Connect with us

ഗബ്രി ജാസ്മിനെ യൂസ് ചെയ്യുന്നു;ജാസ്മിന്റെ പിതാവിന് ഇപ്പോഴും ഗബ്രിയോട് വെറുപ്പ്? ആ രഹസ്യം വെളിപ്പെടുത്തി ജാസ്മിൻ!!

Malayalam

ഗബ്രി ജാസ്മിനെ യൂസ് ചെയ്യുന്നു;ജാസ്മിന്റെ പിതാവിന് ഇപ്പോഴും ഗബ്രിയോട് വെറുപ്പ്? ആ രഹസ്യം വെളിപ്പെടുത്തി ജാസ്മിൻ!!

ഗബ്രി ജാസ്മിനെ യൂസ് ചെയ്യുന്നു;ജാസ്മിന്റെ പിതാവിന് ഇപ്പോഴും ഗബ്രിയോട് വെറുപ്പ്? ആ രഹസ്യം വെളിപ്പെടുത്തി ജാസ്മിൻ!!

പലയിടത്തും ചുവടുകൾ പിഴച്ചുപോയ, വ്യാപകമായ സൈബർ അറ്റാക്ക് നേരിട്ട ബിഗ് ബോസ് മലയാളം മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ജാസ്മിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്.

ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെയാണ് ജാസ്മിൻ മലയാളി പ്രക്ഷകർക്കിടയിൽ ചർച്ചയായി മാറുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ ഷോയിൽ നിറഞ്ഞ് നിൽക്കാൻ ജാസ്മിന് സാധിച്ചു.

ഒരുപക്ഷെ സീസൺ 6 ൽ ഗബ്രിയുമായുള്ള കൂട്ടുകെട്ട് ജാസ്മിന് തിരിച്ചടിയായി. കടുത്ത വിമർശനമാണ് ഈ കോമ്പോയ്ക്കെതിരെ പിന്നീട് ഉയർന്നത്. സുഹൃത്താണെന്ന് പറഞ്ഞ് പങ്കാളിയോടെന്ന പോലെയാണ് ജാസ്മിന്റെ പെരുമാറ്റമെന്ന ആക്ഷേപം ശക്തമായി.എന്തിന് ഈ സൗഹൃദത്തിന്റെ പേരിൽ ജാസ്മിന്റെ വിവാഹം പോലും മുടങ്ങുന്ന സാഹചര്യമുണ്ടായി.

എന്നാൽ ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ജാസ്മിൻ സൈബർ ആക്രമണങ്ങളെയെല്ലാം സധൈര്യം നേരിട്ടു. ഗബ്രിയുമായുള്ള സൗഹൃദം ഹൗസിലെന്നത് പോലെ തന്നെ പുറത്തും തുടർന്നു. ഇതോടെ ഈ കൂട്ടുകെട്ടിന് പുറത്ത് കൂടുതൽ സ്വീകാര്യത ലഭിച്ച് തുടങ്ങി. ഗബ്രിയുമായി മാത്രമല്ല ഹൗസിലെ മറ്റ് സഹമത്സരാർത്ഥികളുമായും വലിയ ആത്മബന്ധമാണ് ജാസ്മിൻ സൂക്ഷിക്കുന്നത്.

ഒരു വിഭാഗം ആളുകള്‍ നിരന്തരം അധിക്ഷേപങ്ങളും വിമർശനങ്ങളും നടത്തിയിട്ടും ബിഗ് ബോസില്‍ തുടങ്ങിയ സുഹൃദ് ബന്ധം ഇപ്പോഴും തുടരുന്നവരാണ് ജാസ്മിന്‍ ജാഫറും ഗബ്രിയും. ബിഗ് ബോസിന് ശേഷം മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഈ അധിക്ഷേപങ്ങള്‍ തുടർന്നതോടെ ശക്തമായ മറുപടിയുമായി ജാസ്മിനും ഗ്രബിയും രംഗത്ത് വരികയും നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്നാൽ ബിഗ് ബോസിൽ നിന്നും ഗബ്രി പുറത്തായതിന് ശേഷം ജാസ്മിൻ ഗബ്രിയുടെ മാലയും ഫോട്ടയുമൊക്കെ സൂക്ഷിച്ചിരുന്നു. ജാസ്മിന്റെ കുടുംബം ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോൾ ആദ്യം ചെയ്തത് ഇത് രണ്ടും എടുത്തുമാറ്റുകയായിരുന്നു. ഇനി ജാസ്മിന് ഇത് വേണ്ടെന്നായിരുന്നു പിതാവ് വ്യക്തമാക്കിയത്.

എന്നാൽ ഹൗസിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ജാസ്മിനും ഗബ്രിയും സൗഹൃദം തുടർന്നെങ്കിലും ഇരുവരുടേയും കുടുംബം എങ്ങനെയാണ് ഈ കൂട്ടുകെട്ടിനെ കാണുന്നത് എന്ന് പലപ്പോഴും ആരാധകർ ചോദിച്ചിട്ടുണ്ട്. ഗബ്രിയെ ജാസ്മിന്റെ പിതാവിന് ഇപ്പോഴും വെറുപ്പാണോ, ജാസ്മിൻ ഗബ്രിയുടെ വീട്ടിൽ പോയിട്ടുണ്ടോ, ഇരുവരുടേയും കുടുംബാംഗങ്ങൾ പരസ്പരം കണ്ടിട്ടുണ്ടോയെന്നൊക്കെയാണ് ആരാധകർക്ക് അറിയേണ്ടിയിരുന്നത്.

ഇപ്പോഴിതാ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ജാസ്മിനും ഗബ്രിയും.
‘എന്‌റെ അത്തയും ഗബ്രിയും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴും എന്നെ കുറിച്ച് ആളുകൾ എന്തെങ്കിലും പറ‍ഞ്ഞാൽ എന്റെ അത്ത ട്രിഗറാകും. പുള്ളിക്ക് അറിഞ്ഞൂട എങ്ങനെ റിയാക്ട് ചെയ്യണമെന്ന്. അവർ നാട്ടിൻപുറത്തുകാരാണ്.

സോഷ്യൽ മീഡിയ എന്തെന്നോ സിനിമ എന്തെന്നോ ഒക്കെ അറിയാത്തവരാണ്. പണ്ട് എന്നെ കണ്ണെഴുതാനോ നല്ല മാലയിടാനോ ഒന്നും അത്ത സമ്മതിക്കില്ലായിരുന്നു. നാട്ടുകാര് എന്തെങ്കിലും പറയും എന്നായിരുന്നു. എല്ലാവരും എന്റെ മോളെ കുറിച്ച് നല്ലത് പറയണം എന്നാണ് അത്ത ആഗ്രഹിക്കുന്നത്.

ഗബ്രി ജാസ്മിനെ യൂസ് ചെയ്യുന്നു എന്നൊക്കെ പലരും വീഡിയോ ചെയ്തത് കേട്ടതോടെ എന്റെ മകളെ പറ്റി ആൾക്കാർ മോശം പറയുന്നുവെന്ന ചിന്തയായിരുന്നു അത്തക്ക്. ഞാൻ ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങി അവരെ കാര്യം പറഞ്ഞ് ബോധിപ്പിച്ചതോടെ അവർക്കാർക്കും ഇവനോട് യാതൊരു പ്രശ്നവും ഇല്ല.

ബിഗ് ബോസിൽ വെച്ച് ഗബ്രിയുടെ മാലയും ഫോട്ടോയുമൊക്കെ എടുത്ത് മാറ്റിയത് ആ പാനിക്ക് സിറ്റുവേഷനിൽ ചെയ്ത് പോയതാണ്. ഇപ്പോഴും ഞാൻ ബിഗ് ബോസിൽ വെച്ച് അത്തയ്ക്ക് എത്ര ബ്ലോക്ക് ഉണ്ടെന്ന് ചോദിച്ചത് പരിഹസിക്കാറുണ്ട് ചിലർ. അത്തയ്ക്ക് അറ്റാക്ക് വന്നപ്പോൾ നാല് ബ്ലോക്കാണ് വന്നത്. അതുകൊണ്ടാണ് ‍ഞാൻ ഒരു ബ്ലോക്കല്ലേ ഉള്ളൂ എന്ന് ചോദിച്ചത്ജാ എന്നും സ്മിൻ പറഞ്ഞു.

ജാസ്മിനെ കണ്ടാൽ എന്റെ വീട്ടുകാർ വെടിവെച്ച് കൊല്ലാൻ നിൽക്കുകയാണ് എന്നൊക്കെയാണ്, ഗുണ്ടകളെ ഏൽപ്പിച്ചിരിക്കുകയാണ് എന്നൊക്കെയാണ് ചിലർ പറയുന്നത്.ഒരിക്കലുമല്ല, അവൾ എന്റെ വീട്ടിൽ പലപ്പോഴായി വന്നിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്റെ കുടുംബം യാതൊരു വേർതിരിവും ഇവളോട് കാണിച്ചിട്ടില്ല എന്നാണ് ഗബ്രി വ്യക്തമാക്കിയത്.

More in Malayalam

Trending