Connect with us

കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് പുതുവത്സരാശംസകളുമായി അജിത്തും ശാലിനിയും; വൈറലായി ചിത്രങ്ങള്‍

News

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരജോടികളാണ് അജിത്തും ശാലിനിയും. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ക്കും കുടുംബചിത്രങ്ങള്‍ക്കുമെല്ലാം ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലൊന്നും അത്ര സജീവമല്ലായിരുന്ന ശാലിനി ഈ അടുത്ത കാലത്താാണ് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ആരംഭിച്ചത്.

ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് താരത്തിനുളളത്. ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ശാലിനി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുടുംബത്തിനൊപ്പമുളള ചിത്രമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. ചുരുങ്ങിയ നിമിഷങ്ങള്‍കൊണ്ട് തന്നെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

1999 ല്‍ അമര്‍ക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. 2000 ഏപ്രില്‍ 24 നാണ് ഇരുവരും വിവാഹിതരായത്. 2008 ല്‍ ശാലിനി ഒരു പെണ്‍കുഞ്ഞിന് ജന്മം നലകി. തുടര്‍ന്ന് 2015 ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞും ജനിച്ചു.

എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തുനിവ് ആണ് അജിത്തിന്റെ റിലീസാകാന്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വന്‍ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്.

More in News

Trending

Recent

To Top