News
ലക്ഷങ്ങള്‍ തരാനുണ്ട്, പൈസ ചോദിച്ച് വിളിച്ചാല്‍ ഫിറോസ് ഫോണ്‍ എടുക്കില്ല, സജ്‌ന വളരെ മോശമായിട്ടാണ് സംസാരിക്കുന്നത്; ബിഗ് ബോസ് താരങ്ങള്‍ക്കെതിരെ കരാറുകാരന്‍
ലക്ഷങ്ങള്‍ തരാനുണ്ട്, പൈസ ചോദിച്ച് വിളിച്ചാല്‍ ഫിറോസ് ഫോണ്‍ എടുക്കില്ല, സജ്‌ന വളരെ മോശമായിട്ടാണ് സംസാരിക്കുന്നത്; ബിഗ് ബോസ് താരങ്ങള്‍ക്കെതിരെ കരാറുകാരന്‍
കഴിഞ്ഞയാഴ്ചയായിരുന്നു ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാന്‍സജ്‌ന ദമ്പതികളുടെ വീടിന് നേരെ ആക്രമണം നടന്നതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. വീടുപണി കരാറെടുത്ത ഷഹീര്‍ എന്ന കോണ്‍ട്രാക്ടറാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇരുവരും ആരോപിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇതിന് മറുപടിയുമായി കരാറുകാരന്‍ ഷഹീര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാന്‍സജ്‌ന ദമ്പതികളുടെ വീടിന് നേരെ കഴിഞ്ഞയാഴ്ചയായിരുന്നു ആക്രമണം നടന്നത്. വീടുപണി കരാറെടുത്ത ഷഹീര്‍ എന്ന കോണ്‍ട്രാക്ടറാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു താരങ്ങളുടെ ആരോപണം. എന്നാല്‍ ഇപ്പോഴിതാ ഇതിന് മറുപടിയുമായി ഷഹീര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്മസ് രാത്രിയിലാണ് ഫിറോസും സജ്‌നയും സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ വലിയ രീതിയിലുള്ള ആരോപണം ഉന്നയിക്കുന്നതെന്നാണ് ഷഹീര്‍ പറയുന്നത്. 1500 ചതുരശ്ര അടിയുള്ള വീട് 1300 വെക്കാമെന്ന ധാരണയുണ്ടാവുന്നത് 2021 ന് മുമ്പാണ്. മീഡിയം ക്വാളിറ്റിയെന്നാണ് എഗ്രിമെന്റും കരാറുമൊക്കെയുള്ളതെന്നും കരാറുകാരന്‍ പറയുന്നു.
ഞാന്‍ വര്‍ക്ക് ഏറ്റെടുക്കുമ്പോള്‍ പാറയുടെ ഒരു ഫൌണ്ടേഷന്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതിന് ശേഷമുള്ള എല്ലാ പണികളും ഞാനാണ് ചെയ്യുന്നത്. അവര്‍ പറയുന്നതിന് അനുസരിച്ചുള്ള മോഡല്‍ വര്‍ക്കുകളാണ് ചെയ്തത്. സാധാരണയിലും വലിയ ജനലുകള്‍ ചെയ്യിച്ചപ്പോള്‍ അതിനുള്ള പൈസയൊക്കെ തരാമെന്ന് പറഞ്ഞിരുന്നു.
1500 ചതുരശ്ര അടിയുള്ള വീട് പിന്നീട് 1910 ലേക്ക് എത്തുകയും അതിനകത്ത് ധാരാളം അധികം വര്‍ക്കുകള്‍ ചെയ്യിക്കുകയും ചെയ്തു. കരാറില്‍ പറഞ്ഞതില്‍ കൂടുതലുള്ള പണികളായിരുന്നു പലതും. അവര്‍ പറഞ്ഞത് പ്രകാരമാണ് വാട്ടര്‍ പ്രൂഫ് പുട്ടിയും ഇട്ടുകൊടുക്കുന്നത്. സാധാരണ ഗതിയില്‍ 1300 രൂപയ്ക്ക് കരാര്‍ എടുക്കുന്ന വീട്ടില്‍ ഇങ്ങനെയൊന്നും ചെയ്തുകൊടുക്കില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.
പരിചയത്തിന്റെ പുറത്താണ് ഇത്രയും പണികള്‍ എടുത്തത്. എന്റെ അളിയന്റെ റിലേറ്റിവാണ് സജ്‌ന. എന്തെങ്കിലും ഒരു വര്‍ക്ക് ചെയ്ത് കഴിയാറാവുമ്പോള്‍ അവര്‍ വന്ന് പറയും ഇത് പൊളിച്ച് വേറെ മോഡല്‍ ചെയ്യാന്‍. അങ്ങനെ ഒരുപാട് അവര്‍ ദ്രോഹിച്ചു. ജനലും അതിന്റെ ഫ്രെയിമും ഞാന്‍ തന്നെയാണ് ചെയ്തത്. 45മുതല്‍ 55 വരെ സ്‌ക്വയര്‍ ഫീറ്റുള്ള ടൈലാണ് ഇവര്‍ക്ക് പറഞ്ഞിരുന്നത്.
എന്നാല്‍ ഫിറോസിന്റെ പരിചയത്തിലുള്ള വേറെ ആരുടെയോ കയ്യില്‍ നിന്നുമാണ് ടൈല്‍ എടുത്തത്. ഒരു മാസം കഴിഞ്ഞിട്ടാണ് ടൈല്‍ വരുന്നത്. അപ്പോള്‍ തന്നെ എനിക്ക് മൂന്ന് ലക്ഷത്തോളം രൂപ തരാനുള്ളപ്പോഴാണ് പണം പിന്നെ തരാമെന്ന് പറഞ്ഞത് പ്രകാരം ഞാന്‍ ടൈല്‍ പണി പൂര്‍ത്തിയാക്കി കൊടുക്കുന്നത്. എന്നാല്‍ പിന്നീട് ആ ടൈല്‍ പണിയുടെ പൈസയും കിട്ടാതായി. അതിന് ശേഷം സംസാരിച്ചതിനെ തുടര്‍ന്നാണ് ടൈലിന്റെ പൈസ കൊടുത്തത്.
പൈസ ചോദിച്ച് വിളിച്ചാല്‍ ഫിറോസ് ഫോണ്‍ എടുക്കില്ല, സജ്‌നയാണ് അപ്പോഴൊക്കെ സംസാരിക്കുക. അവരാവട്ടെ വളരെ മോശമായിട്ടാണ് സംസാരിക്കാറുണ്ടായിരുന്നത്. അതിന് ശേഷമാണ് ഫിറോസ് വിളിച്ച് രണ്ട് ഡോറുകളും ഒരു ബാത്ത് റൂമും റെഡിയാക്കി നല്‍കാന്‍ പറയുന്നത്. ഇത് ചെയ്ത് കഴിഞ്ഞാല്‍ ഒരു ലോണ്‍കിട്ടും അപ്പോള്‍ എന്റെ പൈസ തരാമെന്നുമായിരുന്നു വാഗ്ദാനം. അത് ചെയ്ത് കൊടുക്കാമെന്നും ഞാന്‍ സമ്മതിച്ചു.
അങ്ങനെ ഞാന്‍ ഒരു ബാംഗ്ലൂര്‍ യാത്ര നടത്തി തിരിച്ച് വന്നപ്പോഴേക്കും ആ പണി അവര്‍ ചെയ്തിരുന്നു. മാത്രമല്ല, ഇനി കരാറൊന്നുമില്ല, കാശ് തരാനും കഴിയില്ല, എന്താണെന്ന് വെച്ചാല്‍ ചെയ്‌തോയെന്നും പറഞ്ഞു. അങ്ങനെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരുന്ന വഴിയിലാണ് കതക് വെച്ചോ എന്ന് നോക്കാന്‍ വേണ്ടി പോയത്. അത് നോക്കിയതിന് ശേഷം മടങ്ങുകയും ചെയ്തു. പിറ്റേദിവസമാണ് തനിക്കെതിരെ ഇത്രയും വലിയ ആരോപണങ്ങള്‍ ഉന്നയിച്ച് ഇവര്‍ രംഗത്ത് വരുന്നതെന്നും ഷഹീര്‍ പറയുന്നു.
അതേസമയം, സാധനങ്ങള്‍ അടിച്ച് തകര്‍ത്തത് അദ്ദേഹം അല്ലെങ്കില്‍ പിന്നെന്തിനാണ് നഷ്ടങ്ങള്‍ തീര്‍ത്ത് തരാമെന്ന് സമ്മതിച്ചതെന്നാണ് ഫിറോസും സജ്‌നയും ചോദിക്കുന്നത്. പൊലീസ് മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പൊട്ടിച്ച ഗ്ലാസുകളെല്ലാം ഷഹീര്‍ തന്നെ ശരിയാക്കി തന്നിട്ടുണ്ട്. പൊട്ടിച്ചത് അവനല്ലെങ്കില്‍ പിന്നെന്തിനാണ് ഇങ്ങനെ ചെയ്തത്. നിരപരാധിയാണെങ്കില്‍ കേസിന് പോകാമായിരുന്നില്ലേ. തെറ്റ് ചെയ്തില്ലെങ്കില്‍ അത് ഏല്‍ക്കേണ്ട കാര്യമെന്താണ്.
സ്‌റ്റേഷനില്‍ എല്ലാ കാര്യവും സമ്മതിച്ച് വീണ്ടും ഇതിന് പിന്നില്‍ ഞാനല്ലെന്ന് പറയുമ്പോള്‍ പുള്ളിക്കാരന്‍ തന്നെ പുള്ളിയുടെ കുഴിതോണ്ടുകയാണെന്നും സജ്‌ന പറയുന്നു. ഒത്തുതീര്‍പ്പായി, പ്രശ്‌നങ്ങളൊന്നുമില്ലാതെ പോവട്ടെ എന്ന് കരുതിയിരിക്കുമ്പോള്‍ അയാള്‍ ചൊറിഞ്ഞ് ഞങ്ങളെ ഇളക്കുകയാണ്. ഇനി അവന്റെ പേരില്‍ എന്തൊക്കെ കേസുകളുണ്ടോ അതൊക്കെ ഞങ്ങള്‍ പുറത്തുകൊണ്ടുവരും. അവന്റെ യഥാര്‍ത്ഥ കാര്യക്ടറും ഞങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളും ജനം അറിയണം. ഇനി ഒരു കുടുംബത്തിനും ഇത്തരം അനുഭവം ഉണ്ടാവരുത് എന്നും ഇവര്‍ പറയുന്നു.
