റോബിന്റെ മധുരപ്രതികാരാമോ..?? പിന്നാലെ ദിൽഷയെ വലിച്ചുകീറി സോഷ്യൽ മീഡിയ; ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു….
By
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിന് മുമ്പ് റോബിനെ മലയാളികള്‍ക്ക് അത്ര പരിചിതനായിരുന്നില്ല. എന്നാല്‍ ബിഗ് ബോസിലൂടെ റോബിന്‍ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു.
ഷോയില്‍ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറാന്‍ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യല്‍ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇപ്പോൾ ഇരുവരും.
ഇപ്പോഴിതാ റോബിൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. റോബിൻ പങ്കുവെച്ച ചിത്രത്തിന് താഴെ ദിൽഷ ഇത് കാണുന്നില്ലേ എന്ന് ചോദിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. റോബനും ആരതിയും ജി പിയും ഗോപിക അനിലും ഒരുമിച്ചുള്ള ചിത്രമാണ് റോബിൻ പങ്കുവെച്ചത്.
ദിൽഷ ഇത് കാണണം, ആരതി തന്നെയാണ് റോബിന് ചേരുന്നത് എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിൽ എന്തിനാണ് ദിൽഷയെ വലിച്ചിടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. ഞാൻ ഒരു റോബിൻ ഫാൻ ആണ്.
പക്ഷേ ദിൽഷ ഇത് കാണാൻ പറയുന്നത് എന്തിനാണ്. ബി ബി കഴിഞ്ഞു, രണ്ടാളും രണ്ടാളുടെ വഴിക്കായി. ഡോക്ടറുടെ ലൈഫിൽ നേട്ടങ്ങളും ദിൽഷയുടെ ലൈഫിലും ഓരോ കാര്യങ്ങളും ഉണ്ടായിക്കാണുമല്ലോ എന്നാണ് ഒരാൾ കമന്റിട്ടത്.
അതേ സമയം, ഡി ഫോർ ഡാൻസിൽ ദിൽഷ ഉണ്ടായിരുന്ന സമയത്ത് ദിൽഷയും ജി പിയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഇവർ തമ്മിൽ സൗഹൃദം മാത്രമാണ് ഉണ്ടായത്. അടുത്തിടെയാണ് ജി പിയുടെ വിവാഹം കഴിഞ്ഞത്. സീരിയൽ നടി ഗോപികയെയാണ് ജി പി വിവാഹം കഴിച്ചത്. ദിൽഷ ഡാൻസ് പരിപാടികളുമായി തിരക്കിലാണ്.
അതേസമയം റോബിനും ആരതിയും തമ്മിൽ പിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഒരു അഭിമുഖത്തില്‍ ഇത്തരത്തിലുള്ള വാര്‍ത്തകളോടുള്ള റോബിന്റെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ”ഞങ്ങള്‍ അതിനോടൊന്നും പ്രതികരിക്കാന്‍ പോയില്ല.
ആരതി ഇവിടെ തന്നെ ഇരിപ്പുണ്ട്. അതോടെ ആ സംശയം തീര്‍ന്നുവല്ലോ. ആളുകള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. നമ്മള്‍ അതിനൊന്നും മറുപടി കൊടുക്കാന്‍ പോകേണ്ടതില്ല. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണ്. എന്തുകൊണ്ടായിരിക്കാം അത്? വ്യക്തിപരമായ എല്ലാ കാര്യങ്ങളും മനസിലാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാം എന്നുള്ളതു കൊണ്ടായിരിക്കാമല്ലോ” എന്നാണ് റോബിന്‍ പറഞ്ഞത്.
‘സ്വന്തമായി കരിയറുണ്ടാക്കിയെടുത്ത, വ്യക്തിത്വമുള്ള ആളാണ് ആരതി. ഞാന്‍ വേണോ വേണ്ടയോ എന്ന് അവര്‍ക്ക് തീരുമാനിക്കാം. എന്തെങ്കിലും നല്ലത് കണ്ടതുകൊണ്ടാകുമല്ലോ എന്നെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ ആരും കൊങ്ങയ്ക്ക് പിടിച്ച് കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതല്ല.
പിരിയിപ്പിക്കാന്‍ ആളുകള്‍ ഒരുപാട് പേര് ശ്രമിക്കുന്നുണ്ട്. പക്ഷെ അതിനെയൊന്നും ഗൗനിക്കുന്നില്ല. അതിനെയൊക്കെ ഗൗനിക്കാന്‍ പോയാല്‍ നമ്മുടെ സമയം വെറുതേ പോകും എന്നേയുള്ളൂ. ഞങ്ങള്‍ രണ്ടു പേരും ഇപ്പോള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ കുടുംബവും സന്തോഷത്തിലാണ്” എന്നാണ് റോബിൻ വ്യക്തമാക്കിയത്.