നിമിഷയ്ക്ക് കാമുകനുണ്ടോ? ആ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ !
ബിഗ് ബോസ് മലയാളം സീസണ് 4ലൂടെ പരിചിതയാ താരമാണ് നിമിഷ പിഎസ്. ഒരിക്കല്‍ പുറത്തായ ശേഷം തിരികെ വന്ന താരം കൂടിയായ നിമിഷ ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളുമൊക്കെയാണ് നിമിഷയെ താരമാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിമിഷ.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നിമിഷ. യൂട്യൂബ് ചാനലുകളും തങ്ങളോട് പെരുമാറിയതിനെക്കുറിച്ചും ബിഗ് ബോസ് അള്ട്ടിമേറ്റിനെക്കുറിച്ചും തന്റെ പ്രണയത്തെക്കുറിച്ചുമൊക്കെ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ മനസ് തുറക്കുന്നുണ്ട്.
ബിഗ് ബോസ് അള്‍ട്ടിമേറ്റില്‍ പോകുമോ എന്നായിരുന്നു ഒരാള്‍ക്ക് നിമിഷയില്‍ നിന്നും അറിയേണ്ടിയിരുന്നത്. മലയാളത്തില്‍ അള്‍ട്ടിമേറ്റ് നടക്കുമോ എന്നറിയില്ലെന്നും നടക്കുകയാണെങ്കില്‍ പോകാന്‍ റെഡിയാണെന്നും നിമിഷ പറയുന്നു. പക്ഷെ മതിയായ പണം നല്‍കണമെന്നാണ് നിമിഷ പറഞ്ഞത്
കഴിഞ്ഞ സീസണില്‍ ഏറ്റവും കുറവ് പ്രതിഫലം ലഭിച്ചത് ഇന്ഫ്ളുവേഴ്സിനായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് നല്‍കിയത് ഞങ്ങളായിരുന്നു. അടുത്ത തവണ പോവുകയാണെങ്കില്‍ അവര്‍ എന്റെ സമയത്തിനുള്ള പണം നല്‍കണം. പൈസ മുഖ്യം ബിഗിലേ… എന്നാണ് നിമിഷ പറയുന്നത്.
ടോക്സിക് ഫാന്‍സിനേയും പക്ഷപാതം കാണിക്കുന്ന യുട്യൂബ് ചാനലുകളേക്കുറിച്ചുമുള്ള അഭിപ്രായം എന്താണ് എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നു. ഞാനിതേക്കുറിച്ച് ഇന്നലെ ചിന്തിച്ചിരുന്നു. മീഡിയ ഞങ്ങളോട് എത്രത്തോളം അനീതിയാണ് കാണിച്ചതെന്നാണ് താരം പറയുന്നത്.
ഞങ്ങളെന്ന് പറയുമ്പോള്‍ ഞാനും ജാസ്മിനും റിയാസുമൊക്കെയുള്ള ഗ്യാങ്. ഞങ്ങള്‍ റിയലായിരുന്നു. അകത്തും പുറത്തും ഞങ്ങള്‍ റിയലായിരുന്നു. ഇന്നും എനിക്ക് എന്റെ പേര് യുട്യൂബില്‍ സെര്‍ച്ച് ചെയ്ത് നോക്കാനുള്ള ധൈര്യമില്ലെന്നും നിമിഷ പറയുന്നു.കാരണം ഞാന്‍ പുറത്തായപ്പോള്‍ എന്റെ അക്കൗണ്ട് മാനേജ് ചെയ്തവര്‍ പറഞ്ഞ് നിന്റെ പേര് യൂട്യൂബിലോ ഗൂഗിളിലോ സെര്‍ച്ച് ചെയ്ത് നോക്കരുതെന്നാണ്. ഭയങ്കരമായ സ്ലട്ട് ഷെയ്മിംഗ് നടന്നിരുന്നു, വിദ്വേഷ വര്‍ഷമായിരുന്നു ചില യൂട്യൂബ് ചാനലുകള്‍. ഞങ്ങളും വികാരങ്ങളൊക്കെയുള്ള മനുഷ്യരാണെന്ന പരിഗണന ഈ ചാനലുകള്‍ നല്‍കിയില്ലെന്ന് നിമിഷ പറയുന്നു.
ഞങ്ങളെ ആക്രമിച്ചു കൊണ്ടേയിരുന്നു. അത് കണ്ട് ഒപ്പം കൂടിയ ഒരുപാട് പേരുണ്ട്. ഞങ്ങളെ മനുഷ്യരായി കാണാന്‍ പോലും നില്‍ക്കാതെ യുട്യൂബുകള്‍ പറയുന്നത് വിശ്വസിച്ചു. ഇന്നും എനിക്ക് മെസേജുകള്‍ ലഭിക്കാറുണ്ട്, നിങ്ങളെ ഞങ്ങള്‍ തെറ്റിദ്ധരിച്ചു. ഈ യൂട്യൂബ ്ചാനലില് നിങ്ങള്‍ക്കെതിരെ പറഞ്ഞത് ഞങ്ങള്‍ വിശ്വസിച്ചിരുന്നുവെന്ന് പറഞ്ഞത്. ഞങ്ങളിതൊന്നും അര്‍ഹിച്ചിരുന്നില്ല എന്നതാണ് സത്യമെന്നും നിമിഷ പറയുന്നു.
ചില ആളുകളുടെ കൂടെയായിരുന്നു എന്ന കാരണത്തിന്റെ പേരില്‍ ഈ ആരാധകരും ചാനലുകളും എനിക്കെതിരെ വെറുപ്പ് പ്രചരിപ്പിച്ചു. അവര്‍ ചെയ്തതിലൊന്നും എനിക്കൊരു പങ്കുമില്ലാതിരുന്നിട്ടും. ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് എന്നെ ആക്രമിച്ചത്. മലയാളി പ്രേക്ഷകര്‍ മനസിലാക്കേണ്ട കാര്യമാണത്. കൂടെ നിന്നതിന്റെ പേരില്‍ കുറ്റവാളിയാകില്ലെന്നും നിമിഷ വ്യക്തമാക്കുന്നുണ്ട്.
എയര്‍പോര്‍ട്ട് ക്രഷിന്റെ പേര് പറയാമോ? എന്ന ചോദ്യത്തിന് ആ രഹസ്യം എന്നോടൊപ്പം മണ്ണില്‍ അടിഞ്ഞ് ഇല്ലാതാകുമെന്നായിരുന്നു നിമിഷയുടെ മറുപടി. ിപന്നാലെ നിങ്ങള്‍ക്കിപ്പോള്‍ കാമുകനുണ്ടോ? എന്നൊരാള്‍ ചോദിച്ചു. ഇതിന് ചിലപ്പോള്‍ എന്ന മറുപടിയ്ക്കൊപ്പം യുവാവിനൊപ്പമുളള ചിത്രവും നിമിഷ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സുഹൃത്തിന്റെ മുഖം ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നില്ല.
ഞാന്‍ അമേരിക്കയില്‍ നിന്നുമാണ്. ആദ്യമായാണ് ബിഗ് ബോസ് കണ്ടത്. നിങ്ങളായിരുന്നു അവിടെയുളളവരില്‍ ഏറ്റവും വെസ്റ്റേണ്‍ എന്നൊരാള്‍ പറഞ്ഞതും ശ്രദ്ധ നേടുന്നുണ്ട്.. ഞാന്‍ പുറത്തായത് പിന്നെ എങ്ങനെയാണെന്നാണ് കരുതുന്നതെന്നാണ് നിമിഷ തിരിച്ച് ചോദിച്ചത്. താന്‍ ബിഗ് ബോസ് വീട്ടില്‍ ചുരിദാറോ സാരിയോ ഹാഫ് സാരിയോ ധരിക്കണമായിരുന്നു. ജാസ്മിന് ജീവിക്കുന്ന ബാംഗ്ലൂരില്‍ തന്നെയാണ് ഞാനും ജീവിക്കുന്നത്. പക്ഷെ ഞാന്‍ അങ്ങനെയൊന്നും ചെയ്യാറില്ല എന്ന് പറയണമായിരുന്നുവെന്നും പക്ഷെ ഫേക്കായിരിക്കാനാകില്ല തനിക്കെന്നുമാണ് നിമിഷ പറയുന്നത്.
