും ആകണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നടി ആവണം എന്ന ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അതിന് വേണ്ടി ഒന്നും ചെയ്തിരുന്നില്ല നിത്യ ദാസ് പറഞ്ഞു.
ഒരു മാഗസിനില്‍ അവിചാരിതമായി കവര്‍ ഫോട്ടോ വന്നതിനെ തുടര്‍ന്നാണ് നിത്യ ദാസിന്റെ തലവര മാറിയത്. സ്‌കൂള്‍ വിട്ടുവരുന്നവഴി ഫോട്ടോഗ്രാഫിയോട് താത്പര്യമിലുള്ള ഒരു അഭിഭാഷകന്‍ എന്നോട് ചോദിച്ചു, ‘ഒരു ഫോട്ടോ എടുത്തോടെ, മാഗസിന്‍ കവറിന് അയക്കാനാണ്’ എന്ന്. വീട്ടില്‍ ചോദിക്കാന്‍ പറഞ്ഞു. അദ്ദേഹം വന്നു ഫോട്ടോ എടുത്തു ഗൃഹലക്ഷ്മിയില്‍ കവര്‍ ഗേളായി വരികയും ചെയ്തു. അന്ന് എന്നെ ഫോട്ടോ എടുത്ത അഭിഭാഷകന്‍ പിന്നീട് ഫോട്ടോഗ്രാഫറായി മാറി.
മാഗസിനില്‍ വന്ന ആ കവര്‍ ഫോട്ടോ കണ്ടിട്ടാണ് മഞ്ജു ചേച്ചി ഈ പറക്കും തളികയിലെ നായികയായി എന്നെ സജസ്റ്റ് ചെയ്യുന്നത്. അങ്ങനെ ദിലീപേട്ടനാണ് എന്നെ വിളിച്ചത്. ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് എനിക്ക് അറിയില്ലായിരുന്നു പിന്നെ കരിവാരി തേച്ച നായികയാവും എന്ന്. ആദ്യം ഷൂട്ട് ചെയ്തത് പാട്ട് രംഗമായിരുന്നു. പിന്നീട് കൊച്ചിയില്‍ വന്ന് ബസന്തിയുടെ വേഷം കെട്ടി. ആരെങ്കിലുമൊക്കെ വന്ന് ആരാ നായിക എന്ന് ചോദിക്കുമ്പോള്‍ ദിലീപേട്ടന്‍ എന്നെ കാണിച്ചിട്ട് പറയും ഇതാണ് എന്ന്, അപ്പോള്‍ ‘അയ്യേ’ എന്ന് പറഞ്ഞ് പോവുമ്പോള്‍ എനിക്ക് സങ്കടം വരുമായിരുന്നു നിത്യ ദാസ് പറഞ്ഞു.
