Connect with us

റീ റിലീസിന് ഒരുങ്ങി ‘നിറം’;കുഞ്ചാക്കോ ബോബന്റെ ജന്മദിനം ആരാധകർ ആഘോഷിക്കുന്നത് ഇങ്ങനെ!

Movies

റീ റിലീസിന് ഒരുങ്ങി ‘നിറം’;കുഞ്ചാക്കോ ബോബന്റെ ജന്മദിനം ആരാധകർ ആഘോഷിക്കുന്നത് ഇങ്ങനെ!

റീ റിലീസിന് ഒരുങ്ങി ‘നിറം’;കുഞ്ചാക്കോ ബോബന്റെ ജന്മദിനം ആരാധകർ ആഘോഷിക്കുന്നത് ഇങ്ങനെ!

മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിച്ച സിനിമകളിൽ ഒന്നായിരുന്നു നിറം.കുഞ്ചാക്കോ ബോബനും ബേബി ശാലിനിയും ഒന്നിച്ചെത്തിയ ചിത്രം ഇന്നും ആരാധകരുടെ മനസ്സിൽ മായാത്ത ഓർമ്മകൾ സമ്മാനിക്കുന്നു.പ്രണയത്തിന്റെ കയ്പ്പും മധുരവും മലയാളികൾക്ക് പകർന്നു തന്ന ചിത്രം.1999ല്‍ എത്തിയ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം കുഞ്ചാക്കോ ബോബന്‍ എന്ന നടനെ താരപദവിയിലേക്ക് ഉയര്‍ത്തിയ ഒന്നുകുടിയായിരുന്നു.കുഞ്ചാക്കോ ബോബൻ എന്ന അതുല്യ പ്രതിഭയുടെ അഭിനയ മികവ് മലയാളികൾ തിരിച്ചറിഞ്ഞത് ചിത്രത്തിലൂടെയായിരുന്നു.

ഇപ്പോളിതാ ചിത്രം റിലീസായി ഇരുപതു വർഷം പിന്നിടുമ്പോൾ ആ നിറക്കാഴ്ച്ച ഒരിക്കൽക്കൂടി ആസ്വദിക്കാൻ അവസരം ഒരുക്കുകയാണ് ആരാധകർ.ഒക്ടോബര്‍ 27ന് കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിലാണ് ആലപ്പുഴ റൈബാന്‍ തിയേറ്ററില്‍ ചിത്രം റിലീസ് ചെയ്യുന്നത്. രാവിലെ ഏഴരക്കാണ് ഷോ. ചാക്കോച്ചന്റെ ജന്മദിനാഘോഷത്തിനൊപ്പം ഒരു ക്യാന്‍സര്‍ രോഗിയെ സഹായിക്കാന്‍ കൂടിയാണിത്.
ശാലിനി നായികയായി എത്തിയ ചിത്രത്തില്‍ ജോമോള്‍, ദേവന്‍, ലാലു അലക്‌സ്, ബോബന്‍ ആലുമ്മൂടന്‍, അംബിക, ബിന്ദു പണിക്കര്‍, കെ പി എ സി ലളിത, കോവൈ സരള, ബാബു സ്വാമി എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ഹിറ്റായിരുന്നു.

niram film re-release in october 27

Continue Reading
You may also like...

More in Movies

Trending

Recent

To Top