Connect with us

ഞാൻ സിനിമയിൽ വരുമെന്ന് ചെറിയൊരു ധാരണയെങ്കിലും ഉണ്ടായിരുന്ന ഒരേയൊരാൾ അച്ഛൻ മാത്രമായിരുന്നു;പൃഥ്വിരാജ് പറയുന്നു

Movies

ഞാൻ സിനിമയിൽ വരുമെന്ന് ചെറിയൊരു ധാരണയെങ്കിലും ഉണ്ടായിരുന്ന ഒരേയൊരാൾ അച്ഛൻ മാത്രമായിരുന്നു;പൃഥ്വിരാജ് പറയുന്നു

ഞാൻ സിനിമയിൽ വരുമെന്ന് ചെറിയൊരു ധാരണയെങ്കിലും ഉണ്ടായിരുന്ന ഒരേയൊരാൾ അച്ഛൻ മാത്രമായിരുന്നു;പൃഥ്വിരാജ് പറയുന്നു

മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. 20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന്‍ ചിത്രം നക്ഷത്രക്കണ്ണുള്ള രാജകുമാര നിലൂടെ നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി മലയാളത്തില്‍ മാത്രം പൂര്‍ത്തിയാക്കിയത് നൂറിലധികം ചിത്രങ്ങള്‍. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഇതര ഭാഷകളിലായി പതിനഞ്ചോളം ചിത്രങ്ങള്‍. അഭിനയ ജീവിതത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കും മുന്‍പേ താന്‍ എന്നും സ്വപ്‍നം കണ്ട സംവിധായകനാവുക എന്ന ആഗ്രഹവും പൃഥ്വി യാഥാര്‍ഥ്യമാക്കി. അതും മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രം ലൂസിഫര്‍ ഒരുക്കിക്കൊണ്ട്.

ഗായകനായും സംവിധായകനായും നിർമ്മാതാവായും താരം വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയാണ്. കെജിഎഫ് 2, കാന്താര പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കേരളക്കരയിൽ എത്തിച്ച് ആവേശം തീർക്കാനും പൃഥ്വിക്കായി. പൃഥ്വിരാജിനെയാണ് ഇന്ന് പല യുവനടന്മാരും മാതൃകയാക്കുന്നത് പോലും.അത് പലരും അഭിമുഖങ്ങളിൽ പറയാറുമുണ്ട്. പലപ്പോഴും ബോളിവുഡിൽ പോലും മലയാള സിനിമയുടെ മുഖമായി മാറാൻ പൃഥ്വിരാജിന് കഴിയാറുണ്ട്. ഇപ്പോഴിത കുറച്ച് നാൾ മുമ്പ് മിർച്ചി മലയാളത്തിന് നൽകിയൊരു അഭിമുഖത്തിൽ തന്റെ പഠനകാലത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

താൻ സിനിമയിൽ വരുമെന്ന് ചെറിയൊരു ധാരണയെങ്കിലും ഉണ്ടായിരുന്ന ഒരേയൊരാൾ അച്ഛൻ മാത്രമായിരുന്നുവെന്നാണ് പൃഥ്വിരാജ് പറയുന്നത്.മറ്റ് കുടുംബാം​ഗങ്ങളെല്ലാം തന്നെ സിനിമയ്ക്ക് ചേരാത്ത ഒരാളായിട്ടാണ് കാണുന്നതെന്നും പൃഥ്വിരാജ് വീഡിയോയിൽ പറയുന്നുണ്ട്. ‘ഞാനും ചേട്ടനും ചിലപ്പോൾ സിനിമയിൽ വന്നേക്കുമെന്നൊരു ധാരണ അച്ഛന് നേരത്തെ ഉണ്ടായിരുന്നു.’

‘പക്ഷെ എന്റെ ഫാമിലിയിലുള്ള മറ്റാർക്കും അത്തരം ഒരു തോന്നലുണ്ടായിരുന്നില്ല. ബുദ്ധിജീവി ടൈപ്പാണ് ഞാനെന്നല്ല അവർ ചിന്തിച്ചത്. സിനിമയ്ക്ക് പറ്റിയൊരു ആളെയല്ല ഞാൻ എന്നാണ് എന്റെ കുടുംബത്തിലെ മറ്റ് ആളുകൾ കരുതിയിരുന്നത്. സ്കൂളിൽ നാടകമൊക്കെ ചെയ്തിട്ടുണ്ട് ഞാൻ.’

‘ഞാൻ ഒരു എൻട്രൻസ് എക്സാമും എഴുതിയിട്ടില്ല. ഞാൻ പന്ത്രണ്ട് പാസായി പുറത്തിറങ്ങിയ സമയത്ത് എല്ലാവരും എഞ്ചിനീയറിങും മെഡിസിനും പഠിക്കാനുള്ള തിടുക്കത്തിലും അതിനായുള്ള ഓട്ടത്തിലുമാണ്.”എഞ്ചിനീയറിങ് എൻട്രൻസോ മെഡിക്കൽ എൻട്രൻസോ എഴുതിയില്ലെങ്കിൽ എന്തോ മഹാ അപരാതം ചെയ്തുവെന്ന് ആളുകൾ ചിന്തിക്കുന്ന സമയം കൂടിയായിരുന്നു ഞാൻ പന്ത്രണ്ടാം ക്ലാസ് പാസായപ്പോൾ. പക്ഷെ ഞാനിത് രണ്ടും എഴുതിയിട്ടില്ല. ഞാൻ അതിനൊരു ശ്രമം പോലും നടത്തിയിട്ടില്ല.’അന്നേ ഇത് രണ്ടും എനിക്ക് വേണ്ടായെന്നാരു തീരുമാനം എനിക്കുണ്ടായിരുന്നു. ഞാൻ പിന്നീട് പഠിക്കാൻ പോയത് വേറൊരു രാജ്യത്താണ്. പഠിക്കുന്ന വിഷയത്തോടുള്ള താൽപര്യം കൊണ്ടല്ല വിദേശത്ത് പോയി പഠിച്ചത്. പതിനേഴ് വയസിൽ വേറൊരു രാജ്യത്ത് പോയി ഒറ്റയ്ക്ക് ജീവിക്കുക. നമുക്ക് പരിചയമില്ലാത്തൊരു സൊസൈറ്റിയിൽ ജീവിക്കുക എന്നതൊക്കെ കരുതിയാണ് ഞാൻ പോയത്.’

‘അതിനോടുള്ള താൽപര്യം കൊണ്ടാണ് പ്രധാനമായും വിദേശത്ത് പോയതും. ഞാൻ ഔട്ട്സ്റ്റാന്റിങ് സ്റ്റുഡന്റ് ആയിരുന്നില്ല. പക്ഷെ പഠിക്കാൻ കുഴപ്പമില്ലായിരുന്നു. ഞാൻ ഒരിക്കലും തോറ്റിട്ടില്ല’ പൃഥ്വിരാജ് പറഞ്ഞു. മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിക്കണമെന്ന് അതിയായ ആ​ഗ്രഹമുള്ള നടൻ കൂടിയാണ് പൃഥ്വിരാജ്. തുടക്കത്തിൽ മലയാളത്തിൽ നിന്ന് ഇത്രയേറെ അപമാനിക്കപ്പെട്ട മറ്റൊരു നടനുണ്ടാകില്ല. അഭിപ്രായങ്ങൾ മുഖം നോക്കാതെ പറഞ്ഞതിന്റെ പേരിൽ അന്ന് പൃഥ്വിരാജിനെ അഹങ്കാരിയെന്നാണ് ഒരു വിഭാ​ഗം പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നത്.

അതേ പൃഥ്വിരാജിനെ ഇന്ന് മലയാളത്തിലെ സിനിമാ പ്രേമികൾ രാജു ഏട്ടൻ എന്നാണ് സ്നേഹത്തോടെ വിളിക്കുന്നത്. അതും ഒരു തരത്തിൽ നോക്കിയാൽ പൃഥ്വിരാജിന്റെ അധ്വാനം ഫലം കണ്ടതിന്റെ തെളിവാണ്.ഏറ്റവും അവസാനം റിലീസ് ചെയ്ത പൃഥ്വിരാജ് സിനിമ ​ഗോൾഡാണ്. അക്ഷയ് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം ബഡേ മിയാൻ ചോട്ടേ മിയാൻ സിനിമയിൽ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. കബീർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് വൈറലായിരുന്നു. വളരെ നാളുകൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് സിനിമ കൂടിയാണിത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top