Movies
ആകാശഗംഗയേക്കാൾ കൂടുതൽ ഭയാനകം; യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി ആകാശഗംഗ 2 ട്രെയ്‌ലർ!
ആകാശഗംഗയേക്കാൾ കൂടുതൽ ഭയാനകം; യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി ആകാശഗംഗ 2 ട്രെയ്‌ലർ!
By
മലയാളത്തിലെ എക്കാലത്തേയും ഹൊറർ ചിത്രങ്ങളിൽ ഒന്നായിരുന്നു ആകാശഗംഗ.1999ല്‍ പുറത്തു വന്ന ചിത്രത്തിന് വലിയ വിജയമാണ് ലഭിച്ചത്.ഇപ്പോളിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം അവതരിപ്പിക്കുകയാണ് സംവിധായകൻ വിനയന്‍.മലയാള സിനിമയിൽ ഒരു തരംഗം സൃഷ്‌ടിച്ച ചിത്രമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആകാശഗംഗയ്ക് രണ്ടാം ഭാഗമെത്തുമ്പോൾ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.ഇപ്പോൾ ആകാശഗംഗ 2 ന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.രണ്ടാംഭാഗം ആദ്യത്തിനേക്കാൾ ഭയപ്പെടുത്തുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.മാത്രമല്ല ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയിരിക്കുകയാണ്.
രമ്യ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദന്‍, ഹരീഷ് കണാരന്‍, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, റിയാസ്, ആരതി, പ്രവീണ, തെസ്‌നി ഖാന്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിനയന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രകാശ് കുട്ടിയാണ്. ഹരിനാരായണന്‍, രമേശന്‍ നായര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ബിജിബാലും ബേണി ഇഗ്നേഷ്യസും ചേര്‍ന്നാണ്.
akashaganga 2 trailer release